
തുള്ളൽക്കവിത

കോവിഡ്കാലമതെന്നു നിനച്ചാൽ
നിശ്ചയമായതു വേദനതന്നെ
രക്ഷകരായിപ്പോയവരുൾപ്പെടെ
നിത്യവുമെത്രയോ ജീവനൊടുങ്ങി
പ്രഥമസ്ഥാനം നാട്ടിൻ സ്വത്തായ്
ജനലക്ഷങ്ങൾ വിടപറയുമ്പോൾ,
ഭാരതസ്വത്തിൽ മാനവർ മുഖ്യർ
ചൊല്ലാതെങ്ങൊടു ചൊല്ലി മന്നൻ
ചുമയിൽ, തുമ്മലിലൂടേ കോവിഡ്
തൊട്ടാൽ, തീണ്ടിയാലൊട്ടും കോവിഡ്
അച്ഛനെപ്പോലൊരു മന്നൻ കേണു
മക്കളെ നിങ്ങൾ വീട്ടിലിരിക്കൂ
ഒരു ചില ദ്രോഹികളതു കേൾക്കാതെ
വിലസിനടന്നതിൽ കോപിതനായി
നാട്ടിൽ മുഴുവൻ ലോക്ക്ഡൗണാക്കി
മാതൃകയായി നമ്മുടെ മന്നൻ.
വീട്ടിലിരിക്കാൻ കേണുപറഞ്ഞു
ആളുകളെല്ലാം വീട്ടിലിരിപ്പായ്.
കോവിഡ്കാലമതിന്നു നിനച്ചാൽ
കോമളമായിട്ടധരം കോട്ടാം.
വീട്ടിലിരിപ്പിൻ ഫലമെന്തെന്നിനി
കേട്ടാലതിശയമാണതു സത്യം.
ഇല്ലാ ചൂഷണദോഷമതൊന്നും
ഇമ്പം പ്രകൃതിയിലിന്നതു കാണാം
മാനവരില്ല വീഥിയൊ ശാന്തം
വാഹനമോടണതൊന്നോ രണ്ടൊ
അപകടമൊന്നും ഇല്ലതിനാലേ
പീഡനമൊന്നും കേൾപ്പാനില്ല
ഹൃദ്രോഗികളെ തേടിനടപ്പൂ
ഹൃദയസ്തംഭനമെങ്ങിതൊളിച്ചു
ഗർഭം നോക്കാനലയുവരില്ല
ഗർഭിണിമാരുടെ പ്രസവം മാത്രം
കവലത്തലവർ പ്രസംഗമതില്ലാ
സേവനമെന്നൊരു പിരിവുമതില്ലാ.
മാനവരൊക്കെ രോഗികളായാൽ
കാശുപിടുങ്ങാം ഡോക്ടർമാർക്കും
ദേഹാരോഗ്യം സംരക്ഷിച്ചാൽ
രോഗാണുക്കളൊടെന്നും പൊരുതാം
കോവിഡ് തന്നതിതെത്രയോ പാഠം
എല്ലാമായുസ്സു കൂട്ടണസൗഖ്യം
വീടും പരിസരമെല്ലാമെന്നും
ശുചിയാക്കുന്നു കോവിഡ് ഭയത്താൽ
അടിക്കടി കൈകൾ കഴുകിക്കഴുകി
വെടുപ്പുള്ളവരായാളുകളേറെ
അടുക്കളയാട്ടെ അടുപ്പടിയാട്ടെ
അടുക്കും ചിട്ടകളായതിലേറെ
ചേമ്പും താളും കാച്ചിലുമെല്ലാം
രുചികരമെന്നതറിഞ്ഞൂ പലരും
വീട്ടിൽ പാചകമേള തകർത്തൂ
ഹോട്ടൽ ഭക്ഷണമാർക്കും വേണ്ടാ
കോവിഡുവീരൻ മുടക്കിയതാണീ
അംഗനമാരുടെ അമ്പലയാത്ര
നേർച്ചകളൊന്നും നടന്നീടാതെ
ചില്ലറയൊന്നും തടയുവതില്ലാ
കോവിഡ് ഭീകരശല്യമൊഴിഞ്ഞു,
കോവിൽ ഭണ്ഡാരനിറവിനുവേണ്ടി
ശത്രുസംഹാരമന്ത്രവും ചൊല്ലി
പൂജാരികളും വീട്ടിലിരിപ്പായ്
വഴിപാടുകളും നേർച്ചയുമില്ല
ഭക്തജനങ്ങൾ വരുവുകളില്ലാ
വീടൊരു കോവിൽ, ഹൃദയം വിഗ്രഹം
എന്ന് ജനങ്ങൾ തിരിച്ചറിയുന്നു.
പരീക്ഷകളില്ല മത്സരമില്ല
കുട്ടികളെല്ലാം സന്തുഷ്ടരാണെ
കൺനിറയെതൻ തനയരെക്കണ്ടു
മാതാപിതാക്കൾ തൃപ്തരുമാണെ
നാഥനെയെന്നും കാണാനരികിൽ
കിട്ടുവതില്ലെന്നില്ല പരാതി
കുട്ടികളെല്ലാം മമ്മീടെ കൂടെ
ചുറ്റിനടപ്പതു തെല്ലൊരലോസരം
അരികിൽ സതതം കാണുവതാലേ
ആതിര തേടുന്നടങ്ങാമോഹം
കോവിഡ് വില്ലനായ് വിലസീടുന്നു
പ്രണയം വിരിയും മനസ്സിൽ നീളേ
പത്രം വന്നാലില്ലൊരു വാർത്ത
കോവിഡ് മരണംമാത്രമതായി.
കോവിഡ് പോയാൽ മരണം നിന്നോ?
കോവിഡ് പാഠം മറക്കരുതേ നാം.
പ്രകൃതിക്ഷോഭം പലതും കണ്ടും
മാറിയതില്ലാ മാനവരൊട്ടും
ഓഖി, പ്രളയം,കാട്ടുതീ, ഭൂകമ്പം
എന്നിവപോലെയല്ലിതു കോവിഡ്
ജൈവാണുക്കളിരമ്പിക്കേറി
താണ്ഡവമാടി പ്രപഞ്ചം മൊത്തം
ജനലക്ഷങ്ങൾ മറഞ്ഞിതു ഭൂവിൽ
കണ്ടുഭയന്നെല്ലാരുമൊളിച്ചു
മനുഷ്യർ മനുഷ്യരെത്തന്നെ ഭയന്നു
ജീവനിൽ കൊതിയോടോടിയൊളിച്ചു
സകലചരാചര ജീവൻകൾക്കും
നല്ല കണക്കുകളുണ്ടിതു പാരിൽ.
നൂറ്റാണ്ടുകളിൽ തൂവൽ കുടഞ്ഞു
സന്തുലനത്തിലതെത്തുക വേണം
എന്നു കുടഞ്ഞിനി വീഴ്ത്തും നമ്മെ
എന്നതു ചൊൽവതസാദ്ധ്യം തന്നെ
നാണയമതിന്നുടെ രണ്ടുവശംപോൽ
നന്മയതിന്നൊരു തിന്മയുമുണ്ട്
സംസ്ക്കാരത്തിൻ പാരമ്പര്യം
പലതും ഭാരതഭവ്യതയല്ലോ
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
നുണയുവതിന്നിതുമവസരമല്ലോ
ഭാരതമാണീ പാരിൽ ധന്യം
പുണ്യം ചെയ്യണമിവിടെ ജനിക്കാൻ.
മനഃസാക്ഷി (ജൂലൈ 8,2020)
പൂട്ടുടപ്പിച്ചിളവു നേടി, മർത്ത്യരെല്ലാം തെരുവിലേക്ക്
പീഡനങ്ങൾക്കറുതിയില്ലാ, തൊല്ലയെല്ലാം തിരികെയെത്തി.
പടിയടച്ചു കടന്നുപോയ നന്മ ചീഞ്ഞ വാർത്തയെല്ലാം
നിത്യം നിത്യം പത്രങ്ങളിലെത്തി വീണ്ടും മനസ്സുടക്കാൻ.
പോകും പോകുമെന്നു ചൊല്ലിയേറെനാളായകത്തിരുന്നു
കോവിഡെന്ന മാരണത്തിൻ തൊല്ലയിൽ ജനം മടുത്തൂ.
ഇംഗിതത്തിൽ പാറ്റപോലെ ഇന്റിമസി ചോർന്നുചോർന്നു
ഓർമ്മമണ്ഡലത്തിൽവന്ന ഓട്ടയിലൂടൊഴുകിത്തീർന്നു .
ജീവിതത്തോടുള്ളതായയാശയൊക്കെ കൈവെടിഞ്ഞു
ജീവൻരക്ഷാവരം മാത്രം മാനവർക്കിന്നേകലക്ഷ്യം.
പൂട്ടിവച്ചതൊക്കെയേതോ മന്ത്രിമാർക്കും പോലിസിനും
രോഗമുള്ളതൊളിച്ചു വച്ചു, നീരസത്താൽ മാനവർ ചിലർ
നാട്ടിലൊക്കെ ചുറ്റിടുമ്പോൾ, നമ്മളാൽ പരർക്കു ദോഷം
വന്നിടാതെ നോക്കും ധർമ്മം കർമ്മം വിട്ടകന്നിടുന്നു.
മർത്ത്യമനഃസാക്ഷിയെല്ലാം ഹൃത്തടത്തിൽ മാഞ്ഞുപോയ
നന്മ ചത്ത മാനവരെ കിട്ടുംവരെ കോവിഡ് തങ്ങും.
എത്രയെത്ര ചൊല്ലിയാലും കേട്ടിടാത്ത മാനവർക്കായ്
മറ്റൊരു നൽമാർഗ്ഗമേതും മുന്നിലില്ലയിന്നിവിടെ.
കാശിടുന്നകീശകളെ പാറ്റ നക്കിടാതെ നോക്കാൻ
കോവിഡിന്റെ കഴുത്തറുക്കാൻ ഔഷധമിങ്ങെത്തിയെങ്കിൽ,
വീരസാഹസങ്ങളിലെ ധൈര്യമൊന്നും കൈവിടാതെ
കോവിഡിന്റെ കൈപിടിച്ചു കൂടെ വാഴാൻ പ്രാപ്തരാകാം.
പഴമയിൽ പതിരില്ല
മഹനീയസുഖസൗഖ്യ സംസ്ക്കാരമെല്ലാം
നിനവിന്റെ തിരിനാളമായേറ്റി വച്ചും
പഴമയ്ക്കു പതിരില്ലയെന്നങ്ങുരച്ചും
ജനലക്ഷം മരണത്തിലകപ്പെട്ടശേഷം
ഉലകിൽനിന്നൊഴിയാനൊരുങ്ങുന്നു കോവിഡ്.
ശുചിയായി ധരയിൽ വസിച്ചീടുവാനും
പ്രകൃതിക്കു പരിശുദ്ധിയാവശ്യമെന്നും
ഗുണമേന്മ പലതും പഠിപ്പിച്ചു തന്നു
മതിയാക്കി ഗമനം തുടങ്ങുന്നു കോവിഡ്.
ദുരകാട്ടി പലരും ദുരന്തങ്ങളാക്കി
ഭുവിജീവൻ തനിയേ നശിപ്പിച്ചിടല്ലേ.
അസുഖങ്ങളൊഴിയാനിപാരിൽ മനുഷ്യർ
അളവോടെ ദിനമാഹരിക്കേണമെന്നും.
