പൗർണ്ണമി

പൗർണ്ണമിരാഗം  


പൗർണ്ണമിരാവിന്നഴകേ നീ -
യനുപമരാഗം ചൊരിയാൻ വാ...
തളിരില കിള്ളി, മലരിൽ നുള്ളി, 
വരുമൊരു കാറ്റിൻ കഥ പറയാം.
ചിറകുമിനുക്കിത്തുണയായ് നീ
തനിമയിലെന്നെത്തഴുകാൻ വാ
മണിശലഭങ്ങൾ മധു തേടും
നവകുസുമത്തിൻ കഥ പറയാം.
വിജനവിഹായസ്സിലിനനൊഴിഞ്ഞാ-
ലഴകുനിലാവിന്നൊളിയേ വാ...
തവനിഴലോടൊത്തുയരത്തിൽ
മണിമുകിലോരത്തൊളിയാം ഞാൻ.
നിശയുടെ താരത്തിരിതാഴ്ന്നാൽ
നിറവിലിരിക്കും മതിയേ വാ
ഭുവിയുണരുമ്മുന്നഴകേ നിൻ
പ്രണയമതെന്നിൽ പകരാൻ  വാ.... 

Comments

Post a Comment