പൊതുജന ഗ്രന്ഥശാല


പൂർവ്വകാല സൗഹൃദസംഗമം... ഒരു ബല്യകാലസുഹൃത്തിന്റെ മോന്റെ വിവാഹാഘോഷച്ചടങ്ങിൽ..... തിരിച്ചു വരാത്ത സുവർണ കാലസ്മരണകളെ തഴുകിത്താലോലിക്കാൻ അല്പനേരം.....

സൗഹൃദസായാഹ്നം.

സഖിയേ നിന്‍ തനയന്‍റെ വിവാഹ- 
ക്ഷണമൊന്നങ്ങു ലഭിച്ചതില്‍ ഞങ്ങള്‍
നറുബാല്യം നലമോടെ ചികഞ്ഞു 
ക്ഷമകെട്ടങ്ങൊടു നാളുകള്‍ തള്ളി.

നിറബാല്യത്തിലെയോര്‍മ്മകളോടെ 
മനമൊന്നങ്ങു കൊതിച്ചിതു നമ്മള്‍
ചെറുസായഹ്നമതെങ്കിലുമൊന്ന-
ങ്ങൊരുമിച്ചു ചിരിച്ചു രസിക്കാന്‍. 

വദനത്തില്‍ നിറപുഞ്ചിരിയോടേ 
ഹൃദിചേര്‍ന്നങ്ങു നിരന്നിതു ഞങ്ങള്‍ 
മിഥുനങ്ങള്‍ക്കരികില്‍ മനമൊന്നായ്
പ്രമുദിതഹൃദയത്താല്‍ മംഗളം ചൊല്ലിടുന്നു.

ഒരുമിച്ചന്നു പഠിച്ചൊരു കാല-
സ്മരണയ്ക്കെന്തു മനോഹര രൂപം 
മഴവില്‍ ചന്തവുമായതു നില്പ്പൂ
വരമായന്നിലെ മാറ്റുരയാതേ.

ചെറുതായൊന്നു വിശേഷമതോതി-
പ്പിരിയാനാര്‍ക്കുമൊരിഷ്ടവുമില്ലാ 
മതിയാകാതെ മടങ്ങവെയാസ്യം   

മുകിലാലങ്ങു നിറഞ്ഞു തുടങ്ങി

പൊതുജന ഗ്രന്ഥശാല

പ്രളയത്തിൽ നശിച്ചുപോയ പൊതുജന ഗ്രന്ഥശാല ഒരുപാടു സന്മനസ്സുകളുടെ സഹായസഹകരണത്താൽ പുനർജനിക്കുന്നതിന്റെ ഭാഗമായി പറവൂത്തറയിൽ നടന്ന പുസ്തകപ്രദർശനം... എന്റെ വലതു ഭാഗത്തിരിക്കുന്നത് എന്നെ കണക്കു പഠിപ്പിച്ച ശ്രീ. പത്മനാഭൻ മാഷ് ആണ്... മാഷിന്റെ ഭാര്യയും ( ശ്രീദേവി ) ടീച്ചർ ആയിരുന്നു. മാഷിൻറെ ക്ഷണം സ്വീകരിച്ചാണ് ഞാൻ പങ്കെടുക്കാൻ എത്തിയത്... പഠിപ്പിച്ച മാഷിന്റെ മുന്നിൽ നില്ക്കുമ്പോൾ വളരെ ചെറിയ കുട്ടിയാണെന്ന ഫീൽ ആയിരുന്നു... സാറും പ്രസംഗത്തിൽ ഇതെന്റെ കുട്ടിയാണ് എന്നു പറഞ്ഞ് സദസ്സിനു പരിചയപ്പെടുത്തുമ്പോൾ ഓർമ്മകൾ ഒരുപാടു പുറകിലേക്ക് സഞ്ചരിക്കുകയായിരുന്നു... ഒത്തിരി സന്തോഷം തോന്നിയ നിമിഷം....






അഭിപ്രായങ്ങള്‍