ഇനിയെന്നുമിതുപോലെ ജീവിച്ചുവെന്നാൽ
സുഖമായിയൊരുപാടുകാലം നമുക്കീ
ധരതന്നിൽ കഴിയാൻ പ്രയാസങ്ങളില്ല
നിശ്ചയമായതു വേദനതന്നെ
രക്ഷകരായിപ്പോയവരുൾപ്പെടെ
നിത്യവുമെത്രയോ ജീവനൊടുങ്ങി
പ്രഥമസ്ഥാനം നാട്ടിൻ സ്വത്തായ്
ജനലക്ഷങ്ങൾ വിടപറയുമ്പോൾ,
ഭാരതസ്വത്തിൽ മാനവർ മുഖ്യർ
ചൊല്ലാതെങ്ങൊടു ചൊല്ലി മന്നൻ
ചുമയിൽ, തുമ്മലിലൂടേ കോവിഡ്
തൊട്ടാൽ, തീണ്ടിയാലൊട്ടും കോവിഡ്
അച്ഛനെപ്പോലൊരു മന്നൻ കേണു
മക്കളെ നിങ്ങൾ വീട്ടിലിരിക്കൂ
ഒരു ചില ദ്രോഹികളതു കേൾക്കാതെ
വിലസിനടന്നതിൽ കോപിതനായി
നാട്ടിൽ മുഴുവൻ ലോക്ക്ഡൗണാക്കി
മാതൃകയായി നമ്മുടെ മന്നൻ.
വീട്ടിലിരിക്കാൻ കേണുപറഞ്ഞു
ആളുകളെല്ലാം വീട്ടിലിരിപ്പായ്.
കോവിഡ്കാലമതിന്നു നിനച്ചാൽ
കോമളമായിട്ടധരം കോട്ടാം.
വീട്ടിലിരിപ്പിൻ ഫലമെന്തെന്നിനി
കേട്ടാലതിശയമാണതു സത്യം.
ഇല്ലാ ചൂഷണദോഷമതൊന്നും
ഇമ്പം പ്രകൃതിയിലിന്നതു കാണാം
മാനവരില്ല വീഥിയൊ ശാന്തം
വാഹനമോടണതൊന്നോ രണ്ടൊ
അപകടമൊന്നും ഇല്ലതിനാലേ
പീഡനമൊന്നും കേൾപ്പാനില്ല
ഹൃദ്രോഗികളെ തേടിനടപ്പൂ
ഹൃദയസ്തംഭനമെങ്ങിതൊളിച്ചു
ഗർഭം നോക്കാനലയുവരില്ല
ഗർഭിണിമാരുടെ പ്രസവം മാത്രം
കവലത്തലവർ പ്രസംഗമതില്ലാ
സേവനമെന്നൊരു പിരിവുമതില്ലാ.
മാനവരൊക്കെ രോഗികളായാൽ
കാശുപിടുങ്ങാം ഡോക്ടർമാർക്കും
ദേഹാരോഗ്യം സംരക്ഷിച്ചാൽ
രോഗാണുക്കളൊടെന്നും പൊരുതാം
കോവിഡ് തന്നതിതെത്രയോ പാഠം
എല്ലാമായുസ്സു കൂട്ടണസൗഖ്യം
വീടും പരിസരമെല്ലാമെന്നും
ശുചിയാക്കുന്നു കോവിഡ് ഭയത്താൽ
അടിക്കടി കൈകൾ കഴുകിക്കഴുകി
വെടുപ്പുള്ളവരായാളുകളേറെ
അടുക്കളയാട്ടെ അടുപ്പടിയാട്ടെ
അടുക്കും ചിട്ടകളായതിലേറെ
ചേമ്പും താളും കാച്ചിലുമെല്ലാം
രുചികരമെന്നതറിഞ്ഞൂ പലരും
വീട്ടിൽ പാചകമേള തകർത്തൂ
ഹോട്ടൽ ഭക്ഷണമാർക്കും വേണ്ടാ
കോവിഡുവീരൻ മുടക്കിയതാണീ
അംഗനമാരുടെ അമ്പലയാത്ര
നേർച്ചകളൊന്നും നടന്നീടാതെ
ചില്ലറയൊന്നും തടയുവതില്ലാ
കോവിഡ് ഭീകരശല്യമൊഴിഞ്ഞു,
കോവിൽ ഭണ്ഡാരനിറവിനുവേണ്ടി
ശത്രുസംഹാരമന്ത്രവും ചൊല്ലി
പൂജാരികളും വീട്ടിലിരിപ്പായ്
വഴിപാടുകളും നേർച്ചയുമില്ല
ഭക്തജനങ്ങൾ വരുവുകളില്ലാ
വീടൊരു കോവിൽ, ഹൃദയം വിഗ്രഹം
എന്ന് ജനങ്ങൾ തിരിച്ചറിയുന്നു.
പരീക്ഷകളില്ല മത്സരമില്ല
കുട്ടികളെല്ലാം സന്തുഷ്ടരാണെ
കൺനിറയെതൻ തനയരെക്കണ്ടു
മാതാപിതാക്കൾ തൃപ്തരുമാണെ
നാഥനെയെന്നും കാണാനരികിൽ
കിട്ടുവതില്ലെന്നില്ല പരാതി
കുട്ടികളെല്ലാം മമ്മീടെ കൂടെ
ചുറ്റിനടപ്പതു തെല്ലൊരലോസരം
അരികിൽ സതതം കാണുവതാലേ
ആതിര തേടുന്നടങ്ങാമോഹം
കോവിഡ് വില്ലനായ് വിലസീടുന്നു
പ്രണയം വിരിയും മനസ്സിൽ നീളേ
പത്രം വന്നാലില്ലൊരു വാർത്ത
കോവിഡ് മരണംമാത്രമതായി.
കോവിഡ് പോയാൽ മരണം നിന്നോ?
കോവിഡ് പാഠം മറക്കരുതേ നാം.
പ്രകൃതിക്ഷോഭം പലതും കണ്ടും
മാറിയതില്ലാ മാനവരൊട്ടും
ഓഖി, പ്രളയം,കാട്ടുതീ, ഭൂകമ്പം
എന്നിവപോലെയല്ലിതു കോവിഡ്
ജൈവാണുക്കളിരമ്പിക്കേറി
താണ്ഡവമാടി പ്രപഞ്ചം മൊത്തം
ജനലക്ഷങ്ങൾ മറഞ്ഞിതു ഭൂവിൽ
കണ്ടുഭയന്നെല്ലാരുമൊളിച്ചു
മനുഷ്യർ മനുഷ്യരെത്തന്നെ ഭയന്നു
ജീവനിൽ കൊതിയോടോടിയൊളിച്ചു
സകലചരാചര ജീവൻകൾക്കും
നല്ല കണക്കുകളുണ്ടിതു പാരിൽ.
നൂറ്റാണ്ടുകളിൽ തൂവൽ കുടഞ്ഞു
സന്തുലനത്തിലതെത്തുക വേണം
എന്നു കുടഞ്ഞിനി വീഴ്ത്തും നമ്മെ
എന്നതു ചൊൽവതസാദ്ധ്യം തന്നെ
നാണയമതിന്നുടെ രണ്ടുവശംപോൽ
നന്മയതിന്നൊരു തിന്മയുമുണ്ട്
സംസ്ക്കാരത്തിൻ പാരമ്പര്യം
പലതും ഭാരതഭവ്യതയല്ലോ
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
നുണയുവതിന്നിതുമവസരമല്ലോ
ഭാരതമാണീ പാരിൽ ധന്യം
പുണ്യം ചെയ്യണമിവിടെ ജനിക്കാൻ.
മനഃസാക്ഷി (ജൂലൈ 8,2020)
പൂട്ടുടപ്പിച്ചിളവു നേടി, മർത്ത്യരെല്ലാം തെരുവിലേക്ക്
പീഡനങ്ങൾക്കറുതിയില്ലാ, തൊല്ലയെല്ലാം തിരികെയെത്തി.
പടിയടച്ചു കടന്നുപോയ നന്മ ചീഞ്ഞ വാർത്തയെല്ലാം
നിത്യം നിത്യം പത്രങ്ങളിലെത്തി വീണ്ടും മനസ്സുടക്കാൻ.
പോകും പോകുമെന്നു ചൊല്ലിയേറെനാളായകത്തിരുന്നു
കോവിഡെന്ന മാരണത്തിൻ തൊല്ലയിൽ ജനം മടുത്തൂ.
ഇംഗിതത്തിൽ പാറ്റപോലെ ഇന്റിമസി ചോർന്നുചോർന്നു
ഓർമ്മമണ്ഡലത്തിൽവന്ന ഓട്ടയിലൂടൊഴുകിത്തീർന്നു .
ജീവിതത്തോടുള്ളതായയാശയൊക്കെ കൈവെടിഞ്ഞു
ജീവൻരക്ഷാവരം മാത്രം മാനവർക്കിന്നേകലക്ഷ്യം.
പൂട്ടിവച്ചതൊക്കെയേതോ മന്ത്രിമാർക്കും പോലിസിനും
രോഗമുള്ളതൊളിച്ചു വച്ചു, നീരസത്താൽ മാനവർ ചിലർ
നാട്ടിലൊക്കെ ചുറ്റിടുമ്പോൾ, നമ്മളാൽ പരർക്കു ദോഷം
വന്നിടാതെ നോക്കും ധർമ്മം കർമ്മം വിട്ടകന്നിടുന്നു.
മർത്ത്യമനഃസാക്ഷിയെല്ലാം ഹൃത്തടത്തിൽ മാഞ്ഞുപോയ
നന്മ ചത്ത മാനവരെ കിട്ടുംവരെ കോവിഡ് തങ്ങും.
എത്രയെത്ര ചൊല്ലിയാലും കേട്ടിടാത്ത മാനവർക്കായ്
മറ്റൊരു നൽമാർഗ്ഗമേതും മുന്നിലില്ലയിന്നിവിടെ.
കാശിടുന്നകീശകളെ പാറ്റ നക്കിടാതെ നോക്കാൻ
കോവിഡിന്റെ കഴുത്തറുക്കാൻ ഔഷധമിങ്ങെത്തിയെങ്കിൽ,
വീരസാഹസങ്ങളിലെ ധൈര്യമൊന്നും കൈവിടാതെ
കോവിഡിന്റെ കൈപിടിച്ചു കൂടെ വാഴാൻ പ്രാപ്തരാകാം.
പഴമയിൽ പതിരില്ല
മഹനീയസുഖസൗഖ്യ സംസ്ക്കാരമെല്ലാം
നിനവിന്റെ തിരിനാളമായേറ്റി വച്ചും
പഴമയ്ക്കു പതിരില്ലയെന്നങ്ങുരച്ചും
ജനലക്ഷം മരണത്തിലകപ്പെട്ടശേഷം
ഉലകിൽനിന്നൊഴിയാനൊരുങ്ങുന്നു കോവിഡ്.
ശുചിയായി ധരയിൽ വസിച്ചീടുവാനും
പ്രകൃതിക്കു പരിശുദ്ധിയാവശ്യമെന്നും
ഗുണമേന്മ പലതും പഠിപ്പിച്ചു തന്നു
മതിയാക്കി ഗമനം തുടങ്ങുന്നു കോവിഡ്.
ദുരകാട്ടി പലരും ദുരന്തങ്ങളാക്കി
ഭുവിജീവൻ തനിയേ നശിപ്പിച്ചിടല്ലേ.
അസുഖങ്ങളൊഴിയാനിപാരിൽ മനുഷ്യർ
അളവോടെ ദിനമാഹരിക്കേണമെന്നും.
ഇനിയെന്നുമിതുപോലെ ജീവിച്ചുവെന്നാൽ
സുഖമായിയൊരുപാടുകാലം നമുക്കീ
ധരതന്നിൽ കഴിയാൻ പ്രയാസങ്ങളില്ല
ഇനിയെന്നുമെന്നും നമ്മോട് വാഴാൻ
ഇതു കോവിഡ് പലരേം പഠിപ്പിച്ച പാഠം
പഴയ സംസ്ക്കാരം
കൂട്ടുകുടുംബത്തിൽ കാരണവർ
കല്പിതചിട്ടയനുസരിച്ചും
വീട്ടിലെ അച്ഛൻറെ ചൊല്പടിയിൽ
നേട്ടങ്ങളൊത്തിരി കൊയ്തതല്ലേ
നാട്ടുനടപ്പിന്റെ ഭാഗമായി
എന്തൊക്കെ നമ്മളനുസരിച്ചൂ
ഒക്കെയും നമ്മുടെ നന്മയ്ക്കുള്ള
അച്ചടക്കങ്ങളതായിരുന്നു.
