വീൽ ചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും

വീൽ ചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും.


എന്റെ കാഴ്ചപ്പാടിൽ വീൽചെയർ നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുതന്നെ. എത്ര ആരോഗ്യമായുള്ളവർക്കും പ്രായമറിയാൽ നടക്കുവാൻ ബുദ്ധിമുട്ടനുഭവിച്ചേക്കാം. അപ്പോൾ ഒരു വീൽചെയർ ഉണ്ടെങ്കിൽ നമുക്കും കൂടെനിന്നു നോക്കുന്നവർക്കും വളരെ ഉപകാരപ്രദം. സുഖമില്ലാതെ  ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ ഈ വീൽ ചെയറിന്റെ സഹായം നമ്മെ പിന്തുടരും. എയർപോർട്ടിൽ വലിയ വലിയ മാളുകളിൽ ഒക്കെ പ്രായംചെന്നവർക്കും തീരെ ചെറിയ കുഞ്ഞുങ്ങൾക്കും വീൽചെയറിന്റെ ലഭ്യത വളരെ ആശ്വാസകരം.


ചക്രക്കസേര

ഉരുട്ടിയാലുരുളുന്ന ചക്രങ്ങളേ
നയിക്കുവാൻ കഴിവുള്ള മിത്രങ്ങളേ
കസേരകൾക്കിരുകാൽകളായ്നില്ക്കുകിൽ.
മലർത്തണൽവിരിയായി മാറും നിങ്ങൾ

ജനിക്കവേയിരുകാലുമില്ലാത്തവർ
ചലിക്കുവാനുതകാത്ത കാലുള്ളവർ
മനക്കരുത്തുടയാതെ  കാത്തീടുവാൻ
കരംകൊടുത്തവരേയണയ്ക്കും നിങ്ങൾ.

ഒലിച്ചുപോയ് പ്രളയത്തിലെന്നാകിലും
ഭരിക്കുമീ ജനസേവകർ നല്കിടും
പലർക്കുമായ്ത്തിരിയും ജനസ്സേവനം
ചിലർക്കതിൽ വിജയങ്ങളേകും നിജം.

ജന്മനാ  നടക്കാൻ വൈകല്യമുള്ളവർ,  ഇടക്കാലവീഴ്ചകൾ സംഭവിച്ചു നടക്കാൻ ബുദ്ധിമുട്ടുന്നവർ,  രോഗാവസ്ഥകൾ മൂർച്ഛിച്ചു നടക്കാൻ പറ്റാതെവന്നിട്ടുള്ളവർ തുടങ്ങിയ പ്രയാസകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ഒരു അത്താണിതന്നെയാണ് വീൽചെയർ. പ്രായമേറിയവരെ കൂടെ നിന്നു നോക്കുന്നവർക്കും വളരെ ആശ്വാസകരംതന്നെ ഇത്.

വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കേണ്ടിവരുന്നവർ പലരും മനസ്സുടഞ്ഞു വീട്ടിൽ ഒതുങ്ങുകയേ നിവർത്തിയുള്ളു എന്ന തീരുമാനത്തിലേയ്ക്കെത്തുന്നതാണ് അവരുടെ പരാജയം. പണ്ടും സർക്കാർ ഇങ്ങനെ വൈകല്യമുള്ളവർക്കായി  സഹായങ്ങൾ ചെയ്തുവന്നിരുന്നു. വിദ്യാഭ്യാസം കുറവുള്ളവർ  ലോട്ടറികച്ചവടം നടത്തുന്നതായിട്ടാണ്  അധികവും കണ്ടിരുന്നത്.  ടെലിഫോൺ ബൂത്തുകളിൽ ഇങ്ങനെയുള്ളവർക്കു ജോലി ലഭിക്കുമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. ഇത് ഇന്റർനെറ്റിന്റെ കാലമല്ലേ. വീട്ടിൽതന്നെയിരുന്ന് നെറ്റിലൂടെ എത്ര യോ ജോലികൾ ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാനും നിരാശനാകാതെ ജീവിതം നയിക്കുവാനും സാധിക്കും. പരിതാപവും സഹതാപവും നിറഞ്ഞവാക്കുകളാലും പ്രവർത്തികളാലും അവരെ മറ്റുള്ളവർ തളർത്താതെ ആവുന്ന സഹായങ്ങൾ ചെയ്തുകൊടുത്താൽ അവരും ഉന്നതങ്ങൾ കീഴടക്കാൻ പ്രാപ്തരായവർതന്നെ എന്ന് മനസ്സിലാക്കാനാവും.

