മഹാത്മജിക്കു പ്രണാമം
വചനക്കലയുള്ളൊരു തൂലികയിൽ വിരിയും
മുനയുള്ളൊരു വാക്കിനുതുല്യമതില്ലുലകിൽ
ബലവാൻ കരമേന്തുമൊരായുധമൂർച്ചയിലും
അറിവായെളുതായിയുരച്ച പ്രശാന്ത ഗുണം.
മുനയുള്ളൊരു വാക്കിനുതുല്യമതില്ലുലകിൽ
ബലവാൻ കരമേന്തുമൊരായുധമൂർച്ചയിലും
അറിവായെളുതായിയുരച്ച പ്രശാന്ത ഗുണം.
ശരിയായയഹിംസയതിൻ നറുപാതകളിൻ
എളിതാമവബോധമുണർത്തി ജയിച്ചിവിടെ
നലമാം പല ചിന്തയുണർത്തിയ ഗാന്ധിജിതൻ
മഹനീയതയോർമ്മകളിൽ നിറയുന്നദിനം.
എളിതാമവബോധമുണർത്തി ജയിച്ചിവിടെ
നലമാം പല ചിന്തയുണർത്തിയ ഗാന്ധിജിതൻ
മഹനീയതയോർമ്മകളിൽ നിറയുന്നദിനം.
കഠിനപ്രതിസന്ധികളിൽത്തളരാത്തമഹാൻ
ഉപവാസമൊരാത്മഗുണപ്രതിഷേധമതിൽ
ജനസമ്മതി നേടിയ രാഷ്ട്രപിതാമഹാനെ
സ്മരണാഞ്ജലിയോടെ നമിച്ചു നമിച്ചുണരാം!
ഉപവാസമൊരാത്മഗുണപ്രതിഷേധമതിൽ
ജനസമ്മതി നേടിയ രാഷ്ട്രപിതാമഹാനെ
സ്മരണാഞ്ജലിയോടെ നമിച്ചു നമിച്ചുണരാം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