വിദേശനാട്ടീന്നു വന്നവർകൾ
മനസ്സാക്ഷിയില്ലാത്ത വാശികളാൽ
നല്ലൊരു പൗരന്റെ ധർമ്മം മറന്നു
കോവിഡിൻ വിത്തു വിതച്ചിവിടെ.
കാര്യത്തിന് ഗൗരവമോർത്തിടാതെ
ജോലിയോടാത്മാർത്ഥമായിടാതെ
കണ്ണടച്ചൊന്നു കളഞ്ഞുപോയി
നമ്മുടെ നാട്ടിലെ ഉദ്യാഗസ്ഥർ.
പ്രാണനെ കൊയ്തു രസിച്ചീടുന്ന
മാരകമാകുമീ വ്യാധിക്കു മുൻപിൽ
പക്ഷിമൃഗാദികൾ പണ്ടുതൊട്ടേ
മുട്ടുമടക്കിയതാണുപോലും
ഏതോ ദുഷിച്ചൊരു നാട്ടുരാജൻ
മറ്റു രാജ്യങ്ങളെ കീഴടക്കാൻ
ജൈവയണുക്കളെ ചേർത്തുവച്ചോ
എന്നൊരു സംശയമാണെനിക്ക്.
സ്വാർത്ഥമോഹത്തിന്നടിമയായി
ബുദ്ധി വളർത്തുന്ന മാനവർക്കായ്
ശിക്ഷകൾ നല്കുമ്പോളൊഴിവാക്കണ്ടേ
സാധുക്കളെയെങ്ങുമെൻ ദൈവമേ !
ജീവൻ പണയപ്പെടുത്തിയല്ലേ
ശുശ്രൂഷമേഖലതൻ സേവനം
നമ്മെ രക്ഷിക്കുവാൻ പാടുപെടും
ഇത്തരക്കാരും മനുഷ്യരല്ലേ.
കോവിഡു പെറ്റുപെരുകിയെങ്ങും
മാനവജീവനും വിലപേശുമ്പോൾ
ഭീതിതരാകാതെ നമ്മളെല്ലാം
നാട്ടുതലവരെ അനുസരിക്കാം
എത്ര വിനകളെയിന്നു കൊയ്തു
എന്നു ലഭിക്കുമിനിയിതീന്നു
നല്ലൊരു മോചനമെന്നു തേടി
ഇന്നു തലവരും ഭീതിതരായ്.
ഇന്നൊരു നാളിനെ കേട്ടു മന്ത്രി
നമ്മുടെ നന്മയ്ക്കുവേണ്ടിമാത്രം.
നാട്ടു തലവന്റെ ആജ്ഞകളെ
കേട്ടു നടപ്പതു പൗരധർമ്മം.
നമ്മുടെ ആരോഗ്യശ്രദ്ധകളാൽ
ഒരുപക്ഷെ മറ്റുള്ള രോഗാണുക്കൾ
ഒന്നായ് മറഞ്ഞെന്നുവന്നീടുകിൽ
ജീവിതം സ്വർഗ്ഗമായ് തീരുകില്ലേ.
ഇത്രയും വീരനാം കോവിഡിനെ
പാരീന്നുതന്നെ തുരത്തിവിട്ടാൽ
മറ്റുള്ള വ്യാധിയിൽനിന്നുപോലും
മോചനം നേടുക സാദ്ധ്യമാകും.
എന്ന ശുഭാപ്തിവിശ്വാസമോടെ
നാമെല്ലാമൊത്തമനസ്സുമായീ
ആരോഗ്യസംരക്ഷകർ തരുന്ന
നിർദ്ദേശമൊക്കെയനുസരിക്കാം.
ലോകം മുഴുവനുമെന്നന്നേക്കും
മാരകാണുക്കൾതൻ കൈപ്പിടിക്കുൾ
പെട്ടുഴലാതെയിരിക്കുവാനായ്
ശ്രദ്ധാലുവാകണം ശുദ്ധതയിൽ
ഇന്നു ഞാനെങ്ങോട്ടും പോകുകില്ലാ
എന്ന പ്രതിജ്ഞയെടുത്തിടാമേ
സായാഹ്നമായെന്നാൽ നന്ദിയോതാം
മറ്റു പ്രവർത്തകസോദരർക്കായ്.
സൂര്യോദയത്തിന്റെ ശോണിമയിൽ
നല്ലൊരുഷസ്സിൻ കൊലുസ്സിളകീ
കർണ്ണികാരകൊമ്പിൽ
മുറ്റത്തു പൂക്കുന്നു പൂങ്കുലകൾ
പ്രതീക്ഷ
കോവിഡിൻ കാലം കടന്നങ്ങു പോയാൽ,
മാനവർമാറ്റം പ്രതീക്ഷിച്ചിടാമോ?
ഇതു കോവിഡ് പലരേം പഠിപ്പിച്ച പാഠം
പഴയ സംസ്ക്കാരം
കൂട്ടുകുടുംബത്തിൽ കാരണവർ
കല്പിതചിട്ടയനുസരിച്ചും
വീട്ടിലെ അച്ഛൻറെ ചൊല്പടിയിൽ
നേട്ടങ്ങളൊത്തിരി കൊയ്തതല്ലേ
നാട്ടുനടപ്പിന്റെ ഭാഗമായി
എന്തൊക്കെ നമ്മളനുസരിച്ചൂ
ഒക്കെയും നമ്മുടെ നന്മയ്ക്കുള്ള
അച്ചടക്കങ്ങളതായിരുന്നു.
വിദേശനാട്ടീന്നു വന്നവർകൾ
മനസ്സാക്ഷിയില്ലാത്ത വാശികളാൽ
നല്ലൊരു പൗരന്റെ ധർമ്മം മറന്നു
കോവിഡിൻ വിത്തു വിതച്ചിവിടെ.
കാര്യത്തിന് ഗൗരവമോർത്തിടാതെ
ജോലിയോടാത്മാർത്ഥമായിടാതെ
കണ്ണടച്ചൊന്നു കളഞ്ഞുപോയി
നമ്മുടെ നാട്ടിലെ ഉദ്യാഗസ്ഥർ.
പ്രാണനെ കൊയ്തു രസിച്ചീടുന്ന
മാരകമാകുമീ വ്യാധിക്കു മുൻപിൽ
പക്ഷിമൃഗാദികൾ പണ്ടുതൊട്ടേ
മുട്ടുമടക്കിയതാണുപോലും
ഏതോ ദുഷിച്ചൊരു നാട്ടുരാജൻ
മറ്റു രാജ്യങ്ങളെ കീഴടക്കാൻ
ജൈവയണുക്കളെ ചേർത്തുവച്ചോ
എന്നൊരു സംശയമാണെനിക്ക്.
സ്വാർത്ഥമോഹത്തിന്നടിമയായി
ബുദ്ധി വളർത്തുന്ന മാനവർക്കായ്
ശിക്ഷകൾ നല്കുമ്പോളൊഴിവാക്കണ്ടേ
സാധുക്കളെയെങ്ങുമെൻ ദൈവമേ !
ജീവൻ പണയപ്പെടുത്തിയല്ലേ
ശുശ്രൂഷമേഖലതൻ സേവനം
നമ്മെ രക്ഷിക്കുവാൻ പാടുപെടും
ഇത്തരക്കാരും മനുഷ്യരല്ലേ.
കോവിഡു പെറ്റുപെരുകിയെങ്ങും
മാനവജീവനും വിലപേശുമ്പോൾ
ഭീതിതരാകാതെ നമ്മളെല്ലാം
നാട്ടുതലവരെ അനുസരിക്കാം
എത്ര വിനകളെയിന്നു കൊയ്തു
എന്നു ലഭിക്കുമിനിയിതീന്നു
നല്ലൊരു മോചനമെന്നു തേടി
ഇന്നു തലവരും ഭീതിതരായ്.
ഇന്നൊരു നാളിനെ കേട്ടു മന്ത്രി
നമ്മുടെ നന്മയ്ക്കുവേണ്ടിമാത്രം.
നാട്ടു തലവന്റെ ആജ്ഞകളെ
കേട്ടു നടപ്പതു പൗരധർമ്മം.
നമ്മുടെ ആരോഗ്യശ്രദ്ധകളാൽ
ഒരുപക്ഷെ മറ്റുള്ള രോഗാണുക്കൾ
ഒന്നായ് മറഞ്ഞെന്നുവന്നീടുകിൽ
ജീവിതം സ്വർഗ്ഗമായ് തീരുകില്ലേ.
ഇത്രയും വീരനാം കോവിഡിനെ
പാരീന്നുതന്നെ തുരത്തിവിട്ടാൽ
മറ്റുള്ള വ്യാധിയിൽനിന്നുപോലും
മോചനം നേടുക സാദ്ധ്യമാകും.
എന്ന ശുഭാപ്തിവിശ്വാസമോടെ
നാമെല്ലാമൊത്തമനസ്സുമായീ
ആരോഗ്യസംരക്ഷകർ തരുന്ന
നിർദ്ദേശമൊക്കെയനുസരിക്കാം.
ലോകം മുഴുവനുമെന്നന്നേക്കും
മാരകാണുക്കൾതൻ കൈപ്പിടിക്കുൾ
പെട്ടുഴലാതെയിരിക്കുവാനായ്
ശ്രദ്ധാലുവാകണം ശുദ്ധതയിൽ
ഇന്നു ഞാനെങ്ങോട്ടും പോകുകില്ലാ
എന്ന പ്രതിജ്ഞയെടുത്തിടാമേ
സായാഹ്നമായെന്നാൽ നന്ദിയോതാം
മറ്റു പ്രവർത്തകസോദരർക്കായ്.
സൂര്യോദയത്തിന്റെ ശോണിമയിൽ
നല്ലൊരുഷസ്സിൻ കൊലുസ്സിളകീ
കർണ്ണികാരകൊമ്പിൽ
മുറ്റത്തു പൂക്കുന്നു പൂങ്കുലകൾ
പ്രതീക്ഷ
കോവിഡിൻ കാലം കടന്നങ്ങു പോയാൽ,
മാനവർമാറ്റം പ്രതീക്ഷിച്ചിടാമോ?
വീട്ടിലാഹാരം കഴിക്കുന്ന ശീലം
ഹോട്ടലിൽ പോകാനൊരുങ്ങായ്ക വന്നാൽ?
റോഡിലെ തട്ടുകടക്കും വരുത്തും
ഭീഷണിയെന്നങ്ങു തോന്നിച്ചിടുന്നു.
സ്നേഹമായ് വീട്ടിൽ കഴിഞ്ഞുള്ള കാലം
മദ്യപാനിക്കും മനസ്സിൽ തിരുത്തം
ബാറിലെ തിക്കും തിരക്കും കുറഞ്ഞാൽ
നാട്ടിലെ സമ്പത്തു ബാധിച്ചിടാതോ?
പാർലറിൽ പോയിട്ടു രോഗം പരത്തി
കാലനെയിങ്ങു ക്ഷണിച്ചു വരുത്തും
ബ്യൂട്ടിയും വേണ്ടെന്നു സ്ത്രീകൾ നിനച്ചാൽ
പൂട്ടണം ബ്യൂട്ടിപാർലറും മെല്ലെ
രോഗസൃഷ്ടിക്കായ് ശരീരം ലഭിക്കാൻ
ആശുപത്രിക്കും വരും തെല്ലു കഷ്ടം.
