മരണം വിചിത്രം

മരണം വിചിത്രം

അന്തസ്സുമില്ലായപമാനമില്ലാ
മദ്യം രുചിച്ചങ്ങു തലയ്ക്കടിച്ചാല്‍,
പെണ്ണായി മുന്നില്‍പ്പെടുമോരു കുഞ്ഞില്‍
കാമം നിറഞ്ഞങ്ങു ഫണമൊന്നുയര്‍ത്താന്‍.
കാമക്കറയ്ക്കുള്‍ മദമായ് രസിച്ചും
പിന്നാലെ പോകുന്നധമന്നു പോലും
നല്‍ജീവിതങ്ങള്‍ക്കു   രസങ്ങളേകീ
യെന്നെന്നുമിങ്ങൂ സുഖമായി വാഴാം.

അന്നന്നു ചോദിക്കുമവകാശമെല്ലാം
കള്ളത്തരങ്ങള്‍ മറുവാക്കു നല്കീ
പറ്റിച്ചു മാന്യര്‍ പരിഹാരമോതും
എല്ലാരുമിങ്ങൂ ശരിയായി വാഴാം.

അന്ത്യം വരേയ്ക്കും തകരുന്ന ദേഹം
തല്ലിച്ചതച്ചും മനമൊന്നുടച്ചും
വീണ്ടും തളര്‍ന്നും കരുണയ്ക്കു കേണും
വല്ലാത്തൊരന്ത്യം മധുസോദരാ, നിന്‍ 
അല്ലല്‍ തരുന്നോ മരണം വിചിത്രം
കേള്‍ക്കുന്നകാതും മരവിച്ചുപോയീ
പാവം വിശപ്പില്‍ മരണം വരിച്ചാ
കോലം മനസ്സില്‍ മറയുന്നതില്ലാ...

അഭിപ്രായങ്ങള്‍