ചിലതെല്ലാം പങ്കുവച്ചുല്ലസിക്കാന്‍
കപടമില്ലാത്ത ചങ്ങാതി വേണം
കദനഭാരങ്ങളെപ്പങ്കുവയ്ക്കാം
മൃദുലമാം സൗഹൃദത്തോടുമാത്രം
കപടമില്ലാത്ത ചങ്ങാതി വേണം
കദനഭാരങ്ങളെപ്പങ്കുവയ്ക്കാം
മൃദുലമാം സൗഹൃദത്തോടുമാത്രം
ധരയിലുള്ളോരു കാലംവരേക്കും
നിഴലുപോല്‍ കൂടെയുണ്ടായിടേണം
മധുരമായോര്‍മ്മയില്‍ തങ്ങിനില്ക്കാന്‍
പല വര്‍ണ്ണങ്ങള്‍ പകര്‍ന്നെത്തിടേണം
നിഴലുപോല്‍ കൂടെയുണ്ടായിടേണം
മധുരമായോര്‍മ്മയില്‍ തങ്ങിനില്ക്കാന്‍
പല വര്‍ണ്ണങ്ങള്‍ പകര്‍ന്നെത്തിടേണം
ഉലകമുള്ളോരു കാലംവരേക്കും
പുകഴുകള്‍ പാടിയീ പാരിടത്തില്‍
പെരുമയോടെന്നുമേ വാണിടേണം
ഒരുമയായ്മിന്നിയീസൗഹൃദങ്ങള്‍
പുകഴുകള്‍ പാടിയീ പാരിടത്തില്‍
പെരുമയോടെന്നുമേ വാണിടേണം
ഒരുമയായ്മിന്നിയീസൗഹൃദങ്ങള്‍
ചിരിയിലെന്നെന്നുമാനന്ദമോടേ
അരികിലുള്ളോരു ചങ്ങാതിയെന്‍റെ
ഹൃദയനൊമ്പരവും കാണുകില്ലേല്‍
ധരയിലീ ജീവിതം വ്യര്‍ഥമല്ലേ ?
അരികിലുള്ളോരു ചങ്ങാതിയെന്‍റെ
ഹൃദയനൊമ്പരവും കാണുകില്ലേല്‍
ധരയിലീ ജീവിതം വ്യര്‍ഥമല്ലേ ?
ഹരിതകക്കാടിനെപ്പുല്കി ഞാനെന്‍
ഉടലെരിഞ്ഞീടുവാന്‍ കാക്കുവോളം
പുകഴിലെന്‍കൂടെ വന്നെത്തിടുംപോല്‍
അഴലിലും വന്നു കൈകോര്‍ത്തിടേണം
ഉടലെരിഞ്ഞീടുവാന്‍ കാക്കുവോളം
പുകഴിലെന്‍കൂടെ വന്നെത്തിടുംപോല്‍
അഴലിലും വന്നു കൈകോര്‍ത്തിടേണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