കോവിഡുമാമന്റെ സംഭാവനയാകെ
രാഷ്ട്രീത്തിൻ ഭാവിക്കു മോശമായോ?
ജനസൗഖ്യം കാംക്ഷിച്ചിടാതെ ഭരിച്ചാൽ,
ജനമോഹമാണതിന്നൗഷധമെന്നും
പ്രജയാണു രാജ്യത്തെ സമ്പത്തെന്നും
കരുതേണമെന്നത് പാഠമാക്കി
കൊടുങ്കാറ്റു, ഭൂകമ്പം, പ്രളയങ്ങളായി
ജനവൃന്ദമൊക്കെയടിച്ചു മാറ്റി.
ഇനിയെന്തു വന്നു ഭവിക്കുമാവോ
ഇഹലോകമാകെ തളർന്നീടുമോ
ഇതിലും വലുതായി ചിന്തിച്ചു ഫലമോടെ
വന്നിടാൻ കോവിഡ് മടങ്ങുന്നുവോ?
വന്നിടാൻ കോവിഡ് മടങ്ങുന്നുവോ?
വീട്ടിലിരിക്കാം
വാനത്തു നിത്യവും വന്നുനിന്നു
കത്തിജ്വലിച്ചിടും സൂര്യദേവാ
ജീവന്റെ അംശമായുള്ളതൊക്കെ
വാടിത്തളർന്നിടും നിന്റെ ചൂടിൽ.
വാടാത്ത വീരനൊന്നെത്തി പാരിൽ
മർത്ത്യന്റെ നിദ്രയെപ്പാട്ടിലാക്കി
ചുറ്റിത്തിരിഞ്ഞഹങ്കാരമോടെ
ചെത്തിച്ചെനക്കിടും കാഴ്ചയായി.
സൂര്യാ നിനക്കു നിൻ ചൂടിനാലീ
കോവിഡ് എരിച്ചിടാനാകുകില്ലേ
നിന്നേയും നിർവീര്യനാക്കിയെങ്ങും
പേടിപ്പെടുത്തിടും വീരനായി
നെഞ്ചും കുലുക്കി നഞ്ചും പൊഴിച്ചു
ലോകം മുഴുക്കെ രോഗം വിതച്ചു
നാശത്തിലേക്കു നീക്കുന്ന കാൽകൾ
വെട്ടിത്തകർക്കാനാരുണ്ടു പാരിൽ?
സർവ്വം നശിച്ചു തീരുന്നതിൻ മുൻ
പാരീന്നുതന്നെ ഓടിച്ചിടാമേ
നാശങ്ങളിങ്ങു വാരിവിതയ്ക്കും
മോശംകൊറോണവൈറസ് തുരത്താം.
കേറീ, വളർന്നു നാശംവിതയ്ക്കാൻ
നമ്മൾ ശരീരം നല്കാതിരിക്കാം.
നാമൊക്കെയിന്നു വീട്ടിൽ ഇരിക്കാം
രോഗാണുവെത്തടഞ്ഞീടാൻ ശ്രമിക്കാം.
ഭയം വേണ്ടാ
ലോകത്തിന്റെ അവസ്ഥകൾ
കണ്ടറിഞ്ഞു വാഴണം.
ലോകാരോഗ്യസംഘടനാ-
സന്ദേശങ്ങൾ കേൾക്കണം.
ഭയത്തെ നാമുപേക്ഷിച്ചു
ജാഗ്രതകൾ പാലിക്കണം.
നമ്മളാലീയണുക്കളെങ്ങും
തങ്ങീടാതെ നോക്കണം.
നമ്മിലുമീയണുക്കൾ വന്നു
പെട്ടിടാതെ നോക്കിടാം.
വീട്ടീന്നെങ്ങും പോയിടാതെ
വ്യായാമങ്ങൾ ചെയ്തീടാം.
പാട്ടുപാടി നൃത്തംവയ്ക്കാം
ഉല്ലാസമായിരുന്നീടാം.
ശുദ്ധമായ ഭക്ഷണങ്ങൾ
വീട്ടിനുള്ളിൽ ഉണ്ടാക്കാം.
വൃത്തിയായി ഭക്ഷിക്കാം
ആരോഗ്യമായിരുന്നീടാം.
ദേഹം നന്നേ തളർത്തീടും
ഭയത്തെ നാം മറന്നീടാം.
മനോന്മേഷം കൂട്ടി നമ്മൾ
ജാഗ്രതയോടിരുന്നീടാം.
രോഗാണുക്കൾ പടർന്നീടും
ചങ്ങലയെ മുറിച്ചീടാൻ,
വീട്ടീന്നെങ്ങും ഇറങ്ങാതെ
പ്രാർത്ഥിച്ചെന്നും കഴിഞ്ഞീടാം.
സൂര്യോദയം കണ്ടു തൊഴാം
ജീവകവും ലഭിക്കട്ടെ!
വാനത്തു നിത്യവും വന്നുനിന്നു
കത്തിജ്വലിച്ചിടും സൂര്യദേവാ
ജീവന്റെ അംശമായുള്ളതൊക്കെ
വാടിത്തളർന്നിടും നിന്റെ ചൂടിൽ.
വാടാത്ത വീരനൊന്നെത്തി പാരിൽ
മർത്ത്യന്റെ നിദ്രയെപ്പാട്ടിലാക്കി
ചുറ്റിത്തിരിഞ്ഞഹങ്കാരമോടെ
ചെത്തിച്ചെനക്കിടും കാഴ്ചയായി.
സൂര്യാ നിനക്കു നിൻ ചൂടിനാലീ
കോവിഡ് എരിച്ചിടാനാകുകില്ലേ
നിന്നേയും നിർവീര്യനാക്കിയെങ്ങും
പേടിപ്പെടുത്തിടും വീരനായി
നെഞ്ചും കുലുക്കി നഞ്ചും പൊഴിച്ചു
ലോകം മുഴുക്കെ രോഗം വിതച്ചു
നാശത്തിലേക്കു നീക്കുന്ന കാൽകൾ
വെട്ടിത്തകർക്കാനാരുണ്ടു പാരിൽ?
സർവ്വം നശിച്ചു തീരുന്നതിൻ മുൻ
പാരീന്നുതന്നെ ഓടിച്ചിടാമേ
നാശങ്ങളിങ്ങു വാരിവിതയ്ക്കും
മോശംകൊറോണവൈറസ് തുരത്താം.
കേറീ, വളർന്നു നാശംവിതയ്ക്കാൻ
നമ്മൾ ശരീരം നല്കാതിരിക്കാം.
നാമൊക്കെയിന്നു വീട്ടിൽ ഇരിക്കാം
രോഗാണുവെത്തടഞ്ഞീടാൻ ശ്രമിക്കാം.
ഭയം വേണ്ടാ
ലോകത്തിന്റെ അവസ്ഥകൾ
കണ്ടറിഞ്ഞു വാഴണം.
ലോകാരോഗ്യസംഘടനാ-
സന്ദേശങ്ങൾ കേൾക്കണം.
ഭയത്തെ നാമുപേക്ഷിച്ചു
ജാഗ്രതകൾ പാലിക്കണം.
നമ്മളാലീയണുക്കളെങ്ങും
തങ്ങീടാതെ നോക്കണം.
നമ്മിലുമീയണുക്കൾ വന്നു
പെട്ടിടാതെ നോക്കിടാം.
വീട്ടീന്നെങ്ങും പോയിടാതെ
വ്യായാമങ്ങൾ ചെയ്തീടാം.
പാട്ടുപാടി നൃത്തംവയ്ക്കാം
ഉല്ലാസമായിരുന്നീടാം.
ശുദ്ധമായ ഭക്ഷണങ്ങൾ
വീട്ടിനുള്ളിൽ ഉണ്ടാക്കാം.
വൃത്തിയായി ഭക്ഷിക്കാം
ആരോഗ്യമായിരുന്നീടാം.
ദേഹം നന്നേ തളർത്തീടും
ഭയത്തെ നാം മറന്നീടാം.
മനോന്മേഷം കൂട്ടി നമ്മൾ
ജാഗ്രതയോടിരുന്നീടാം.
രോഗാണുക്കൾ പടർന്നീടും
ചങ്ങലയെ മുറിച്ചീടാൻ,
വീട്ടീന്നെങ്ങും ഇറങ്ങാതെ
പ്രാർത്ഥിച്ചെന്നും കഴിഞ്ഞീടാം.
സൂര്യോദയം കണ്ടു തൊഴാം
ജീവകവും ലഭിക്കട്ടെ!
കുഞ്ഞൻ കോവിഡ്
ഇത്തിരിപ്പോന്ന കുഞ്ഞൻ കോവിഡ്
ഒത്തിരി ശല്യക്കാരൻ പാരിൽ
ഭീതി വേണ്ട ഭീതി വേണ്ട
പോതും ജാഗ്രത എന്നങ്ങോതി
വീട്ടിലിരുപ്പു പിന്നേം നീട്ടി
ഏപ്രിൽ പാതി വരേയ്ക്കും കിട്ടി
വന്നുപെട്ടാൽ കൊണ്ടേ പോകൂ
ജാഗ്രതയാണേ ഒറ്റമൂലി .
ഓഖി കണ്ടും സുനാമി കണ്ടും
അഹന്തയൊട്ടും കുറഞ്ഞില്ല
പ്രളയത്തിൽ താഴ്ത്തിനോക്കി
ഭൂകമ്പത്തിൽ വീഴ്ത്തിനോക്കി
കുലുക്കമില്ല, മർത്ത്യർക്കൊട്ടും
മാറ്റമൊക്കെയല്പകാലം
അറ്റകൈയായ് കോവിഡ് എത്തി
പത്തി താഴ്ത്തൂ മാനവാ
ഇല്ലായെങ്കിൽ തൂത്തുവാരും
മുന്നിൽ ചെല്ലാതൊളിച്ചിരിക്കാം
പണ്ഡിതനേയും പാമരനേയും
കോവിഡ് കേറി ഭരിക്കുന്നു
ജാതി, മതം നോക്കീടാതെ
താണ്ഡവമാടി രസിച്ചീടുന്നു
മാനവജീവനു വിലപേശുന്ന
കോവിഡ് ലേലമുറപ്പിക്കുന്നു
കീശയ്ക്കുള്ളിൽ കാശതു കണ്ടാൽ
കോവിഡ് വീരനു പുല്ലാണേ
പണത്തേക്കാൾ ഗുണം കാട്ടി
ഐക്യതയോടേ ജീവിക്കാം
വൈരാഗ്യങ്ങൾ ഉപേക്ഷിക്കാം
തമ്മിൽ തമ്മിൽ സ്നേഹിക്കാം
ജീവനു ഭീഷണി നല്കിനടക്കും
പ്രാണൻകൊല്ലി കോവിഡ് വീരൻ
പുറത്തുപോയാൽ കയ്യേലൊട്ടും
വീട്ടിലിരിക്കാം, ജാഗ്രത!
കറങ്ങിനടന്നാൽ കൂടേ കൂടും
കൂട്ടിലിരിക്കാം, ജാഗ്രത!
പ്രതിരോധത്തിൻ മാർഗ്ഗത്തെ നാം
ഒത്തുപിടിക്കാം ചേർന്നു വിരട്ടാം.
ഒത്തുപിടിച്ചാൽ മലയും പോരും
എന്നൊരു ചൊല്ലു പരീക്ഷിക്കാം.
കോവിഡ്പാഠം
ഇത്തിരിപ്പോന്നൊരു കുഞ്ഞനാണെങ്കിലും
ഒത്തിരിപ്പാഠമെനിക്കു നല്കീയവൻ
ലോക് ഡൗൺ കാലമൊരിക്കലും വിസ്മരി-
ക്കില്ല ഞാൻ ഭൂമിയിലുള്ളകാലംവരെ.
