എന്റെ കേരളം
കല്ലോലജാലസൃതിസൈകതത്തിൽ
പാദാഗ്രമെന്നും ബലമോടെയൂന്നി
സഹ്യാദ്രിസൈന്യം തലകാത്തുനില്ക്കും
കേരങ്ങൾ തിങ്ങും മമ കേരളാംബേ!
സംസ്കാരസമ്പന്ന കലാലയത്തിൽ
ശീതോഷ്ണസമ്മിശ്രഋതുക്കളാലെ
ചിത്രാംശുവേകും സുഖലോലുപത്തിൽ
ഭൂജാതരാകാൻ കനിവേകി ദൈവം.
പാദാഗ്രമെന്നും ബലമോടെയൂന്നി
സഹ്യാദ്രിസൈന്യം തലകാത്തുനില്ക്കും
കേരങ്ങൾ തിങ്ങും മമ കേരളാംബേ!
സംസ്കാരസമ്പന്ന കലാലയത്തിൽ
ശീതോഷ്ണസമ്മിശ്രഋതുക്കളാലെ
ചിത്രാംശുവേകും സുഖലോലുപത്തിൽ
ഭൂജാതരാകാൻ കനിവേകി ദൈവം.
കായൽക്കുളിർമാരുതനാർദ്രസാന്ദ്രം
സൗഹാർദ്ദമേകുന്നിതനർഘസൗഖ്യം
ഈടുറ്റ നെയ്ത്തിൻ കസവിൽ ജ്വലിക്കും
ഐശ്വര്യവർഷം മലനാട്ടുമക്കൾ
നല്ലാലിലത്താലി രഥോത്സവത്തിൽ
മങ്കയ്‌ക്കു ഭാവങ്ങളതിരാഗലോലം
സ്നാനംകഴിഞ്ഞുള്ള ദിനാചരങ്ങൾ
ആരോഗ്യമേകും പരിപാലനങ്ങൾ.
പഞ്ചാരിമേളം കണിയുത്സവങ്ങൾ
സന്ധ്യയ്ക്കു ദീപംതെളിയിച്ചു നിത്യം
ഭക്ത്യാദരത്താൽ ജപകീർത്തനങ്ങൾ
ഓണം വിഷുക്കാഴ്ചകളാതിരാപ്പൂ
സ്വർഗം കനിഞ്ഞേകുമനുഗ്രഹങ്ങൾ.
ഒന്നും മനസ്സിൽ നിനവായതില്ല
മാത്സര്യരാഷ്ട്രീയകൊലപാതകങ്ങൾ
നാട്ടിൽ നിറഞ്ഞിന്നനർത്ഥവൃന്ദം
.
ചിത്തം കലങ്ങി മതികെട്ടുപോയി
മർത്ത്യർമനസ്സിൽ കുടിയേറിപ്പാർക്കും
സ്വാർത്ഥച്ചെകുത്താനെയറുത്തുമാറ്റാൻ
ആരുണ്ടിഹത്തിൻ ഗതിമാറ്റിടാനായ്?
ചിത്തം കലങ്ങി മതികെട്ടുപോയി
മർത്ത്യർമനസ്സിൽ കുടിയേറിപ്പാർക്കും
സ്വാർത്ഥച്ചെകുത്താനെയറുത്തുമാറ്റാൻ
ആരുണ്ടിഹത്തിൻ ഗതിമാറ്റിടാനായ്?
മാമലനാട്ടിൻ ദേവതയേ !
മാലോകരൊക്കെയും ശ്രദ്ധിക്കണം
മലയാളനാടിന്റെ ഭാവിയെല്ലാം
മാലോകർതന്നുടെ കൈയിലല്ലേ
മലയാളംപോലും പറയുവാനായ്
മടിയുള്ള മലയാളിയുള്ള നാട്ടിൽ
മലനാട്ടു മക്കളിൽ നാമിതെല്ലാം
മലപോലെ നമ്പുവാനായിടുമോ?
മരമില്ല, ചെടിയില്ല, കാറ്റുമില്ല
മഴയിങ്ങു പെയ്യുവാൻ വഴിയുമില്ല.
മഴയെങ്ങാൻ വന്നിങ്ങു പെയ്തുവെന്നാൽ
മഴ തോരാനായൊരു മാർഗ്ഗമില്ലാ.
മഴക്കാലമെന്നിങ്ങു കേൾക്കുമ്പോഴേ
മഴവെള്ളപ്പാച്ചിലാണോർമ്മകളിൽ.
മലയാളമക്കൾതൻ മാനസത്തിൽ
മതിയായ ഗുണമെല്ലാമേറ്റിടേണം.
മലയാളമക്കളിൻ നാവിലെന്നും
മലയാളം തത്തിക്കളിച്ചിടേണം
മലയാളനാടിൻ പുരോഗതിക്കായ്
മതിയായ ബുദ്ധികൾ തന്നിടേണം.
