സ്വാർത്ഥത

ആരുടെ ഭാവനയായാലും
ഈ ചിത്രം ഒരു കഥ പറയുന്നില്ലേ.....ഒരു സ്വാർത്ഥതയുടെ കഥ... . എന്തോ ഇതു കാണുമ്പോൾ ഇങ്ങനെ കുറിക്കാൻ തോന്നുന്നു....




സ്വാർത്ഥത....

ഒരു കൈയിൽ പെറ്റൊരു തനയൻ
മറുകൈയിൽ കശ്യപതനയൻ.
അറിവെല്ലാം ചോർന്നൊരു പഹയൻ
അതുമല്ലേൽ കൗശലവിരുതൻ
പ്രവചിച്ചോരന്ധത മനതിൽ
ഭയമേറ്റും ചിന്തകളതിനാൽ,
ധരണിക്കായുള്ളൊരുപകലോൻ
തരുണീ നിൻ കൊട്ടയിലിടുകിൽ,
അതുമായ്‌നീയെങ്ങനെയൊളിയും
പകലോനോടൊത്തൊരുയിരുളിൽ?
പ്രഭയേകുന്നർക്കനിതുലകിൽ
മറയേകികാക്കുമൊയരികിൽ?
ജനനിക്കും സ്വാർത്ഥത ധരയിൽ
വനിതേ നിൻ മോഹമിതധികം.
ഗഗനത്തിൽ ഭാസ്കരനഴകായ്
ഒളിയേകി കാത്തിടുവതിനായ്
തിരികേ നീ വയ്ക്കുക വനിതേ
അതിമോഹച്ചക്രമതുരുളും
അരുതേ നീ സ്വാർത്ഥത  വെടിയൂ
തവയുള്ളിൽ  നന്മകൾ വിരിയും.

******

അഭിപ്രായങ്ങള്‍