ഉണ്ണുവാൻ മാത്രമതല്ല നാം കൈകളെ
നല്ലപോൽ വൃത്തിയിലെപ്പൊഴും വയ്ക്കുകിൽ,
കോവിഡില്ലെങ്കിലുമേതു രോഗാണുവും
വായിലും മൂക്കിലും പോകാതെ നോക്കിടാം.
ദൈവചൈതന്യമതെപ്പൊഴും നമ്മിലാ-
ണെന്ന വിശ്വാസമതുള്ളതും സത്യമായ്.
രോഗിയാണെന്നൊരു മുദ്രകുത്തുന്നതാം
മാനവർ പാതിയും രോഗമില്ലാത്തവർ.
വീടുകൾക്കുള്ളിലിരിക്കുമീ മാനവർ-
ക്കിപ്പൊഴാ രോഗമതൊക്കെയെങ്ങോട്ടു പോയ്.
എപ്പൊഴും മാളിൽ നിരങ്ങിയിരുന്ന നാ-
മെങ്ങു പോകുന്നു ദിനം ദിനം കാശുമായ്.
പാർലറില്ലാതെയും മൂവിയില്ലാതെയും
ഭൂമിയിൽ സ്വർഗ്ഗമറിഞ്ഞിടുന്നു ദിനം.
കായ്കറിത്തോട്ടമതിൽ പണി ചെയ്തിടാം
ആയുരാരോഗ്യമതും ലഭിച്ചീടുമേ.
ആഡംഭരങ്ങളുമാർഭാടവും വിട്ടു
ജീവിതം സാദ്ധ്യമതെന്നറിഞ്ഞല്ലോ നാം.
ദ്രോഹമൊന്നും പ്രകൃതിക്കു ചെയ്യാതെ നാം
നിത്യവും വാഴുകിലെത്രയോ സുന്ദരം.
നാട്ടിലെ പുഴകളും കാട്ടിലെ വൃക്ഷവും
ഈ പ്രപഞ്ചത്തിന്നലങ്കാരമേറ്റിടും
സ്നേഹചിത്തങ്ങളിന്നൈക്യസ്വഭാവങ്ങൾ
സ്വാർത്ഥചിത്തങ്ങളിൽ നന്മ വിതയ്ക്കുകിൽ
മാനവർകൈകളിലാണു ഭൂസ്വർഗ്ഗവും
നാട്ടുസമ്പാദ്യവുമെന്ന പാഠങ്ങളായ്.
ഇത്തിരിപ്പോന്നൊരു കുഞ്ഞനാണെങ്കിലും
ഒത്തിരിപ്പാഠമെനിക്കു നല്കീയവൻ
ലോക് ഡൗൺ കാലമൊരിക്കലും വിസ്മരി-
ക്കില്ല ഞാൻ ഭൂമിയിലുള്ളകാലംവരെ.
എങ്ങനെ നമ്മുടെ ദേഹമാരോഗ്യമായ്
വയ്ക്കണം എന്നൊരു പാഠംപഠിച്ചു നാം
അതിജീവനം
പോരാടി മല്ലരേ കൈയാൽ ഞെരിച്ചും
കോലാഹലത്തിൽ കയർത്തും മരിച്ചും
അതിജീവനത്തിൻ്റെ മാർഗ്ഗങ്ങളേറേ
പുരാണങ്ങളിൽ നാമന്നേ പഠിച്ചു .
ഇക്കാലമത്രയും കാണാത്തവണ്ണം
ഓഖിക്കരുത്തും സുനാമിയും വന്നു.
കണ്ടോരെയൊക്കെയും മുക്കീ പ്രളയം
ഇണ്ടൽ വരുത്തീ, പെരുത്തോരു നഷ്ടം!
വെള്ളത്തിൽ മുങ്ങീ ശ്വാസം നിലച്ചാ
പള്ളകൾ വീർത്തുള്ള ദേഹങ്ങളൊന്നും
കണ്ടിട്ടും പോരാതെത്തീല്ലൊ പ്രളയം
പെയ്തല്ലോ മാരീ തുടർക്കഥപോലേ.
കഷ്ടങ്ങളൊക്കെക്കവിഞ്ഞൂകടക്കേ,
വന്നിന്നുമെത്തീല്ലോ ജീവൻ അടർത്താൻ.
ലോകത്തെയാകേ വിറപ്പിച്ചുകൊണ്ടീ
വീരാധിവീരനാം കോവിഡ് കൊറോണാ.
ലോകരാഷ്ട്രങ്ങളേയൊന്നായ് കുലുക്കീ
വല്ലാതെയങ്ങൂ വലച്ചൊന്നണുക്കൾ
പിന്നെയും വന്നൂ മുന്നിൽ നിരന്നല്ലൊ
അതിജീവനത്തിൻ നാളിൻ നടുക്കം !
കൽക്കീ ഭരിക്കുന്നകാലം കഠോരം
തീമാരി വന്നൂ നമ്മേയെരിച്ചാലും
അതിജീവനത്തിൻ കോലം മായ്ക്കാതേ
ഒന്നായ് പോരാടി വെന്നിടേണം നമ്മൾ.
ശുചിത്വം
ജഗത്തിൻ നശിപ്പായ് വരുന്നീ കൊറോണ
ജനം മൊത്തമായിട്ടു തീരുന്ന മട്ടായ്.
ജയിച്ചീടണം നാം കൊറോണ തുരത്തി.
ജനത്തിന്റെ രക്ഷയ്ക്കു വേണം മരുന്നും.
ചിരിച്ചെന്നുമെങ്ങും ചരിക്കേണമെങ്കിൽ
മനസ്സിൽ നിറയ്ക്കാം സുഗന്ധങ്ങളേറെ
പണത്തിന്റെ മീതേ പറക്കുന്നതെല്ലാം
നിറുത്തി രസിച്ചങ്ങു വാഴാൻ ശ്രമിക്കാം.
മരിക്കുന്നരോഗാണുനാശം വരുത്താൻ
നമുക്കും പരർക്കും വരുത്താതിരിക്കാൻ,
പുറത്തേക്കുപോകാതിരിക്കാം ഗൃഹത്തിൽ
വിപത്തുക്കളെല്ലാമകന്നങ്ങു പോട്ടേ.
പുരാണങ്ങളിൽനിന്നു പാഠം പഠിക്കാം
പഴഞ്ചൊല്ലിലുള്ള കരുത്തും രുചിക്കാം
ശുചിത്വത്തിലൊട്ടൊന്നശ്രദ്ധ വരാതെ
തുടർന്നീടണം നാം ജഗത്തിൽ വസിക്കെ.
കൊറോണയ്ക്കു റ്റാറ്റാ പറഞ്ഞിട്ടു പോകാം
പുറത്തൊക്കെ നമ്മൾ കറങ്ങിനടക്കാൻ
മറക്കാതിരുന്നീ ശുചിത്വം തുടർന്നും
സസന്തോഷമായി സുഖിച്ചു വസിക്കാം.
ജീവനാശകൻ
ലോകം മുഴുവൻ ഭയം വിതറാനായ്
ജീവനാശകൻ മിഴി തുറന്നു
ദേഹം തിരയും കൊറോണഭയത്തിൽ
നാടുമൂടി, വീഥികളൊഴിഞ്ഞു.
ഭൂവിൽ പ്രകൃതിക്കു നാശചരിത്രം
നാളുതോറുമേകിയ മനുഷ്യാ
ഞങ്ങൾക്കിനി നീ കുറച്ചു ദിനം താ
സ്വാന്ത്ര്യത്തിൻ സുഖമറിയട്ടെ.
മാലിന്യമൊഴുക്കി യീ പുഴയിൽ നീ
ജീവജലത്തെ മലിനമാക്കി
പാറകൾ ചുരണ്ടി വിലസീ നീ
ഭൂകമ്പമുണ്ടാക്കി നീ രസിച്ചു.
നീയല്പമകത്തു വാഴ്വാതിനാലെ
ഈ പ്രപഞ്ചമാകെ സുഖമറിഞ്ഞു
കള്ളം കപടം പിടിച്ചുപറിക്കൽ
ഒന്നുമിലിന്നീ ധര സുഖത്തിൽ.
രോഗവ്യാപകം
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
മരണ നിവാരണമരുളും മരുന്നായ്
മർത്ത്യർ മതിയിൽ തെളിയുകില്ലേ
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
ദുരാഗ്രഹത്താൽ സ്വാർത്ഥത മൂത്തു
കരുണയില്ലാക്കൈകൾ കൂടുമ്പോൾ
സഹികെട്ടണുവായ് പാറി വന്നു
പിഴുതൊന്നെറിയാൻ നോക്കുന്നോ
മണ്ണിൽ മനുജർ തീർന്നിടും മുൻപേ
ഔഷധമായ് നീ വന്നിടാമോ.
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
കല്ലിൽ പുല്ലിൽ കനിവായ് തെളിയും
ദൈവമേ മനം തളരുകയായ്
രോഗവ്യാപകം അതിർകടന്നു
ലോകപാലകാ മതിയാക്കൂ
ആപത്തിൻ കൈകളിൽപ്പെട്ടവർക്കായ്
ഔഷധരൂപമായവതരിക്കൂ.
ഇത്തിരിപ്പോന്ന കുഞ്ഞൻ കോവിഡ്
ഒത്തിരി ശല്യക്കാരൻ പാരിൽ
ഭീതി വേണ്ട ഭീതി വേണ്ട
പോതും ജാഗ്രത എന്നങ്ങോതി
വീട്ടിലിരുപ്പു പിന്നേം നീട്ടി
ഏപ്രിൽ പാതി വരേയ്ക്കും കിട്ടി
വന്നുപെട്ടാൽ കൊണ്ടേ പോകൂ
ജാഗ്രതയാണേ ഒറ്റമൂലി .
ഓഖി കണ്ടും സുനാമി കണ്ടും
അഹന്തയൊട്ടും കുറഞ്ഞില്ല
പ്രളയത്തിൽ താഴ്ത്തിനോക്കി
ഭൂകമ്പത്തിൽ വീഴ്ത്തിനോക്കി
കുലുക്കമില്ല, മർത്ത്യർക്കൊട്ടും
മാറ്റമൊക്കെയല്പകാലം
അറ്റകൈയായ് കോവിഡ് എത്തി
പത്തി താഴ്ത്തൂ മാനവാ
ഇല്ലായെങ്കിൽ തൂത്തുവാരും
മുന്നിൽ ചെല്ലാതൊളിച്ചിരിക്കാം
പണ്ഡിതനേയും പാമരനേയും
കോവിഡ് കേറി ഭരിക്കുന്നു
ജാതി, മതം നോക്കീടാതെ
താണ്ഡവമാടി രസിച്ചീടുന്നു
മാനവജീവനു വിലപേശുന്ന
കോവിഡ് ലേലമുറപ്പിക്കുന്നു
കീശയ്ക്കുള്ളിൽ കാശതു കണ്ടാൽ
കോവിഡ് വീരനു പുല്ലാണേ
പണത്തേക്കാൾ ഗുണം കാട്ടി
ഐക്യതയോടേ ജീവിക്കാം
വൈരാഗ്യങ്ങൾ ഉപേക്ഷിക്കാം
തമ്മിൽ തമ്മിൽ സ്നേഹിക്കാം
ജീവനു ഭീഷണി നല്കിനടക്കും
പ്രാണൻകൊല്ലി കോവിഡ് വീരൻ
പുറത്തുപോയാൽ കയ്യേലൊട്ടും
വീട്ടിലിരിക്കാം, ജാഗ്രത!
കറങ്ങിനടന്നാൽ കൂടേ കൂടും
കൂട്ടിലിരിക്കാം, ജാഗ്രത!
പ്രതിരോധത്തിൻ മാർഗ്ഗത്തെ നാം
ഒത്തുപിടിക്കാം ചേർന്നു വിരട്ടാം.
