കരിമിഴിയിതൾമുനയാലെന്റെ
കരളുതുറന്നൊരു കണ്മണിയേ
ചിരിമൊഴിയഴകാൽ കഥ ചൊല്ലി
അരികിലിരിക്കാൻ വരുമോ നീ.
നിനവിലെ ദിനമണിമലരേയെൻ
കനവിലൊരതിശയസുഖമായ് വാ..
ദിനവും മാനസവാടിയിലെൻ
സുരഭില മലരായ് വിടരാൻ വാ..
കനവിലൊരതിശയസുഖമായ് വാ..
ദിനവും മാനസവാടിയിലെൻ
സുരഭില മലരായ് വിടരാൻ വാ..
കണിമലരായെൻ പ്രണയിനി നീ
പുലരിയിലെന്നും വിരിയാമോ.....
മധു നുകരാനായരികിൽ വരും
മണിശലഭം പോലണയാം ഞാൻ.
പുലരിയിലെന്നും വിരിയാമോ.....
മധു നുകരാനായരികിൽ വരും
മണിശലഭം പോലണയാം ഞാൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