ഒരു ജാതി ഒരു മതം ഒരു ദൈവം

ഉലകില്‍ പല പല നാടുകളുണ്ട്
നാട്ടില്‍ വിധ വിധ മതങ്ങളുണ്ട്
മതങ്ങളില്‍ പല ജാതികളുണ്ട്
ജാതികളില്‍ പല ശാഖകളുണ്ട്.
ശാഖകളിത്രയ്ക്കെന്തിനു പാരിൽ
ജാതികളിത്രയ്ക്കാവശ്യമുണ്ടോ
മതങ്ങളെല്ലാമുത്സവമാക്കാം
ശണ്ഠകളില്ലാത്തുലകം നേടാം.
മതങ്ങളെല്ലാമുത്സവമാക്കാം
ശണ്ഠകളില്ലാത്തുലകം നേടാം.
ജാതികള്‍ വേണ്ടാ മതങ്ങള്‍ വേണ്ടാ
ഈശ്വരന്‍ ഒന്നെന്നാരാധിക്കാം
ഐക്യമനസ്സുകളോടെന്നെന്നും
ഭൂമിയെ നന്നായ് സംരക്ഷിക്കാം.
******
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