ഒത്തുപിടിച്ചാൽ മലയും പോരും
എന്നൊരു ചൊല്ലു പരീക്ഷിക്കാം.
കോവിഡ്പാഠം
ഇത്തിരിപ്പോന്നൊരു കുഞ്ഞനാണെങ്കിലും
ഒത്തിരിപ്പാഠമെനിക്കു നല്കീയവൻ
ലോക് ഡൗൺ കാലമൊരിക്കലും വിസ്മരി-
ക്കില്ല ഞാൻ ഭൂമിയിലുള്ളകാലംവരെ.
ഉണ്ണുവാൻ മാത്രമതല്ല നാം കൈകളെ
നല്ലപോൽ വൃത്തിയിലെപ്പൊഴും വയ്ക്കുകിൽ,
കോവിഡില്ലെങ്കിലുമേതു രോഗാണുവും
വായിലും മൂക്കിലും പോകാതെ നോക്കിടാം.
ദൈവചൈതന്യമതെപ്പൊഴും നമ്മിലാ-
ണെന്ന വിശ്വാസമതുള്ളതും സത്യമായ്.
രോഗിയാണെന്നൊരു മുദ്രകുത്തുന്നതാം
മാനവർ പാതിയും രോഗമില്ലാത്തവർ.
വീടുകൾക്കുള്ളിലിരിക്കുമീ മാനവർ-
ക്കിപ്പൊഴാ രോഗമതൊക്കെയെങ്ങോട്ടു പോയ്.
എപ്പൊഴും മാളിൽ നിരങ്ങിയിരുന്ന നാ-
മെങ്ങു പോകുന്നു ദിനം ദിനം കാശുമായ്.
പാർലറില്ലാതെയും മൂവിയില്ലാതെയും
ഭൂമിയിൽ സ്വർഗ്ഗമറിഞ്ഞിടുന്നു ദിനം.
കായ്കറിത്തോട്ടമതിൽ പണി ചെയ്തിടാം
ആയുരാരോഗ്യമതും ലഭിച്ചീടുമേ.
ആഡംഭരങ്ങളുമാർഭാടവും വിട്ടു
ജീവിതം സാദ്ധ്യമതെന്നറിഞ്ഞല്ലോ നാം.
ദ്രോഹമൊന്നും പ്രകൃതിക്കു ചെയ്യാതെ നാം
നിത്യവും വാഴുകിലെത്രയോ സുന്ദരം.
നാട്ടിലെ പുഴകളും കാട്ടിലെ വൃക്ഷവും
ഈ പ്രപഞ്ചത്തിന്നലങ്കാരമേറ്റിടും
സ്നേഹചിത്തങ്ങളിന്നൈക്യസ്വഭാവങ്ങൾ
സ്വാർത്ഥചിത്തങ്ങളിൽ നന്മ വിതയ്ക്കുകിൽ
മാനവർകൈകളിലാണു ഭൂസ്വർഗ്ഗവും
നാട്ടുസമ്പാദ്യവുമെന്ന പാഠങ്ങളായ്.
ഇത്തിരിപ്പോന്നൊരു കുഞ്ഞനാണെങ്കിലും
ഒത്തിരിപ്പാഠമെനിക്കു നല്കീയവൻ
ലോക് ഡൗൺ കാലമൊരിക്കലും വിസ്മരി-
ക്കില്ല ഞാൻ ഭൂമിയിലുള്ളകാലംവരെ.
എങ്ങനെ നമ്മുടെ ദേഹമാരോഗ്യമായ്
വയ്ക്കണം എന്നൊരു പാഠംപഠിച്ചു നാം
അതിജീവനം
പോരാടി മല്ലരേ കൈയാൽ ഞെരിച്ചും
കോലാഹലത്തിൽ കയർത്തും മരിച്ചും
അതിജീവനത്തിൻ്റെ മാർഗ്ഗങ്ങളേറേ
പുരാണങ്ങളിൽ നാമന്നേ പഠിച്ചു .
ഇക്കാലമത്രയും കാണാത്തവണ്ണം
ഓഖിക്കരുത്തും സുനാമിയും വന്നു.
കണ്ടോരെയൊക്കെയും മുക്കീ പ്രളയം
ഇണ്ടൽ വരുത്തീ, പെരുത്തോരു നഷ്ടം!
വെള്ളത്തിൽ മുങ്ങീ ശ്വാസം നിലച്ചാ
പള്ളകൾ വീർത്തുള്ള ദേഹങ്ങളൊന്നും
കണ്ടിട്ടും പോരാതെത്തീല്ലൊ പ്രളയം
പെയ്തല്ലോ മാരീ തുടർക്കഥപോലേ.
കഷ്ടങ്ങളൊക്കെക്കവിഞ്ഞൂകടക്കേ,
വന്നിന്നുമെത്തീല്ലോ ജീവൻ അടർത്താൻ.
ലോകത്തെയാകേ വിറപ്പിച്ചുകൊണ്ടീ
വീരാധിവീരനാം കോവിഡ് കൊറോണാ.
ലോകരാഷ്ട്രങ്ങളേയൊന്നായ് കുലുക്കീ
വല്ലാതെയങ്ങൂ വലച്ചൊന്നണുക്കൾ
പിന്നെയും വന്നൂ മുന്നിൽ നിരന്നല്ലൊ
അതിജീവനത്തിൻ നാളിൻ നടുക്കം !
കൽക്കീ ഭരിക്കുന്നകാലം കഠോരം
തീമാരി വന്നൂ നമ്മേയെരിച്ചാലും
അതിജീവനത്തിൻ കോലം മായ്ക്കാതേ
ഒന്നായ് പോരാടി വെന്നിടേണം നമ്മൾ.
ശുചിത്വം
ജഗത്തിൻ നശിപ്പായ് വരുന്നീ കൊറോണ
ജനം മൊത്തമായിട്ടു തീരുന്ന മട്ടായ്.
ജയിച്ചീടണം നാം കൊറോണ തുരത്തി.
ജനത്തിന്റെ രക്ഷയ്ക്കു വേണം മരുന്നും.
ചിരിച്ചെന്നുമെങ്ങും ചരിക്കേണമെങ്കിൽ
മനസ്സിൽ നിറയ്ക്കാം സുഗന്ധങ്ങളേറെ
പണത്തിന്റെ മീതേ പറക്കുന്നതെല്ലാം
നിറുത്തി രസിച്ചങ്ങു വാഴാൻ ശ്രമിക്കാം.
മരിക്കുന്നരോഗാണുനാശം വരുത്താൻ
നമുക്കും പരർക്കും വരുത്താതിരിക്കാൻ,
പുറത്തേക്കുപോകാതിരിക്കാം ഗൃഹത്തിൽ
വിപത്തുക്കളെല്ലാമകന്നങ്ങു പോട്ടേ.
പുരാണങ്ങളിൽനിന്നു പാഠം പഠിക്കാം
പഴഞ്ചൊല്ലിലുള്ള കരുത്തും രുചിക്കാം
ശുചിത്വത്തിലൊട്ടൊന്നശ്രദ്ധ വരാതെ
തുടർന്നീടണം നാം ജഗത്തിൽ വസിക്കെ.
കൊറോണയ്ക്കു റ്റാറ്റാ പറഞ്ഞിട്ടു പോകാം
പുറത്തൊക്കെ നമ്മൾ കറങ്ങിനടക്കാൻ
മറക്കാതിരുന്നീ ശുചിത്വം തുടർന്നും
സസന്തോഷമായി സുഖിച്ചു വസിക്കാം.
ജീവനാശകൻ
ലോകം മുഴുവൻ ഭയം വിതറാനായ്
ജീവനാശകൻ മിഴി തുറന്നു
ദേഹം തിരയും കൊറോണഭയത്തിൽ
നാടുമൂടി, വീഥികളൊഴിഞ്ഞു.
ഭൂവിൽ പ്രകൃതിക്കു നാശചരിത്രം
നാളുതോറുമേകിയ മനുഷ്യാ
ഞങ്ങൾക്കിനി നീ കുറച്ചു ദിനം താ
സ്വാന്ത്ര്യത്തിൻ സുഖമറിയട്ടെ.
മാലിന്യമൊഴുക്കി യീ പുഴയിൽ നീ
ജീവജലത്തെ മലിനമാക്കി
പാറകൾ ചുരണ്ടി വിലസീ നീ
ഭൂകമ്പമുണ്ടാക്കി നീ രസിച്ചു.
നീയല്പമകത്തു വാഴ്വാതിനാലെ
ഈ പ്രപഞ്ചമാകെ സുഖമറിഞ്ഞു
കള്ളം കപടം പിടിച്ചുപറിക്കൽ
ഒന്നുമിലിന്നീ ധര സുഖത്തിൽ.
രോഗവ്യാപകം
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
മരണ നിവാരണമരുളും മരുന്നായ്
മർത്ത്യർ മതിയിൽ തെളിയുകില്ലേ
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
ദുരാഗ്രഹത്താൽ സ്വാർത്ഥത മൂത്തു
കരുണയില്ലാക്കൈകൾ കൂടുമ്പോൾ
സഹികെട്ടണുവായ് പാറി വന്നു
പിഴുതൊന്നെറിയാൻ നോക്കുന്നോ
മണ്ണിൽ മനുജർ തീർന്നിടും മുൻപേ
ഔഷധമായ് നീ വന്നിടാമോ.
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
കല്ലിൽ പുല്ലിൽ കനിവായ് തെളിയും
ദൈവമേ മനം തളരുകയായ്
രോഗവ്യാപകം അതിർകടന്നു
ലോകപാലകാ മതിയാക്കൂ
ആപത്തിൻ കൈകളിൽപ്പെട്ടവർക്കായ്
ഔഷധരൂപമായവതരിക്കൂ.
ലോകം മുഴുവൻ ഭയം മറയാനായ്
ലോകനായകാ തിരി തെളിക്കാം
മരണ നിവാരണമരുളും മരുന്നായ്
മർത്ത്യർ മതിയിൽ തെളിയുകില്ലേ?
ലോക് ഡൗൺ
പണ്ടേ പ്രപഞ്ചം പഠിപ്പിച്ചപാഠത്തിൽ
ശ്രദ്ധിച്ചു നമ്മൾ നടക്കാതഹങ്കാരം
കാണിച്ചു പിന്നേം കശക്കി പ്രകൃതിക്കു
നാശം വിതച്ചു നടന്നു മുടങ്ങാതെ.
മർത്ത്യർക്കാഹങ്കാരമൊക്കെക്കുറഞ്ഞീടാൻ
വീട്ടിൽ പിടിച്ചങ്ങിരുത്തീ കൊറോണ
നാടിന്റെ വാതില്പടിക്കൊക്കെ താഴിട്ടു-
പൂട്ടി പ്രപഞ്ചത്തെ ശുദ്ധീകരിക്കുന്നു.
നന്മക്കരങ്ങൾ കൊരുത്തുള്ള ലോകത്തു
സന്തോഷമോടെ കഴിഞ്ഞീടുവാനായി
പാഠങ്ങളോരോന്നു ചൊല്ലിപ്പഠിപ്പിച്ചു
കോവിഡ് കൊറോണാ കടന്നങ്ങു പോയീടും.
ഇക്കണ്ട പാഠങ്ങളെല്ലാം നമുക്കായി
കോവിഡ് ഭയത്തിന്റെ രൂപത്തിലെത്തിച്ചു.
ചിത്തം മെരുക്കിക്കരുത്തോടെ നാമൊക്കെ
മെല്ലേയടങ്ങിക്കഴിഞ്ഞീടണം മേലിൽ.
സംസ്കാരമൊക്കെക്കളഞ്ഞുകുളിക്കാതെ
നാളത്തെ നന്മയ്ക്കു കാതോർത്തിതെല്ലാമെ
പ്രാബല്യമാക്കാൻ തുനിഞ്ഞാൽ നലം കാത്തു
വാണീടുവാനാകുമല്ലോ ജഗത്തിൽ.
