
പ്രണയമെന്നില്‍ തളിര്‍ക്കുമ്മുന്‍
പ്രിയമൊടേയെന്‍ വിവാഹത്തിന്‍
പ്രഥമപുഷ്പോപഹാരം നല്കാന്‍
പ്രിയനൊരുത്തന്‍ കടന്നെത്തീ.
പ്രിയമൊടേയെന്‍ വിവാഹത്തിന്‍
പ്രഥമപുഷ്പോപഹാരം നല്കാന്‍
പ്രിയനൊരുത്തന്‍ കടന്നെത്തീ.
പ്രിയവുമോതീ ഹൃദന്തത്തില്‍
പ്രഭ തെളിച്ചു സ്മിതം തൂകീ
പ്രിയദിനത്തിന്‍ മലര്‍ചെണ്ടാല്‍
പ്രിയതയാകാന്‍ ക്ഷണിച്ചെന്നേ.
പ്രഭ തെളിച്ചു സ്മിതം തൂകീ
പ്രിയദിനത്തിന്‍ മലര്‍ചെണ്ടാല്‍
പ്രിയതയാകാന്‍ ക്ഷണിച്ചെന്നേ.
പ്രണവമന്ത്രം ജപിപ്പിച്ചൂ
പ്രണയമെന്നില്‍വിരിയിച്ചൂ
പ്രിയനു മോദാല്‍ മടിച്ചന്നൂ
പ്രണയമോതിത്തുടങ്ങീ ഞാന്‍ .
പ്രണയമെന്നില്‍വിരിയിച്ചൂ
പ്രിയനു മോദാല്‍ മടിച്ചന്നൂ
പ്രണയമോതിത്തുടങ്ങീ ഞാന്‍ .
പ്രിയതമന്‍റെ ഹൃദയത്തില്‍
പ്രിയതയായീ കടന്നല്ലോ
പ്രിയമൊടെന്‍റെ മനം മെല്ലേ
പ്രിയനുവേണ്ടീ തുറന്നല്ലോ
പ്രിയതയായീ കടന്നല്ലോ
പ്രിയമൊടെന്‍റെ മനം മെല്ലേ
പ്രിയനുവേണ്ടീ തുറന്നല്ലോ
പ്രിയനുമാത്രം വിഹരിക്കാന്‍
പ്രണയം ചൊല്ലീയുല്ലസിക്കാന്‍
പ്രകൃതിയോളം രമിച്ചെന്നും
പ്രണയമൊന്നായാസ്വദിക്കാന്‍
പ്രണയം ചൊല്ലീയുല്ലസിക്കാന്‍
പ്രകൃതിയോളം രമിച്ചെന്നും
പ്രണയമൊന്നായാസ്വദിക്കാന്‍
പ്രണയമോതിക്കടന്നീടാന്‍
പ്രിയമൊടാരും വരാത്തോളം
പ്രണയ വാതില്‍ അടച്ചങ്ങൂ
പ്രണയ താക്കോലു കൈമാറീ
പ്രിയമൊടാരും വരാത്തോളം
പ്രണയ വാതില്‍ അടച്ചങ്ങൂ
പ്രണയ താക്കോലു കൈമാറീ
പ്രണയമോതീ യമന്‍ വന്നാല്‍
പ്രിയമൊടങ്ങൂ ക്ഷണിച്ചെന്നാല്‍
പ്രിയനൊടൊപ്പം ഭവദ്‌പാദേ
പ്രമദമായ് ഞാനെത്തിടേണം
പ്രിയമൊടങ്ങൂ ക്ഷണിച്ചെന്നാല്‍
പ്രിയനൊടൊപ്പം ഭവദ്‌പാദേ
പ്രമദമായ് ഞാനെത്തിടേണം
പ്രിയമൊടന്നൂ കൊടുത്തോരാ
പ്രണയവാതില്‍ മണിച്ചാവീ
പ്രിയനില്‍നിന്നൂ കരംപറ്റാന്‍
പ്രണയമെന്നെ തടുക്കുന്നൂ
പ്രണയവാതില്‍ മണിച്ചാവീ
പ്രിയനില്‍നിന്നൂ കരംപറ്റാന്‍
പ്രണയമെന്നെ തടുക്കുന്നൂ
പ്രിയതമായെന്‍ കരംചേര്‍ക്കൂ
പ്രിയമൊടൊന്നൂ പുണര്‍ന്നീടൂ
പ്രമദരാഗം പകര്‍ന്നൂ നാം
പ്രണയസ്വര്‍ഗം തുടര്‍ന്നീടാം
പ്രിയമൊടൊന്നൂ പുണര്‍ന്നീടൂ
പ്രമദരാഗം പകര്‍ന്നൂ നാം
പ്രണയസ്വര്‍ഗം തുടര്‍ന്നീടാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