വിദേശങ്ങളിൽ ഈ വീൽ ചെയറിന്റെ പല മോഡലുകൾ കാണാൻ സാധിക്കും. അവിടെയുള്ള സ്ത്രീകൾ കുഞ്ഞുങ്ങളെ അതിലിരുത്തിയും കിടത്തിയും പോകുന്നതും ബുദ്ധിമുട്ടില്ലാതെ മാളുകളിൽ കറങ്ങുന്നതും വേണ്ടുന്ന സാധനങ്ങൾ വാങ്ങുന്നതും ഒക്കെ കാണുമ്പോൾ ഈ വീൽചെയർ മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഘടകം അല്ലേ എന്നെനിക്ക് തോന്നായ്കയില്ല. പ്രസവിച്ചുകിടക്കടക്കുന്ന പെണ്ണുങ്ങൾ ഒരുമാസംപോലും പ്രായമെത്താത്ത കുഞ്ഞുങ്ങളെ വീൽചെയറിൽ കിടത്തി സൗകര്യമായി മൂത്തകുട്ടിയെ സ്കൂളിൽ കൊണ്ടുവന്നാക്കി തിരിച്ചുപോകുന്നു നിത്യവും. വിദേശങ്ങളിൽ കുഞ്ഞുങ്ങൾക്ക് നല്കുന്ന പ്രാധാന്യം എന്നെ അതിശയപ്പെടുത്താറുണ്ട്. കുഞ്ഞുങ്ങളെ ബുദ്ധിമുട്ടില്ലാതെ വളർത്തിയെടുക്കാൻ ഏറെ സൗകര്യങ്ങളാണ് ഇവിടെ നൽകുന്നത്. നമ്മുടെ നാട്ടിലൊക്കെ ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്നു പറഞ്ഞു നടക്കുമെങ്കിലും അവർക്കുള്ള പ്രാധാന്യം വിദേശരാജ്യങ്ങളുടെ താരതമ്യം ചെയ്‌താൽ ഒരു ശതമാനംപോലുമില്ല എന്നുതന്നെ പറയാം.

എന്റെ ജീവിതത്തിൽ വീൽചെയറുമായുള്ള ഒരു ബന്ധം താഴെ കൊടുത്തിട്ടുണ്ട്..

മക്കളിൽ മൂത്തവൾ. മാതാപിതാക്കളുടെ കടിഞ്ഞൂൽ സന്താനം. അവരിട്ട കല എന്ന പേരുപോലെ അവൾ കലാലയത്തിൽ തിളങ്ങിനിന്നിരുന്ന ഒരു താരം മാത്രമായിരുന്നില്ല,  അഗ്രഹാരത്തിൽ  ഒരു തേജസ്സുറ്റ നിലവിളക്കായി ജ്വലിച്ചു നിന്നിരുന്നു. അവളുടെ ജീവിതം വീൽചെയറിൽ കുരുങ്ങിയ കദനകഥയാണ്  വീൽ ചെയർ എന്നു കേട്ടാൽ ഓർമ്മയിൽ വരുന്നത്.

കുട്ടിയായിരുന്നപ്പോൾ അവൾ ഓടിനടന്നുഷാറായി ജോലികൾ ചെയയ്യുന്നതുകണ്ട്‌  ആളുകൾ അവളെ ചാട്ടക്കുതിര എന്നാണ് വിളിച്ചിരുന്നത്.. പഠിപ്പിൽ മാത്രമല്ല, സ്പോർട്സിലും ഗെയിംസിലും എത്രയെത്ര സമ്മാനങ്ങൾ ആണ്  വാങ്ങിക്കൂട്ടിയതെന്നോ. ശാലീനസുന്ദരി എന്ന പേരിനർഹയായിരുന്ന കലയുടെ വ്യക്തിത്വവും എടുത്തു പറയത്തക്കതായിരുന്നു.