മലയാളനാടിനു മകുടമായി
മണിദീപമേറ്റി നാം വാഴുവാനായ്
മലയാണ്മ കാക്കുന്ന ദേവതയെ
മനമോടെ വാഴ്ത്തിസ്തുതിച്ചീടുന്നേൻ!
മാമലനാട്ടിൻ ദേവതയേ !
മലയാളംപോലും പറയുവാനായ്
മടിയുള്ള മലയാളിയുള്ള നാട്ടിൽ
മലനാട്ടു മക്കളിൽ നാമിതെല്ലാം
മലപോലെ നമ്പുവാനായിടുമോ?
മരമില്ല, ചെടിയില്ല, കാറ്റുമില്ല
മഴയിങ്ങു പെയ്യുവാൻ വഴിയുമില്ല.
മഴയെങ്ങാൻ വന്നിങ്ങു പെയ്തുവെന്നാൽ
മഴ തോരാനായൊരു മാർഗ്ഗമില്ലാ.
മഴക്കാലമെന്നിങ്ങു കേൾക്കുമ്പോഴേ
മഴവെള്ളപ്പാച്ചിലാണോർമ്മകളിൽ.
മലയാളമക്കൾതൻ മാനസത്തിൽ
മതിയായ ഗുണമെല്ലാമേറ്റിടേണം.
മലയാളമക്കളിൻ നാവിലെന്നും
മലയാളം തത്തിക്കളിച്ചിടേണം
മലയാളനാടിൻ പുരോഗതിക്കായ്
മതിയായ ബുദ്ധികൾ തന്നിടേണം.
മലയാളനാടിനു മകുടമായി
മണിദീപമേറ്റി നാം വാഴുവാനായ്
മലയാണ്മ കാക്കുന്ന ദേവതയെ
മനമോടെ വാഴ്ത്തിസ്തുതിച്ചീടുന്നേൻ
കേരളപ്പിറവി..
നലമൊടിവിടെ നാമിതിങ്ങനെ
സുഖമൊടെന്നും വാഴ്ന്നിടാനായ്
അതിൽ വിതച്ചു പണ്ഡിതർ നല്ല
വിശുദ്ധിയേറും സംസ്കൃതികൾ.
വളർന്നു വന്നിടും തലമുറയ്ക്കായ്
ഗുണഗണങ്ങൾ ലക്ഷ്യമാക്കി
പൂർവികർ തന്നയമൃതസംസ്കാരം
മരിക്കുവോളം കാത്തുവയ്ക്കാം.
കടമയോടതു നിത്യവും നമ്മൾ
കടപിടിച്ചു വാഴ്ന്നുകാട്ടാം
വരും തലമുറയിതനുകരിച്ചാൽ,
സുഖമൊടിവിടെയെന്നും വാഴാം.
അതിവിശിഷ്ട ഋതുക്കളാൽ നാം
അനുഗ്രഹീതരെന്ന സത്യത്തെ
അറിഞ്ഞു നമ്മൾ ജീവിതത്തിൽ
അഹന്തയൊക്കെയകറ്റിവാഴാം.
ദൈവത്തിന്റെ സ്വന്തമാകുമീ
അതിമാനോഹര പ്രകൃതിലാവണ്യം
അനുഭവിക്കുമനുഗ്രഹങ്ങളാം
വരത്തെ സ്മരിച്ചു ദൈവസ്തുതികൾപാടാം....
കേരളപ്പിറവി
നവമ്പറൊന്നിൻ മഹത്ത്വമോതാം
പിറന്നനാളില് നവകേരളത്തില്
നിറഞ്ഞ ഭാഷ മലയാളഭാഷ
ജനിച്ച നാട്ടേയുയര്ത്തിടാനായ്
നമുക്കു മാലിന്യവിമുക്തമാക്കാം
പ്രതിജ്ഞയൊന്നായെടുത്തിടാമേ
പടുത്തുയര്ത്താം പുതുകേരളത്തെ.
കലയ്ക്കു നല്കാം ബഹുഭൂരിപക്ഷം
വളര്ത്തിടാം നമ്മുടെ നാടിനേയും
കൃഷിക്കു നല്കാം സകലാനുകൂല്യം
അവര്ക്കു വേണ്ടുന്ന സഹായമേകാം
വലിപ്പമുള്ളോരു ജനത്തിലാകും
മഹത്ത്വമെന്നും തെളിഞ്ഞുകാണാം
ജനസമൂഹം ഒരുമിച്ചു നിന്നാല്
ജയിച്ചിടാനും തടയേതുമില്ലാ
നമുക്കു സംസ്‌ക്കാരമതൊന്നു കാക്കാം
പിറന്ന നാട്ടിന്നഭിമാനമാകാം
ഭരിക്ക നിങ്ങൾ സധൈര്യമെന്നും
തുണയ്ക്കു ഞങ്ങള് ബലമായിരിക്കാം
എതിര്ക്കുമാ നാടിനു നേരേയായി
നമുക്കു കൈകോര്ക്കണമെന്നുമൊന്നായ് !
