ഒരു തിരിനാളമാകാം



മനസ്സിന്‍റെ കിളിവാതില്‍ മെല്ലെത്തുറക്കാം

മഹത്ത്വങ്ങളണിചേരും ദീപം കൊളുത്താം

മലര്‍ഗന്ധമണിദീപശ്ശോഭയ്ക്കു മുന്നില്‍

മന:ശക്തിയുയരാനായ് കൈകൂപ്പിനില്ക്കാം.

മയില്‍പ്പീലിയഴകേറും നേത്രം നിറയ്ക്കാം

മലര്‍പോലെ ഗുണമേറും മാണിക്യദൃശ്യം

മൊഴിച്ചന്തമിയലുന്നിരുകാതും രസിക്കാന്‍

മണിക്കോകിലത്തിൻ രാഗം ശ്രവിക്കാം

മന:സാക്ഷി നലമാക്കി സ്നേഹം വിതയ്ക്കാം

മതിപ്പുള്ള വിളയായിത്തങ്ങാം ജഗത്തില്‍

മരിച്ചാലുമുടയോര്‍തന്നോര്‍മ്മയ്ക്കകത്തായ്

മറഞ്ഞോരു തിരിനാളമായിച്ചിരിക്കാം.

അഭിപ്രായങ്ങള്‍