ആരുടെ ദൃഷ്ടി പതിഞ്ഞുവോ ആവോ ആകസ്മികമായുണ്ടായ ഒരു വീഴ്ചയിൽ കലയുടെ ഇടുപ്പെല്ലുകൾക്കു സാരമായ പരിക്കേറ്റ് നടപ്പിന് ചെറിയ ആട്ടവും കുഴച്ചിലും അനുഭവപ്പെടാൻ തുടങ്ങി. അത് അത്ര കാര്യമാക്കിയില്ല.. ഫാഷൻ കാണിച്ചു നടക്കുന്നതാണെന്നു വീട്ടുകാരും കരുതി. കുറച്ചു വർഷങ്ങൾക്കുശേഷം അവൾ വീണ്ടും വീണു. ആ വീഴ്ചയിൽ ബുദ്ധിമുട്ടുകൾ അധികമായി. കുറേനാളുകൾ എണീറ്റു നടന്നതേയില്ല. ഉഴിച്ചിലും പിടിച്ചിലും മരുന്നും മന്ത്രവും ഒക്കെ അവളെ കൈയൊഴിഞ്ഞപ്പോൾ അവൾ ജീവിതത്തിലെ സ്വപ്നങ്ങളെയും കൈയൊഴിഞ്ഞു.
പഠിപ്പിൽ മിടുക്കിയായിരുന്ന അവൾ
ബി എ ഫസ്റ്റ് ക്ലാസ്സോടെ  പാസ്സായശേഷം ആണ് തീരെ നടക്കാനാവാത്ത അവസ്ഥ അവളെ തീരാദുഖത്തിലാഴ്ത്തിയത്.  ഒരു സഹകരണ ബാങ്കിൽ ജോലിക്കുചേർന്നുവെങ്കിലും അധികകാലം അവിടേ തുടരാൻ സാധിച്ചില്ല. അവിടെയും വീഴ്ചകൾ അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു.
നടക്കാനുള്ള ശേഷി തീരെ നഷ്ടമായപ്പോൾ ജീവിതത്തോടുതന്നെ വെറുപ്പു കാണിക്കാൻ തുടങ്ങിയ അവളുടെ സങ്കടം കാണാൻ ആകാതെ അച്ഛൻ കുറച്ചു കുട്ടികളെ ട്യൂഷൻ എടുക്കാൻ കൊണ്ടുവന്നു കൊടുത്തു. അക്കാലത്താണ് വീൽചെയർ അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി അവളോടിഴുകിച്ചേർന്നതും.
അതിന്റെ സഹായത്തോടെ പിന്നീട് അവൾക്ക്‌  ചെറിയൊരു ശാന്തത കൈവന്നു. ഉറങ്ങാൻ നേരമില്ലാത്തതുപോലെ പഠിക്കാൻ കുട്ടികൾ എത്താൻതുടങ്ങി. കർക്കടകത്തിലെ കള്ളവെയിൽപോലെ കുറേശെ അവളുടെ മുഖത്തു സന്തോഷവും ചിരിയും ഇടയ്ക്കിടെ തെളിയുന്നതു  കണ്ട് വീട്ടുകാരിലും  ആശ്വാസത്തിന്റെ ഏറുവെയിൽ നിഴലിച്ചു. ഒരുപാടു പണം സമ്പാദിച്ചു. വീട്ടിൽ ഇരിക്കുകയാണെങ്കിലും അപ്പോഴത്തെ ട്രെന്റ് പോലെ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വാങ്ങി അനുഭവിച്ചു. ആ അവസ്ഥയിലും അവളെ കല്യാണം കഴിക്കാൻ തയാറായി ആളുകൾ വന്നിരുന്നു. പക്ഷേ അവൾ ഒട്ടും സമ്മതിച്ചില്ല. വീൽചെയറിൽ  ജീവിതം നീന്തുന്നതിനിടയിൽ വേണ്ടത്ര ശാരീരികവ്യായാമം ലഭിക്കാതെ പ്രമേഹരോഗത്തിനടിമയായി അവൾ  കാലതാസമില്ലാതെ അൻപത്തിനാലാമത്തെ വയസ്സിൽ ഈ ലോകത്തോടുതന്നെ വിടപറഞ്ഞു.

എന്തൊക്കെ കുറവുകൾ ഉണ്ടായാലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ മുന്നോട്ടുള്ള ജീവിതത്തിൽ നാം ആർക്കും ഭാരമാകാതെ നോക്കണം. ഈ സ്ഥലങ്ങളിൽ ആണ് വീൽചെയർ കൈകൊടുത്തു ഹീറോ ആയി വിലസുന്നത്.

പ്രളയത്തിൽ വീൽചെയർ നഷ്ടപ്പെട്ടവർക്ക് സർക്കാർ അത് നല്കുന്നു എന്നത് ഒരു കാരുണ്യത്തിന്റെ സേവനം. അഭിനന്ദനാർഹം !

