സ്നേഹത്തിന്റെ മുഖങ്ങൾ



സ്നേഹത്തിന്റെ മുഖങ്ങൾ 

പ്രണയവും സൗഹൃദവും സ്നേഹത്തിന്റെ ഭാഷകൾതന്നെ. സൗഹൃദം പ്രതീക്ഷകളില്ലാതെ വിരിയുന്ന സ്നേഹവും പ്രണയം പ്രതീക്ഷകളുടെ ബന്ധനത്തിൽ ഒതുങ്ങുന്ന സ്നേഹവും ആണ് എന്നൊരു വ്യത്യാസംമാത്രം..


 സൗഹൃദം 

"ആത്മാർത്ഥസൗഹൃദമാണനർഘസമ്പാദ്യമീയുർവ്വിയിൽ"....ദേവി കെ . പിള്ള.

അതിർവരമ്പുകളില്ലാത്ത, പ്രതീക്ഷകളുടെ ബന്ധനങ്ങളില്ലാത്ത സ്നേഹത്തിന്റെ സമ്പൂർണ്ണതയാണ് സൗഹൃദം. കൊടുക്കൽ വാങ്ങലുകളുടെ കണക്കുകളില്ല സൗഹൃദത്തിൽ. എത്രപേരെവേണമെങ്കിലും സുഹൃത്തുക്കളാക്കാം. എണ്ണം കൂടുന്തോറും സ്നേഹവും ശക്തിയും വർദ്ധിക്കുന്നതാണ് സൗഹൃദത്തിന്റെ സവിശേഷത. പരസ്പരം നന്മകൾ മാത്രമാഗ്രഹിക്കുന്നതാണ് ആത്മാർത്ഥസ്നേഹബന്ധമാണ് സൗഹൃദം...ഒരിക്കലും പിരിയാത്ത നിഴൽപോലെ  മനസ്സുകൊണ്ടെങ്കിലും കൂടെ നടക്കുന്നവരായിരിക്കണം കൂട്ടുകാർ. സന്തോഷത്തിലും സങ്കടത്തിലും  ഒരുപോലെ കൈകൊടുക്കുന്നവരാണ് യഥാര്തഥ കൂട്ടുകാർ. തെറ്റുകണ്ടാൽ തിരുത്തി കൂടെനിൽക്കുന്നവരാണ് നല്ല കൂട്ടുകാർ. കുറ്റങ്ങളും കുറവുകളും മനസ്സുവേദനിക്കാത്തവിധം മധുരമായി പറഞ്ഞു ബോധവാന്മാരാക്കുന്നവരാണ് കൂട്ടുകാർ. കണ്ണാടിയെപ്പോലെ ഉള്ളത് ഉള്ളുതുറന്നു പറയാനും പറയുന്നതുമായ സുഹൃത്തുക്കളാണ് കൂടെയുള്ളതെങ്കിൽ ജീവിക്കാൻ ഒരു പ്രത്യേക ഊർജ്ജമാണ് ലഭ്യമാകുന്നത്. സ്വാർത്ഥതയോ അഹംഭാവമോ സ്വാഭിമാനമോ ഇല്ലാതെ നമ്മൾ എന്ന പരസ്പരചിന്തകളുടെ വിളനിലമാണ് സൗഹൃദം. ഈ ഭൂമുഖത്തു കിട്ടാവുന്ന വിലമതിക്കാനാവാത്ത മഹാഭാഗ്യമാണ് ആത്മാർത്ഥസൗഹൃദം. സമ്പൂർണ്ണ സ്വാതന്ത്ര്യമുള്ള ബന്ധമാണ് സൗഹൃദം. ഈ ഭൂമിയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബന്ധം.

പ്രണയം.

പ്രതീക്ഷകളുടെ ബന്ധനമാണ് പ്രണയം. അത് മാനസികോല്ലാസം മാത്രമല്ല ശാരീരികസുഖം കൂടെ പ്രതീക്ഷിക്കുന്ന സ്നേഹമെന്ന വികാരം ആണ്.  രണ്ടു  മനസ്സുകളുടെ മാത്രം അടങ്ങാത്ത ആവേശകരമായ സ്നേഹപ്രകടനവികാരമാണ് പ്രണയം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തകർന്നേക്കാവുന്ന ഈ ദ്വിജാലകമൃദുലവികാരച്ചരട്  ഒരിക്കൽ  പൊട്ടിയാൽ മറ്റൊരു മനോജാലകവുമായി ബന്ധിപ്പിക്കാവുന്നതാണ്. രമ്യതയുടെ കുറവിലും അഭാവത്തിലും കൂടുവിട്ട് കൂടുപായാൻ പ്രേരിതമാവുന്ന ഒരുതരം പ്രതികാരദാഹമാകുന്ന സവിശേഷതയുണ്ട് പ്രണയത്തിന്. ആഴമായ പ്രണയം ഉടഞ്ഞുപോയാൽ ചിലരിൽ അപകർഷതാബോധം ഉളവാകുകയും അവരെ ആത്മഹത്യാപ്രവണതയിലേക്കു നയിക്കുകയും ചെയ്തേക്കാം. ചിലപ്പോൾ തന്നിലേക്കൊതുങ്ങി പങ്കാളിക്ക് വഴിമാറുന്ന മുഖവുമുണ്ട് ആഴമായ പ്രണയത്തിന്. വികാരക്ഷോഭത്തിനു വഴിയൊരുക്കി പങ്കാളിയോട് പ്രതികാരം വീട്ടുന്ന പ്രവണതയും കുറവല്ല. അപൂർവ്വം ചില അഗാധപ്രണയങ്ങൾ പ്രതികാരമോഹത്താൽ മരണം വരെ  പങ്കാളിക്ക് മരണം വരെ  സമ്മാനിച്ചതായ ചരിത്രങ്ങലും വിരളമല്ല.  

ഹൃദിതന്‍ മോഹപ്പൂങ്കനികള്‍
മഴവില്‍ വര്‍ണ്ണത്തേരഴകായ്
കനവില്‍ നല്‍കാന്‍ വന്നവനായ്
കരുതും പൂച്ചെണ്ടല്ലോ പ്രണയം.

വിരഹം

കാണാന്‍ ആഗ്രഹിക്കുന്നവരെ
കാണാതാകുമ്പോള്‍, പറയാനാവാതെയും
സഹിക്കാനാവാതെയും ഉണ്ടാകുന്ന പിടച്ചിലില്‍ 
നെഞ്ചിലൂറുന്ന സങ്കടമാണു വിരഹം.

പെൺകാമം

പരിസരബോധം നശിച്ച് സ്ത്രീയുടലിലാകൃഷ്ടനായി
അടക്കാനാകാത്ത വികാരചേഷ്ടകള്‍ക്കടിമയായി,
വിവേകം വഴിമാറുമ്പോള്‍ ഉണ്ടാകുന്ന
മാനസിക വൈകല്യമാണ് കാമം.

അഭിപ്രായങ്ങള്‍

  1. കൊള്ളാം.
    ഈ ഫോണ്ട് വായിക്കാൻ ബുദ്ധിമുട്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്.. ശരിയാക്കിക്കൊണ്ടിരിക്കുന്നു... ട്ടോ സന്തോഷം.. ഇങ്ങനെ തുറന്നു പറയുന്നത് ഇനിയും പ്രതീക്ഷിക്കുന്നു.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