കൈവിട്ട കല്ലും 
വായ്‌വിട്ട വാക്കും
തിരിച്ചെടുക്കാനാവില്ല
എന്നതോർത്തു ജീവിക്കാം.

നന്മ തേടുന്നതായഭിനയിക്കുന്ന
നന്മയില്ലാത്ത ഹൃദയങ്ങൾ
നന്മയുള്ള ഹൃദയങ്ങളെ
നശിപ്പിക്കാതിരിക്കട്ടെ !

നന്മ മറന്ന പലരുടെയും
നാക്കിലരങ്ങേറും വാക്കുകൾ
നന്മ നിറഞ്ഞ ഹൃദയത്തെ
കത്തിയെപ്പോലെ കുത്തിനോവിക്കും.

മൃദുവായ് തൊട്ടു തലോടി
യണിയിക്കാവുന്ന നന്മയെ
കഠിനവാക്കുകൾകൊണ്ടു
നിർമ്മലഹൃദയത്തിൽ 
കുത്തിനോവിച്ചു തന്നെ
മസ്തിഷ്‌കത്തിൽ നിറയ്ക്കണോ?

കത്തിയേക്കാൾ മൂർച്ചയേറിയ
കുത്തുവാക്കുകൾ കേൾക്കിലും
കരുത്തുള്ളയെന്റെ ഹൃദയമേ,
സത്തുചോരാതുറച്ചുനില്ക്കുക നീ !

കരുത്തുള്ള ഹൃദയവിശാലത
എന്നിൽ വളർത്തിയയെന്റെ
മാതാപിതാക്കൾക്കും
അദ്ധ്യാപകർക്കും 
ആത്മാർത്ഥ സുഹൃത്തുക്കൾക്കും
ഹൃദയം നിറഞ്ഞ ഒരായിരം നന്ദി !

കത്തിമുനയേക്കാൾ മൂർച്ചയേറിയ വാക്കുകൾകൊണ്ടും
പ്രവർത്തികൾ കൊണ്ടും എന്റെ ഹൃദയത്തെ
കുത്തിനോവിച്ചവർക്കും ഈ ദിനത്തിൽ ആയിരമായിരം നന്ദി !
കാരണം എന്റെ ഹൃദയം ഇത്രയും ബലമുള്ളതാക്കി
ഇവിടം വരെ എത്തുവാൻ സഹായിച്ചവരിൽ അവരും ഒരു
വലിയപങ്കു വഹിച്ചിട്ടുണ്ട് എന്നത് മാറക്കാനാവാത്ത വസ്തുതതന്നെ.

അഭിപ്രായങ്ങള്‍