തൂമ്പ

തൂമ്പ 



മണ്ണായാലും പുല്ലായാലും 
ചെത്തിച്ചേമ്പിയടുപ്പിക്കും 
തൂമ്പയ്ക്കുള്ളൊരു സ്വാർത്ഥതയേ 
കണ്ടുപഠിച്ചോ മാനവരും?.

ഇങ്ങോട്ടെന്നൊരു സ്വാർത്ഥമനം 
തൂമ്പയ്ക്കെന്നും കൂട്ടാളി. 
അങ്ങോട്ടെന്നൊരു ഭാഷയതോ 
തൂമ്പയ്ക്കൊട്ടും വശമില്ല.

മണ്ണിൻമക്കൾ പാതിയിലധികം 
തൂമ്പക്കഥപോലാണെന്നും 
തൂമ്പയ്‌ക്കെതിരായ് ചിന്തിക്കാൻ 
മാനവചിത്തം വളരേണം.

ഇല്ലാത്തവരെന്നില്ലാതായ് - 
ത്തുല്യതയെങ്ങും നിറയുമ്പോൾ 
തമ്മിലസൂയക്കലഹങ്ങൾ, 
വൈരാഗ്യങ്ങൾ പമ്പകടക്കും.

ജാതി, മതത്തെ മറന്നീടാം 
നന്മ മനസ്സിൽ വളർത്തീടാം. 
മാനവമാനസമൊത്തെന്നും
ഐക്യതയോടെ വാണീടാം.

നാട്ടിൻ ക്ഷേമസമത്വത്തിൽ 
സാധുജനത്തിൻ പട്ടിണി മാറും. 
സ്വാർത്ഥത കാട്ടിത്തന്നീടും 
തൂമ്പക്കഥയെ മറന്നീടാം.

സ്വാർത്ഥതയില്ലാതെന്നെന്നും 
സർവ്വചരാചര നന്മയ്ക്കായ് 
നിത്യമുദിക്കുന്നർക്കഗുണം 
കണ്ടുപഠിക്കാം നാമെന്നും.

ഭക്തിയിലുള്ളതിശുദ്ധതയിൽ 
ഭാസ്ക്കരതേജോമയമായി
സ്നേഹവിളക്കിൻ നറുവെട്ടം 
പാരിതിലെങ്ങും വീശട്ടെ !


അഭിപ്രായങ്ങള്‍

  1. ഒരു നാടൻ പ്രയോഗമുണ്ട്.. .....കൈക്കോട്ടിന്റെ സ്വഭാവമാണെന്ന്..

    മറുപടിഇല്ലാതാക്കൂ
  2. അതേ... സന്തോഷം ഈ കൈയൊപ്പിന് .

    മറുപടിഇല്ലാതാക്കൂ
  3. തൂമ്പ കവിത നന്നായി. മനുഷ്യർക്ക് 'ഇങ്ങോട്ട്' മതി 'അങ്ങോട്ട്' ന്നുള്ള ചിന്ത അന്യമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