വാതില്പടിപ്പൂട്ടഴിക്കുന്ന നാൾകൾക്കു
നീളം പെരുക്കുന്നതിൽ നന്മ നമ്മൾക്കു
കഷ്ടങ്ങളെല്ലാം സഹിക്കാം ക്ഷമിക്കാം
നാട്ടീന്നു പോകട്ടെ രോഗാണുവൊക്കെയും.
നാടിന്റെ നന്മയ്ക്കു വേണ്ടുന്ന കാര്യങ്ങ-
ളോർത്തോർത്തു ചെയ്യുന്നു സ്ഥാനത്തിരിപ്പോർകൾ
നമ്മൾ ചെയ്യേണ്ടതെന്തെന്ന ബോധ്യവും
ഉണ്ടായിടേണം മനുഷ്യർക്ക് സന്തതം.
പ്രകൃതിസുകൃതം(ഏപ്രിൽ 21 ,2020)
ജനസമൂഹം വെളിയിലില്ല
പ്രകൃതി ഞാനിന്നു മലിനമല്ല.
പ്രാണഭയത്താലുള്ളിലിരിക്കേ,
ഒന്നു ചിന്തിച്ചീടുക മാനവാ.
തിക്കിത്തിരക്കി ചീറിപ്പായും
വാഹനങ്ങൾ തെരുവിലില്ല
ശബ്ദകോലാഹലങ്ങളില്ല
അപകടങ്ങളും കാണ്മതില്ല
കരിയുമില്ല, പുകയുമില്ല
അന്തരീക്ഷം ശുദ്ധമാണ്
ശുദ്ധവായു ശ്വസിപ്പതാലേ
അരുമയായെന്നഴകുയർന്നു
കല്ലു ചെനക്കി പാറ ചുരണ്ടി
നോവു നല്കാൻ മനുഷ്യരില്ല
മണലുവാരും ചതിയുമില്ല
തോടും പുഴയും തെളിമയായി.
ഇനിയനാൾകൾ സുഖദമായി
ഉല്ലസിക്കുകയാണു ഞാൻ.
മനുഷ്യരിങ്ങനെയുള്ളിലായാൽ
പ്രകൃതി ഞാൻ സുരസുന്ദരി.
വലിയുമില്ല കുടിയുമില്ല
തെരുവിലൊന്നും തുപ്പലില്ല
സ്വസ്ഥമായി സ്വൈര്യമായി
കാതുകൾക്കും സുകൃതമായി.
പ്രകൃതിയാമെന്നെ ദ്രോഹിക്കാതെ
കഴിയുമീ നല്ല ശീലമെല്ലാം
ലോക്ഡൗൺ കഴിഞ്ഞിറങ്ങിയാലും
നിങ്ങൾ മറന്നിടാതിതു പാലിക്കില്ലേ?
അതിജീവിക്കാം.ഭൂകമ്പമായി വരുന്ന ദുരന്തത്തിൽ
ഭാഗീയമാണതു കഷ്ടതയെന്നോർക്കാം.
മാരി ചതിച്ചു വരും പ്രളയങ്ങളും
അങ്ങിങ്ങുമാത്രമതായിയൊതുങ്ങുന്നു.
ലോകത്തിലിങ്ങനെ മൊത്തവുമായ് നാശം
വന്നെത്തിയുള്ള ചരിത്രമെങ്ങാനുണ്ടോ
മറ്റെന്തു കഷ്ടതയിങ്ങിവിടേയെത്തും
ഇന്നിന്റെ യീ നില വന്നതശ്രദ്ധയാൽ
അല്ലാതെ മറ്റൊരു കാരണമില്ലല്ലോ.
ലോകത്തെയാകെ പിടിച്ചു കുലുക്കുവാൻ.
ജീവശ്രവത്തിലെ തുള്ളിയിലൂടെത്തും
കോവിഡ് കരുത്തനെയൊന്നു തടഞ്ഞീടാൻ
വീട്ടീന്നിറങ്ങി നടക്കരുതെന്നല്ലേ
കാക്കേണ്ടതായി വരുന്നതിതെല്ലാർക്കും.
കാറ്റിൽ പടർന്നു പകർന്നിതു വന്നെങ്കിൽ
എന്തെങ്കിലും വഴിയുണ്ടൊ തടഞ്ഞീടാൻ.
ഇങ്ങനെയൊന്നു നിനച്ചിടുമെന്നാലീ
രോഗത്തെ ഗൗരവമായിയെടുക്കാല്ലോ.
നാട്ടിൽ വിവേകമതില്ല ജനങ്ങൾക്കും
നാട്ടിൻ പ്രമാണികളായ് ചമയുന്നോർക്കും.
ഭേദം നമുക്കിതു കേരളമക്കൾക്കും
സ്ഥാനത്തു കേറിയിരിക്കുമവർകൾക്കും
നാടിന്റെ പൗരനെ സമ്പത്തിനേക്കാളും
മാന്യത നല്കി സുരക്ഷതയേകുന്നു.
ഇത്രയ്ക്കു ഭാഗ്യമതോടെ ജനിച്ചല്ലോ
നാമൊക്കെ ഭാരതമണ്ണിന്റെ മക്കളായ്
നാടിന്റെ പൂട്ടു തുറന്നിടുമെന്നാലും
ആവശ്യമുള്ളവർ മാത്രമിറങ്ങേണ്ടൂ.
മന്ത്രം മരുന്നുകളൊന്നുമതില്ലല്ലോ
വീട്ടീന്നിറങ്ങരുതെന്നതിതിൻ മാർഗ്ഗം.
നമ്മൾക്കു നന്മയതെന്നു മറക്കാതെ
ഒന്നായി നമ്മളിതൊന്നതിജീവിക്കാൻ.
വരുമാനദ്രോഹി
പതുക്കെയതിൽ കയറുന്നു കൊറോണ.
നിരങ്ങി നടന്നു കുടുംബമൊരുക്കി
ഹൃദന്തമിടിപ്പു നിറുത്തിയിറങ്ങും.
ക്ഷമിച്ചു സഹിച്ചു നമുക്കിതൊതുങ്ങാം
കൊറോണ വിരണ്ടു മടങ്ങിടുവാനായ്
അടങ്ങിയൊതുങ്ങിയൊരിത്തിരികൂടെ
ഗൃഹത്തിലിരിക്കുകയേ വഴിയുള്ളൂ.
നിറഞ്ഞവയൽ കുരുതിക്കു കൊടുക്കും
നരുന്തു കൊറോണയെ തേടി വിരട്ടി,
കടന്നു വരാതെയിരിപ്പതിനായി
തടുപ്പുമരുന്നതു കണ്ടുപിടിക്കാൻ.
കൊറോണ ദുരന്തമൊഴിഞ്ഞു വസിക്കാൻ
വിദഗ്ദ്ധർ മനം കടയുന്നതിശക്തം.
ഫലം വരുമെന്ന പ്രതീക്ഷയൊടെന്നും
സഹിച്ചു നടപ്പതു നമ്മുടെ ധർമ്മം.
തൊഴിൽദിനമിന്നു സ്മരിച്ചു നമിക്കാം.
കൊറോണയൊഴിഞ്ഞു തൊഴിൽവരുമാനം
ലഭിച്ചിടുവാനൊരുമിച്ചു മനസ്സിൽ
നമുക്കിതു നല്ലൊരു പ്രാർത്ഥന ചൊല്ലാം.
കൊറോണ(ഏപ്രിൽ 1, 2020) (വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്ന ഗാനത്തിന്റെ പാരഡി)
ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.
ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.
പുറത്തിറങ്ങുന്നോർക്കു പകരുമീ കോവിഡ്
പുറത്തിറങ്ങുന്നോർക്കു പകരുമീ കോവിഡ്
വെറുമൊരു രോഗമല്ലിവാനൊരു കാലൻ
കോവിഡ് ഒരു കാലൻ, ഉയിർകൊല്ലിവീരൻ
അതിവീരൻ അതിശയകാലൻ ഉമിനീരാൽ
പകരും കോവിഡ് കോവിഡ് കോവിഡ് കോവിഡ്
ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.
ഉലകം വിറയ്ക്കുന്ന രോഗമായെത്തി
മരണം വിതയ്ക്കുന്ന നാശക്കൊറോണ
ഉലകം വിറയ്ക്കുന്ന രോഗമായെത്തി
മരണം വിതയ്ക്കുന്ന നാശക്കൊറോണ
ശ്വാസംവലിക്കുന്നതോടെയകം പൂകി
ശ്വാസകോശങ്ങൾ അടയ്ക്കുന്ന വീരാ
രോഗരാജാവിന്റെ സ്നേഹിതൻ കോവിഡ്
ഈനാട്ടുനാശത്തിൻ വേരിട്ട രോഗം
കൈയ്യൊന്നറിയാതെ തൊട്ടുപോയാലതിൽ
കൈയ്യൊന്നറിയാതെ തൊട്ടുപോയാലതിൽ
രോഗം പകർത്താൻ ഒളിക്കുന്ന കാലൻ
കോവിഡ് ഒരു കാലൻ മാരക വീരൻ
അതിവീരൻ ചുമകളിലൂടെ ജനദ്രോഹം
ചെയ്യണ കോവിഡ് കോവിഡ് കോവിഡ് കോവിഡ്
പലരിൽ പതുങ്ങി ഇരിക്കും കൊറോണ
ഹായ് ..ആയ് ..ഹായ് ഹായ് ഹായ്..
പലരിൽ പതുങ്ങി ഇരിക്കും കൊറോണ
തൊട്ടാൽ പടരുന്ന ഭയമാണു കോവിഡ്
വൃക്കയെ കശക്കി നശിപ്പിച്ചു വേഗം
ഹൃദയമിടിപ്പിന്റെ താളം നിലപ്പിക്കും
ഭീകരനായൊരു കോവിഡ് കൊറോണയെ
മൊത്തത്തിലിപ്പോൾ തിരിച്ചറിയുന്നു.
വൈദ്യശാസ്ത്രത്തിന്റെ അപമാനമാകും
വൈദ്യശാസ്ത്രത്തിന്റെ അപമാനമാകും
ലോകനായകാ തിരി തെളിക്കാം
മരണ നിവാരണമരുളും മരുന്നായ്
മർത്ത്യർ മതിയിൽ തെളിയുകില്ലേ?
ലോക് ഡൗൺ
പണ്ടേ പ്രപഞ്ചം പഠിപ്പിച്ചപാഠത്തിൽ
ശ്രദ്ധിച്ചു നമ്മൾ നടക്കാതഹങ്കാരം
കാണിച്ചു പിന്നേം കശക്കി പ്രകൃതിക്കു
നാശം വിതച്ചു നടന്നു മുടങ്ങാതെ.
മർത്ത്യർക്കാഹങ്കാരമൊക്കെക്കുറഞ്ഞീടാൻ
വീട്ടിൽ പിടിച്ചങ്ങിരുത്തീ കൊറോണ
നാടിന്റെ വാതില്പടിക്കൊക്കെ താഴിട്ടു-
പൂട്ടി പ്രപഞ്ചത്തെ ശുദ്ധീകരിക്കുന്നു.
നന്മക്കരങ്ങൾ കൊരുത്തുള്ള ലോകത്തു
സന്തോഷമോടെ കഴിഞ്ഞീടുവാനായി
പാഠങ്ങളോരോന്നു ചൊല്ലിപ്പഠിപ്പിച്ചു
കോവിഡ് കൊറോണാ കടന്നങ്ങു പോയീടും.
ഇക്കണ്ട പാഠങ്ങളെല്ലാം നമുക്കായി
കോവിഡ് ഭയത്തിന്റെ രൂപത്തിലെത്തിച്ചു.
ചിത്തം മെരുക്കിക്കരുത്തോടെ നാമൊക്കെ
മെല്ലേയടങ്ങിക്കഴിഞ്ഞീടണം മേലിൽ.
