അക്ഷരദേവി മുകാംബികയേ
അക്ഷരയർച്ചനയർപ്പിതമായ്
അത്തിരുകോവിലിലെത്തിടവേ
അൻപൊടനുഗ്രഹമേകണമേ!
അത്തിരുകോവിലിലെത്തിടവേ
അൻപൊടനുഗ്രഹമേകണമേ!
അക്ഷരമെന്നൊരു സ്നേഹിതയെ
അക്ഷി തുറന്നു വരിച്ചിടുവേൻ
അക്ഷരമല്ലാതീയുലകിൽ
അന്തിവരെത്തുണചെയ്യൂവതാർ.
അക്ഷി തുറന്നു വരിച്ചിടുവേൻ
അക്ഷരമല്ലാതീയുലകിൽ
അന്തിവരെത്തുണചെയ്യൂവതാർ.
അത്യതികോപമുരയ്ക്കരുതേ
അക്ഷമയോടൊരു വാക്കുകളും
അമ്പുകളങ്ങു തറഞ്ഞതുപോൽ
അക്ഷി നിറഞ്ഞുകവിഞ്ഞൊഴുകും.
അക്ഷമയോടൊരു വാക്കുകളും
അമ്പുകളങ്ങു തറഞ്ഞതുപോൽ
അക്ഷി നിറഞ്ഞുകവിഞ്ഞൊഴുകും.
അല്ലലകറ്റിയ ദേവതയെ
അക്ഷിയടച്ചു ജപിച്ചിടുവാൻ
അക്ഷരമെപ്പൊഴുമുണ്ടരികിൽ
അക്ഷയപാത്രമതെന്നതുപോൽ.
അക്ഷിയടച്ചു ജപിച്ചിടുവാൻ
അക്ഷരമെപ്പൊഴുമുണ്ടരികിൽ
അക്ഷയപാത്രമതെന്നതുപോൽ.
അക്ഷരവൃന്ദമൃതുൾപ്പൊരുളിൽ
അങ്കമതൊന്നു നടത്തി ദിനം
അക്രമമൊക്കെയൊഴിഞ്ഞിടുവാൻ
അക്ഷരദേവതയെത്തൊഴുകാം.
അങ്കമതൊന്നു നടത്തി ദിനം
അക്രമമൊക്കെയൊഴിഞ്ഞിടുവാൻ
അക്ഷരദേവതയെത്തൊഴുകാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