"കലികാലം" (ഇഷ്ടാവായന)
===========
(രചന : ദേവി കെ. പിള്ളൈ)
.....................................................
സത്യങ്ങളൊന്നും ജയിക്കാത്ത കാലം
മിഥ്യയ്ക്കുമാത്രം വകുപ്പുള്ള കാലം
===========
(രചന : ദേവി കെ. പിള്ളൈ)
.....................................................
സത്യങ്ങളൊന്നും ജയിക്കാത്ത കാലം
മിഥ്യയ്ക്കുമാത്രം വകുപ്പുള്ള കാലം
സത്യം ജയിക്കുന്ന കാലംവരേക്കും
കാത്തങ്ങിരിക്കുവാന്‍ പറ്റാത്തകാലം
കാത്തങ്ങിരിക്കുവാന്‍ പറ്റാത്തകാലം
മക്കള്‍ പിറന്നാലവര്‍ക്കാശ്രയങ്ങള്‍
മാതാപിതാക്കള്‍ കൊടുക്കുന്ന സ്നേഹം
മാതാപിതാക്കള്‍ കൊടുക്കുന്ന സ്നേഹം
മക്കള്‍ വളര്‍ന്നാല്‍ സുഹൃത്തുക്കളാക്കാം
ചിത്തം തുറക്കട്ടെ നമ്മള്‍ക്കു മുന്നില്‍
ചിത്തം തുറക്കട്ടെ നമ്മള്‍ക്കു മുന്നില്‍
ബാഹ്യത്തിലേക്കങ്ങിറങ്ങാന്‍തുടങ്ങ്യാല്‍
നിത്യം ശരിക്കൊന്നു ശ്രദ്ധിച്ചിടേണം
നിത്യം ശരിക്കൊന്നു ശ്രദ്ധിച്ചിടേണം
പോകുന്ന പാതയ്ക്കു കൂട്ടായിടാനോ
സംരക്ഷയേകിത്തുടര്‍ന്നീടുവാനോ
സംരക്ഷയേകിത്തുടര്‍ന്നീടുവാനോ
പറ്റാത്തതാണെന്ന കാര്യങ്ങളോര്‍ത്താല്‍
നന്നായി നമ്മള്‍ ഭയത്താല്‍ നടുങ്ങും
നന്നായി നമ്മള്‍ ഭയത്താല്‍ നടുങ്ങും
മക്കള്‍ നടുക്കത്തിലാകാതെ നോക്കാം
ഒട്ടും ഭയക്കാത്ത ശക്തര്‍കളാക്കാം
ഒട്ടും ഭയക്കാത്ത ശക്തര്‍കളാക്കാം
വന്നു ഭവിക്കാന്‍ ദുരന്തങ്ങളുണ്ടെങ്കില്‍,
വന്നാല്‍ ചെറുക്കാനൊ പാഠങ്ങള്‍ ചൊല്ലാം
വന്നാല്‍ ചെറുക്കാനൊ പാഠങ്ങള്‍ ചൊല്ലാം
റെക്കയ്ക്കുകീഴെയൊതുക്കാതിരിക്കാം
കൈയില്‍ മുറുക്കിപ്പിടിക്കാതിരിക്കാം
കൈയില്‍ മുറുക്കിപ്പിടിക്കാതിരിക്കാം
സംരക്ഷണങ്ങള്‍ക്കു ധൈര്യങ്ങളേകി
കൂട്ടായിരിക്കാമൊളിക്കാതിരിക്കാന്‍
കൂട്ടായിരിക്കാമൊളിക്കാതിരിക്കാന്‍
സാത്താന്‍ കുതിക്കുന്ന പൈശാചികങ്ങള്‍
നന്നായ് ചെറുക്കുവാന്‍ കരുത്തങ്ങു നല്കാം
നന്നായ് ചെറുക്കുവാന്‍ കരുത്തങ്ങു നല്കാം
നന്മയ്ക്കുവേണ്ടി ചെറുക്കാന്‍, പൊറുക്കാന്‍
പാഠങ്ങള്‍ ചൊല്ലാ’മടുപ്പിച്ചുനിര്‍ത്താം
പാഠങ്ങള്‍ ചൊല്ലാ’മടുപ്പിച്ചുനിര്‍ത്താം
ചെന്നായിന്‍തോലിട്ട ജന്മങ്ങളെല്ലാം
പാരും പിളര്‍ന്നങ്ങു താഴേക്കു പോകാന്‍
പാരും പിളര്‍ന്നങ്ങു താഴേക്കു പോകാന്‍
സാദ്ധ്യങ്ങളായാലസാദ്ധ്യങ്ങളാകും
കണ്ണീര്‍പ്പുഴയ്ക്കിങ്ങു പഞ്ഞങ്ങളുണ്ടാം
കണ്ണീര്‍പ്പുഴയ്ക്കിങ്ങു പഞ്ഞങ്ങളുണ്ടാം
ദുഷ്ടത്തരങ്ങള്‍ക്കു ക്ഷാമം വരട്ടെ
നന്മയ്ക്കു ലോകത്തു ക്ഷേമം വരട്ടെ
നന്മയ്ക്കു ലോകത്തു ക്ഷേമം വരട്ടെ
നാട്ടില്‍ നടുക്കങ്ങളില്ലാതെ വാഴാന്‍
മക്കള്‍സുരക്ഷയ്ക്കു പ്രാര്‍ത്ഥിച്ചുവാഴാം
**************************
23-09-2017
മക്കള്‍സുരക്ഷയ്ക്കു പ്രാര്‍ത്ഥിച്ചുവാഴാം
**************************
23-09-2017
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