ആശയ പ്രകടനം



ആശയ പ്രകടനം

ആശയ പ്രകടനം നടത്തുന്ന കലയെ
സംസാരമെന്നു വിളിച്ചീടുന്നു.
മധുരമായാക്കലയഭ്യസിച്ചില്ലെന്നാല്‍
മാന്യത കൈവിട്ടു പോകുമങ്ങ്‌
വാക്കുകള്‍ നന്നായടുക്കണം ചിട്ടയില്‍
അധരത്തിലെത്തീടും മുമ്പുതന്നെ
സ്വരമായിട്ടാണല്ലോ വാക്കുകളൊ-
ക്കെയുമാവിഷ്ക്കരിക്കുന്നത് 
ഉരുവിടും വാക്കിലെ സ്വരഭേദങ്ങള്‍
വ്യക്തമായറിയുന്നു ശ്രോതാക്കളും
വാക്കിലും സ്വരത്തിലും ശ്രദ്ധവയ്ക്കാഞ്ഞാല്‍
മിത്രവും ശത്രുവായ്ത്തീരുമല്ലോ
കൈവിട്ട കല്ലും വായ് വിട്ട വാക്കും
തിരികേയെടുക്കാവതല്ലെന്ന സത്യം
മറക്കാതിരിക്കുന്ന കാലം വരേയ്ക്കും
വെറുപ്പിനെ ദൂരേയകറ്റി നിര്‍ത്താം
സംസാര നൈപുണ്യംകൈവശമുണ്ടെങ്കില്‍
വ്യക്തിത്ത്വമാദരവോടെ നേടാം
മധുരമായ്പ്പറഞ്ഞു രസിക്കുന്നതെല്ലാം
നന്മപ്രതീകങ്ങളോടു മാത്രം
നായകന്‍ സ്വരം തന്നെയാണിവിടെ
ഭാഷയേതെങ്കിലുമായീടട്ടേ

അഭിപ്രായങ്ങള്‍