വയോജനം


കാലമിഷ്ടത്തിനാടിത്തിമിര്‍ത്തെങ്കിലും
വൃദ്ധരാം കോലമുര്‍വ്വിക്കലങ്കാരമാം
മൂത്തവര്‍ ചൊല്ലിടും വാക്കിലാണേറ്റവും
കാമ്പുകള്‍ മുറ്റിനില്ക്കുന്നതെന്നോര്‍ക്കണം
പാഠമോതുന്നയദ്ധ്യാപനം വെല്ലുമീ
വൃദ്ധരോതും പഴഞ്ചൊല്ലുകള്‍, നന്മകള്‍
ജീവിതത്തില്‍ പഠിച്ചുള്ള പാഠങ്ങളാല്‍
മിന്നും മിന്നാമിനുങ്ങാണവര്‍ നിശ്ചയം
സര്‍വ്വമുള്‍ക്കൊണ്ടു ജ്ഞാനം നിറഞ്ഞുള്ളതാം
ബാല്യമീ വൃദ്ധരില്‍ വീണ്ടുമെത്തീടവേ
ഗൌനമായ് നേടണം നഷ്ടമാകാതെയാ
പക്വവും ജ്ഞാനവും മക്കളേ നിങ്ങളും
മൂകസായാഹ്നരാം വൃദ്ധരില്‍ സന്തതം
സ്നേഹമേകീടണം ഗൌനവും നല്കണം
കാലമങ്ങോടാവേ നിങ്ങളില്‍ മക്കളും
സ്നേഹവാക്കോതുവാനെത്തിടും സാദരം
എങ്ങുമാരും ക്ഷണിച്ചൂ വരുന്നില്ലയീ
മാറ്റമാം സത്യത്തെയുള്‍ക്കൊണ്ടു നീങ്ങണം
ദേഹിയും ദേഹവും വേര്‍പെടും നാള്‍വരേ
ഉല്ലസിച്ചീടണം നിത്യമീ വാഴ്വിലും

അഭിപ്രായങ്ങള്‍