പരി:സ്ഥിതി സംരക്ഷണം



പരി:സ്ഥിതി സംരക്ഷണം



മരങ്ങളെന്നെന്നും ധരിത്രിയിന്‍ വരം
മുറിച്ചു മാറ്റുമ്പോള്‍ നടേണമൊന്നു നാം
മരങ്ങളില്ലെന്നാല്‍ വരണ്ടു പോയിടും
മഴയ്ക്കു ഭൂവില്‍ നാം കൊതിച്ചുപോയിടും
തെളിഞ്ഞടിത്തട്ടിന്നൊഴുക്കില്‍ സുന്ദരം
പുഴക്കളിത്തോണിത്തടയ്ക്കുടക്കുമാ
തുഴയ്ക്കു പങ്കായം തടഞ്ഞുനിന്നിടും
നിറഞ്ഞഴുക്കുകള്‍ വടിച്ചുമാറ്റണം
ജഗത്തിലങ്ങോളം നിറഞ്ഞമാലിന്യം
തുടച്ചുമാറ്റാനായ് ദിനം ശ്രമിക്കണം
ചരാചരങ്ങള്‍ക്കും ധരയ്ക്കുമാദരം
ലഭിച്ചു മുന്നേറാന്‍ കരം കൊരുക്ക നാം

അഭിപ്രായങ്ങള്‍