ഒരു കുഞ്ഞോര്‍മ്മ.

 ഒരു കുഞ്ഞോര്‍മ്മ.


കണ്ഠമതില് മണിമാലയണിഞ്ഞും
വെള്ളിക്കൊലുസു കിലുക്കിയിരുന്നും
സ്വര്ണ്ണക്കസവില് ചെറിയൊരു മുണ്ടും
ചുറ്റിയൊരുണ്ണി വരുന്നു മനസ്സില്.

അക്ഷരമാലകളന്നൊരുനാളില്
അക്ഷമയോടെ താതൻ മടിയില്
കേറിയിരുന്നതികൌതുകമോടെ
കങ്കണമിട്ട കരത്തിന് വിരലാല്
പച്ചരികൊണ്ടു നിറച്ചൊരു കിണ്ണം
വച്ചതിലങ്ങു കുറിച്ചു ഹരിശ്രീ.
ശ്രീകരമായതിഭക്തിയൊടച്ഛന്
നാവിലു മോതിരമാലെ കുറിച്ചു
ഓം ഹരിശ്രീ ഗണപതയെ നമ:
കൈവിരല് വച്ചിനിയീമ്പരുതെന്നും
ഇന്നു കുറിച്ചയിയക്ഷരമെല്ലാം
നാവിലിരുന്നതു പോയിമറഞ്ഞാല്
പിന്നെ നിനക്കു പഠിപ്പു വരില്ലാ
യെന്നൊരു വാക്കുമുരച്ചതു താതന്
അന്നുമുതല് വിരലിന്നുവരേയും
വായിലുവച്ചതുമില്ലൊരു നാളും
പിന്നെ വരും നവയക്ഷരപൂജാ
മണ്ണിലെഴുത്തു പുതുക്കിവരുന്നു....June 20 2018

അഭിപ്രായങ്ങള്‍