ജയിച്ചിടേണം മമ കേരളാംബ !
അതിന് ബഹുത്വം വലുതായിടട്ടേ !!
മലയാളനാട്
മലയാളനാടിന്റെ ഭാവിയെല്ലാം
മതിയിൽ തെളിയേണമെന്നുമെന്നും
മലയാള നാടിന്നു നന്മചേരാൻ
മലനാട്ടിലൈക്യം വിളങ്ങിടേണം.
മലയാളസംസാരഭാഷ നമ്മൾ
മനമോടെ ചൊല്ലാൻ മടിച്ചുവെന്നാൽ,
മലയാണ്മ കാക്കുന്ന മോഹമെല്ലാം
മലയോരം താണ്ടിക്കടന്നിടാതോ?
മഴമേഘവാനത്തിരുൾ നിറഞ്ഞാൽ
മഴവെള്ളമോർമ്മയ്ക്കു മുന്നിലെത്തും
മലയാളമക്കൾമനസ്സിലെന്നും
മതിയായ സന്മാർഗ്ഗചിന്തവേണം.
മലനാട്ടുമക്കൾക്കു നാവിലെന്നും
മലയാണ്മ തത്തിക്കളിച്ചിടേണം.
മലയാളനാട്ടിൻ പുരോഗതിക്കായ്
മലനാട്ടു മക്കൾ കനിഞ്ഞിടേണം.
മലനാടു വെറ്റിക്കിരീടമേന്താൻ
മണിദീപമേറ്റിത്തൊഴുന്നു ഞാനും.
മലയാണ്മ കാക്കുന്ന കേരളാംബേ!
മലപോലെ വാഴ്ത്തിസ്തുതിച്ചീടുന്നേൻ!
ഇന്നത്തെ കേരളം ചിന്തിക്കുമ്പോൾ
കേരളം ചോരക്കളം
പരശുരാമൻ മഴുവെറിഞ്ഞുരുവായ കേരളം
പഴമതൻ ശ്രുതിയിലുയർന്ന ചരിത്ര കേരളം
പല വിശുദ്ധസുകൃതസാക്ഷ്യം വഹിച്ച കേരളം
പുതുമതേടിയഴകൊലിച്ചുതിരുന്ന കേരളം.
വിവരമില്ല, വിനയമില്ല, വിവേകമില്ലയീ
മനുജസ്വാർത്ഥത ദിനവും പെരുകുന്ന കേരളം
ജനനിയും ജനകനുമായ്, തനയർക്കു ദൈവമായ്
കഴിയുവാനൊരു മനമിന്നിവിടാരിലുള്ളതോ?
അമൃതകേരളസുരമാധുരിയാസ്വദിക്കുവാൻ
മതിയിലിത്തിരി ഗുണചിന്തയെത്തണം.
തനിമതേടിയലയുമീ പുതുസ്വാർത്ഥമാനവർ
ഇനിയജീവിതസുഖമെന്നതിലന്ധരാണിവർ.
പഠനവൈകൃതദുരിതങ്ങളരങ്ങുവാഴുമീ
പുതിയ കേരളചരിതങ്ങളുയർന്നുകേൾക്കവേ
ജഗതിജീവിതസുഖവും പടിതാണ്ടി ദൂരെയായ്
അശുഭവാർത്തകളതിദാരുണസംഭവങ്ങളായ്.
നരബലിക്കുരുതിയിലൂടെ സുഖം പകർന്നിടാൻ,
പ്രണയനെഞ്ചിലെ മധുരം വിഷമാക്കിമാറ്റിടാൻ,
പലതരങ്ങളിലിവിടെക്കൊലകൾ പെരുക്കിടാൻ
വികൃതസംസ്കൃതി ദിനവും വളരുന്ന കേരളം.
മധുരമായ സുഖസമൃദ്ധി നിറഞ്ഞയേടുകൾ
തലമുറയ്ക്കു പകരാൻ കഴിയാത്ത കേരളം.
കൊടിപറത്തി, മണിമുഴക്കി ഭരിച്ച രാജനിൻ
മികവുറ്റ ചരിതമാകെയകലുന്ന കേരളം
വനിതയെന്നതു ജനനീമനസാന്ത്വനം തരും
വരദയായി, സകലജീവനും രക്ഷിതാംബയായ്
കരുതിയോരു മനമുടഞ്ഞു തകർന്നുവെങ്കിലും
പിറവിനാളിലിനിയവന്ദനമോതിനിന്നിടാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