വാനത്തു മിന്നിനില്ക്കും ഒരു തിളക്കമേറിയ നക്ഷത്രമായി മാറിയ  ഈ കല മറ്റാരുമല്ല. എന്റെ മൂത്ത സഹോദരിയാണ്. വേർപാട് ഒരു തീരാദുഃഖംതന്നെ.

അഭിപ്രായങ്ങള്‍

  1. നന്നായി എഴുതി. അവസാനം കരയിപ്പിച്ചു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you.... നല്ലൊരു വിഷയമാണ്.. എന്റെ കാനഡ യാത്രയിൽ ഒരു കുറിപ്പുണ്ട്... അത് നമ്മുടെ സർക്കാരിന് ഉള്ളതാണ്. മുഴുവനാക്കിയിട്ടില്ല.. ജനുവരി വരെയുണ്ട് യാത്രകൾ....

      ഇല്ലാതാക്കൂ
  2. കണ്ണീർനനവുള്ള ഓർമ്മകളെപ്പറ്റി മനോഹരമായി എഴുതി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീൽചെയറിൽ കുരുങ്ങേണ്ടിവന്ന, കണ്ണീരിന്റെ നനവു വറ്റാത്ത എന്റെ കൂടപ്പിറപ്പിനെയാണ് എനിക്കീ വിഷയത്തിൽ ഓർക്കാൻ കഴിയുന്നത്...അഭിപ്രായത്തിന് നന്ദി... സ്നേഹം...

      ഇല്ലാതാക്കൂ
  3. Ormmakal nannayi ezhuthi. Kannunanayicha ormmakal. Ashamsakal chechi

    മറുപടിഇല്ലാതാക്കൂ
  4. ഉയ്യോ.അവസാനഭാഗം വിഷമിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. wheel chair kandaal chechiye orkkaathirikkaan saadhikkunnilla. sneham sudhi ee vayanaykkum abhiprayathinum.

      ഇല്ലാതാക്കൂ
  5. വീൽചെയർ  ജീവിതവും കാഴ്ചപ്പാടും വളരെ ഹൃദ്യമായി അവതരിപ്പിച്ചു ദേവി ടീച്ചർ. 
    ചാട്ടക്കുതിരയെന്ന ഇരട്ടപ്പേരു നൽകിയ കൂടപ്പിറപ്പിനെക്കുറിച്ചെഴുതിയതു വേദനയോടു വായിച്ചു.ചരിത്രം പരിശോധിച്ചാൽ ഇത്തരം നിരവധിപേരുടെ ചരിത്രം നമുക്ക് ലഭിക്കുന്നതാണ്. വ്യത്യസ്‌ത അവസ്ഥയിൽ അംഗഹീനരായി മാറിയവർ വിധിയെ പഴിചാരാതെ പിടിച്ചുനിന്നു മാനം വെട്ടിപ്പിടിച്ച നിരവധി കഥകൾ നമുക്കു കാണാ, "Disability ഈസ് not a liability എന്ന ആപ്തവാക്യം ഇത്തരക്കാർ തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തിനു കാട്ടിക്കൊടുത്തു ഇത്തരത്തിലുള്ള പലരും ഇന്ന് നമ്മുടെ മദ്ധ്യേ തന്നെ നമുക്ക് കാണാൻ കഴിയും. നമ്മുടെ പ്രീതകുട്ടി ഇതിനൊരുദാഹരണമായി നമുക്കൊപ്പം ഉണ്ടല്ലോ. പ്രീത, മടിക്കരുത്, നിന്നോടൊപ്പം ലോകം വെട്ടിപ്പിടിച്ചവരുടെ നിരവധി ചരിത്രങ്ങൾ നിനക്കൊരു ഉത്തേജനമായി മാറട്ടെ എന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം അങ്കിൾ എന്നെ ഓർത്തതിന്

      ഇല്ലാതാക്കൂ
    2. പ്രീതക്കുട്ടി ഇങ്ങനെ ആണെന്ന് ഇപ്പഴാ അറിയുന്നേ. ഇതൊന്നും ഒരു കുറവല്ല എന്ന് മനസ്സിലാക്കിത്തരുന്ന ഒരുപാടു പേരുണ്ട് നമ്മുടെയിടയിൽ. സത്യം സാർ. പ്രീതക്കുട്ടിക്ക് സർവ്വവിധ നന്മകളും നേരുന്നു.. നന്ദി.. സ്നേഹം സാർ ഈ നല്ല വാക്കുകൾക്ക്.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