കീർത്തനങ്ങൾ

ശ്രീകൃഷ്ണ കീർത്തനം

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ
അച്ചുതപാലനാം പച്ചനിറം പൂണ്ട
കൊച്ചുകുമാരനെ കൈതൊഴുന്നേൻ

ആരാലും കാണുവാൻ പാരം പ്രയാസമാം
ചാരുരൂപത്തെ ഞാൻ കൈതൊഴുന്നേൻ
ഇന്ദ്രാദിദേവകൾ നന്നായി സ്തുതിക്കുന്ന
സുന്ദരബാലനെ കൈതൊഴുന്നേൻ

ഈരേഴുലകിന്നു നാരായദേവായ 
ചാരുമൂർത്തേ കൃഷ്ണാ! കൈതൊഴുന്നേൻ
ഉറ്റവരായിട്ടു മറ്റാരുമില്ല ഹോ!
കുറ്റം പൊറുക്കുവാൻ കൈതൊഴുന്നേൻ

ഊക്കുള്ളശത്രുക്കൾ ചിക്കന്നടുക്കുമ്പോൾ
കാക്കണമെന്നെനീ കൈടഭാരേ!
എല്ലാജനത്തിനും അല്ലൽ തീർത്തീടുന്ന
ചില്ലിലതയ്ക്കു ഞാൻ കൈതൊഴുന്നേൻ

എകമാമാശ്രയം ലോകത്രയത്തിനും
ഗോകുലനായകാ കൈതൊഴുന്നേൻ
ഐഹികദുഃഖത്തിൽ മോഹിതനായി ഞാൻ
ദേഹസൌഖ്യം തരാൻ കൈതൊഴുന്നേൻ

ഒന്നല്ലരണ്ടല്ല പാപത്തെ ചെയ്തു ഞാൻ
ഒക്കെക്ഷമിക്കുവാൻ കൈതൊഴുന്നേൻ
ഓമനഗോപാല കാമിനികാമുക
എൻ പരദൈവമേ! കൈതൊഴുന്നേൻ

ഔപമ്യമില്ലാത്ത രൂപസൌന്ദര്യത്തെ
ആകാംക്ഷയോട് ഞാൻ കൈതൊഴുന്നേൻ
അമ്മയും അച്ഛനും മറ്റു ബന്ധുക്കളും
അംബുജാക്ഷാ! ഭവാൻ കൈതൊഴുന്നേൻ

അന്തകൻ വന്നെന്നെ ഹന്ത വിളിക്കുമ്പോൾ
അന്തികേ കാണുവാൻ കൈതൊഴുന്നേൻ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ)

ശിവകീർത്തനം 

ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ഹരിദാസ്യമൊടനിശം മമ വളരാൻ വഴി വരണേ

മരണേമമ ഗുരുമന്ദിരരമണേ മതി വരണേ
തരണേ മമ ഹരി തൻ മൃദുചരണേ രതി ശിവനേ ………….(ഹര ....)

ഇനിയിങ്ങനെ ജനനീജന ജഠരേയധിവാസം
പനിമാമല മകൾതൻവര വെറുതെയരുളരുതേ ………….(ഹര ....)

മുരളീരവ തരളീകൃത നവവല്ലവവനിതാ-
വരമണ്ഡലപരിമണ്ഡിത ഗുരുമന്ദിര പതിയായ്

കലരുന്നൊരു നലജീവിതമിവനേകുക ശിവനേ
മലർസായക മദ സൂദന മധുസൂദന ദയിതാ ………….(ഹര ....)

മരണാർണ്ണവ തരണപ്ലവമരുണാംബുജ സുഭഗം
ചരണം തിരുജവസൽപ്പുരവര തേ മമ ശരണം

കരുണാകര മയി നീ കൃപ കലരാതെ കഴിച്ചാൽ
വരുമോ തരമഗജാവര ഹരിതൻ പദമണയാൻ ………….(ഹര ....)

അജനാരദ സുരനായകർ പണിയും തിരുവടിയും
സജലാംബുദ സുഭഗം തിരുവുടലും തിരുമുടിയും

മധുരാധരസുധയും തൊടുകുറിയും കുറുനിരയും
മധുമാധുരി പൊഴിയും ഭവമൊഴിയും തിരുമൊഴിയും

വിധുസുന്ദരമുഖവും ദയവഴിയും തിരുമിഴിയും
വിധുശേഖര വിളയാടണമനിശം മമ കരളിൽ ………….(ഹര ....)

കദളീഗിരിധരണീ സുരഭണിതം ബഹു ഫലദം
മുരളീധര ചരണാംബുജരതിദം കുരു തദിദം. …………….(ഹര ....)

അഭിപ്രായങ്ങള്‍