ലിനിയെന്ന ദീപം അണഞ്ഞു

വേദനയുടെ യാതനകളില്‍ സ്നേഹം കൊണ്ടു തഴുകി ആശ്വാസമേകുന്ന വെള്ളരിപ്രാവിന്റെ ജീവൻ അപഹരിച്ചത്  'നിപ്പ' എന്ന പനി.

കൈയിലേന്തിയ വിളക്കു കെടുത്താന്‍
കാരണം തിരയുമെന്‍റെ മനസ്സില്‍
ശൂന്യതയ്ക്കിടമതേകി, പതുക്കേ
ദൈവവും പടിയിറങ്ങി നടന്നൂ.
ജീവരക്ഷദിനസേവകരെന്നാല്‍
പ്രാണനോടു പൊരുതുന്ന ജനത്തിന്‍
ജീവിതം കരുണകൊണ്ടു നിറയ്ക്കും
ദൈവദൂതയവതാരമതല്ലേ!
ദീപമേന്തിയ കരങ്ങളതിവേഗം
നിപ്പയാല്‍ പിഴുതു മാറ്റിയതെന്തേ?
വന്നുപെട്ടതൊരബദ്ധമോ, നന്നായ്
കുഞ്ഞുമക്കളെ വളര്‍ത്തുവതാരോ?
വന്ന ചോദ്യമൊരു കല്ലു കടിച്ചെന്‍
പല്ലിനേറ്റൊരു പുളിപ്പിലൊതുങ്ങി
കാറിയൊന്നു കരയാന്‍, മമ കണ്ഠം
മുള്ളുകൊണ്ട തടപോലെ നിശബ്ദം.

ഈ മാലാഖയ്ക്കു പ്രണാമം!

അഭിപ്രായങ്ങള്‍