സംസ്കാരമൊക്കെക്കളഞ്ഞുകുളിക്കാതെ
നാളത്തെ നന്മയ്ക്കു കാതോർത്തിതെല്ലാമെ
പ്രാബല്യമാക്കാൻ തുനിഞ്ഞാൽ നലം കാത്തു
വാണീടുവാനാകുമല്ലോ ജഗത്തിൽ.
വാതില്പടിപ്പൂട്ടഴിക്കുന്ന നാൾകൾക്കു
നീളം പെരുക്കുന്നതിൽ നന്മ നമ്മൾക്കു
കഷ്ടങ്ങളെല്ലാം സഹിക്കാം ക്ഷമിക്കാം
നാട്ടീന്നു പോകട്ടെ രോഗാണുവൊക്കെയും.
നാടിന്റെ നന്മയ്ക്കു വേണ്ടുന്ന കാര്യങ്ങ-
ളോർത്തോർത്തു ചെയ്യുന്നു സ്ഥാനത്തിരിപ്പോർകൾ
നമ്മൾ ചെയ്യേണ്ടതെന്തെന്ന ബോധ്യവും
ഉണ്ടായിടേണം മനുഷ്യർക്ക് സന്തതം.
പ്രകൃതിസുകൃതം(ഏപ്രിൽ 21 ,2020)
ജനസമൂഹം വെളിയിലില്ല
പ്രകൃതി ഞാനിന്നു മലിനമല്ല.
പ്രാണഭയത്താലുള്ളിലിരിക്കേ,
ഒന്നു ചിന്തിച്ചീടുക മാനവാ.
തിക്കിത്തിരക്കി ചീറിപ്പായും
വാഹനങ്ങൾ തെരുവിലില്ല
ശബ്ദകോലാഹലങ്ങളില്ല
അപകടങ്ങളും കാണ്മതില്ല
കരിയുമില്ല, പുകയുമില്ല
അന്തരീക്ഷം ശുദ്ധമാണ്
ശുദ്ധവായു ശ്വസിപ്പതാലേ
അരുമയായെന്നഴകുയർന്നു
കല്ലു ചെനക്കി പാറ ചുരണ്ടി
നോവു നല്കാൻ മനുഷ്യരില്ല
മണലുവാരും ചതിയുമില്ല
തോടും പുഴയും തെളിമയായി.
ഇനിയനാൾകൾ സുഖദമായി
ഉല്ലസിക്കുകയാണു ഞാൻ.
മനുഷ്യരിങ്ങനെയുള്ളിലായാൽ
പ്രകൃതി ഞാൻ സുരസുന്ദരി.
വലിയുമില്ല കുടിയുമില്ല
തെരുവിലൊന്നും തുപ്പലില്ല
സ്വസ്ഥമായി സ്വൈര്യമായി
കാതുകൾക്കും സുകൃതമായി.
പ്രകൃതിയാമെന്നെ ദ്രോഹിക്കാതെ
കഴിയുമീ നല്ല ശീലമെല്ലാം
ലോക്ഡൗൺ കഴിഞ്ഞിറങ്ങിയാലും
നിങ്ങൾ മറന്നിടാതിതു പാലിക്കില്ലേ?
അതിജീവിക്കാം.ഭൂകമ്പമായി വരുന്ന ദുരന്തത്തിൽ
ഭാഗീയമാണതു കഷ്ടതയെന്നോർക്കാം.
മാരി ചതിച്ചു വരും പ്രളയങ്ങളും
അങ്ങിങ്ങുമാത്രമതായിയൊതുങ്ങുന്നു.
ലോകത്തിലിങ്ങനെ മൊത്തവുമായ് നാശം
വന്നെത്തിയുള്ള ചരിത്രമെങ്ങാനുണ്ടോ
മറ്റെന്തു കഷ്ടതയിങ്ങിവിടേയെത്തും
ഇന്നിന്റെ യീ നില വന്നതശ്രദ്ധയാൽ
അല്ലാതെ മറ്റൊരു കാരണമില്ലല്ലോ.
ലോകത്തെയാകെ പിടിച്ചു കുലുക്കുവാൻ.
ജീവശ്രവത്തിലെ തുള്ളിയിലൂടെത്തും
കോവിഡ് കരുത്തനെയൊന്നു തടഞ്ഞീടാൻ
വീട്ടീന്നിറങ്ങി നടക്കരുതെന്നല്ലേ
കാക്കേണ്ടതായി വരുന്നതിതെല്ലാർക്കും.
കാറ്റിൽ പടർന്നു പകർന്നിതു വന്നെങ്കിൽ
എന്തെങ്കിലും വഴിയുണ്ടൊ തടഞ്ഞീടാൻ.
ഇങ്ങനെയൊന്നു നിനച്ചിടുമെന്നാലീ
രോഗത്തെ ഗൗരവമായിയെടുക്കാല്ലോ.
നാട്ടിൽ വിവേകമതില്ല ജനങ്ങൾക്കും
നാട്ടിൻ പ്രമാണികളായ് ചമയുന്നോർക്കും.
ഭേദം നമുക്കിതു കേരളമക്കൾക്കും
സ്ഥാനത്തു കേറിയിരിക്കുമവർകൾക്കും
നാടിന്റെ പൗരനെ സമ്പത്തിനേക്കാളും
മാന്യത നല്കി സുരക്ഷതയേകുന്നു.
ഇത്രയ്ക്കു ഭാഗ്യമതോടെ ജനിച്ചല്ലോ
നാമൊക്കെ ഭാരതമണ്ണിന്റെ മക്കളായ്
നാടിന്റെ പൂട്ടു തുറന്നിടുമെന്നാലും
ആവശ്യമുള്ളവർ മാത്രമിറങ്ങേണ്ടൂ.
മന്ത്രം മരുന്നുകളൊന്നുമതില്ലല്ലോ
വീട്ടീന്നിറങ്ങരുതെന്നതിതിൻ മാർഗ്ഗം.
നമ്മൾക്കു നന്മയതെന്നു മറക്കാതെ
ഒന്നായി നമ്മളിതൊന്നതിജീവിക്കാൻ.
വരുമാനദ്രോഹി
പതുക്കെയതിൽ കയറുന്നു കൊറോണ.
നിരങ്ങി നടന്നു കുടുംബമൊരുക്കി
ഹൃദന്തമിടിപ്പു നിറുത്തിയിറങ്ങും.
ക്ഷമിച്ചു സഹിച്ചു നമുക്കിതൊതുങ്ങാം
കൊറോണ വിരണ്ടു മടങ്ങിടുവാനായ്
അടങ്ങിയൊതുങ്ങിയൊരിത്തിരികൂടെ
ഗൃഹത്തിലിരിക്കുകയേ വഴിയുള്ളൂ.
നിറഞ്ഞവയൽ കുരുതിക്കു കൊടുക്കും
നരുന്തു കൊറോണയെ തേടി വിരട്ടി,
കടന്നു വരാതെയിരിപ്പതിനായി
തടുപ്പുമരുന്നതു കണ്ടുപിടിക്കാൻ.
കൊറോണ ദുരന്തമൊഴിഞ്ഞു വസിക്കാൻ
വിദഗ്ദ്ധർ മനം കടയുന്നതിശക്തം.
ഫലം വരുമെന്ന പ്രതീക്ഷയൊടെന്നും
സഹിച്ചു നടപ്പതു നമ്മുടെ ധർമ്മം.
തൊഴിൽദിനമിന്നു സ്മരിച്ചു നമിക്കാം.
കൊറോണയൊഴിഞ്ഞു തൊഴിൽവരുമാനം
ലഭിച്ചിടുവാനൊരുമിച്ചു മനസ്സിൽ
നമുക്കിതു നല്ലൊരു പ്രാർത്ഥന ചൊല്ലാം.
കൊറോണ(ഏപ്രിൽ 1, 2020) (വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്ന ഗാനത്തിന്റെ പാരഡി)
ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.
ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.
പുറത്തിറങ്ങുന്നോർക്കു പകരുമീ കോവിഡ്
പുറത്തിറങ്ങുന്നോർക്കു പകരുമീ കോവിഡ്
വെറുമൊരു രോഗമല്ലിവാനൊരു കാലൻ
കോവിഡ് ഒരു കാലൻ, ഉയിർകൊല്ലിവീരൻ
അതിവീരൻ അതിശയകാലൻ ഉമിനീരാൽ
പകരും കോവിഡ് കോവിഡ് കോവിഡ് കോവിഡ്
ഭീകരനായൊരു കോവിഡ് കൊറോണയെ
ആദ്യമെയാരും തിരിച്ചറിഞ്ഞില്ല.
ഉലകം വിറയ്ക്കുന്ന രോഗമായെത്തി
മരണം വിതയ്ക്കുന്ന നാശക്കൊറോണ
ഉലകം വിറയ്ക്കുന്ന രോഗമായെത്തി
മരണം വിതയ്ക്കുന്ന നാശക്കൊറോണ
ശ്വാസംവലിക്കുന്നതോടെയകം പൂകി
ശ്വാസകോശങ്ങൾ അടയ്ക്കുന്ന വീരാ
രോഗരാജാവിന്റെ സ്നേഹിതൻ കോവിഡ്
ഈനാട്ടുനാശത്തിൻ വേരിട്ട രോഗം
കൈയ്യൊന്നറിയാതെ തൊട്ടുപോയാലതിൽ
കൈയ്യൊന്നറിയാതെ തൊട്ടുപോയാലതിൽ
രോഗം പകർത്താൻ ഒളിക്കുന്ന കാലൻ
കോവിഡ് ഒരു കാലൻ മാരക വീരൻ
അതിവീരൻ ചുമകളിലൂടെ ജനദ്രോഹം
ചെയ്യണ കോവിഡ് കോവിഡ് കോവിഡ് കോവിഡ്
പലരിൽ പതുങ്ങി ഇരിക്കും കൊറോണ
ഹായ് ..ആയ് ..ഹായ് ഹായ് ഹായ്..
പലരിൽ പതുങ്ങി ഇരിക്കും കൊറോണ
തൊട്ടാൽ പടരുന്ന ഭയമാണു കോവിഡ്
വൃക്കയെ കശക്കി നശിപ്പിച്ചു വേഗം
ഹൃദയമിടിപ്പിന്റെ താളം നിലപ്പിക്കും
ഭീകരനായൊരു കോവിഡ് കൊറോണയെ
മൊത്തത്തിലിപ്പോൾ തിരിച്ചറിയുന്നു.
വൈദ്യശാസ്ത്രത്തിന്റെ അപമാനമാകും
വൈദ്യശാസ്ത്രത്തിന്റെ അപമാനമാകും
കൊറോണക്കാലാ നിനക്കെന്നു നാശം
കോവിഡ് ഒരു ശാപം ധരയുടെ നാശം
കൈകൾ നന്നായ് ശുചിയാക്കും നേരം
തീരണ കോവിഡ് കോവിഡ് കോവിഡ് കോവിഡ്
കോവിഡ് ഒരു കാലൻ പടരണശീലൻ
അതിവീരൻ, നാമിതുപോലെ വീട്ടിലിരുന്നാൽ
തകരും കോവിഡ് കോ....................വിഡ്.
വലിയൊരു ലോകം മുഴുവൻ കാക്കാൻ
വീട്ടിലിരുന്നാൽ മതിയാകും.
തൊട്ടുരുമ്മാതെ(മാർച്ച് 25, 2020)
കോവിഡ് എന്നൊരു കോക്കാച്ചി,
ലോകം മുഴുവന്‍ ചുറ്റുന്നു
കോക്കാച്ചീടെ വായില്‍പ്പെട്ടാല്‍,
ആപത്താണെന്നോര്ത്തോളൂ.
തട്ടാതേയും മുട്ടാതേയും
തട്ടിന്മേലെയിരുന്നോളൂ.
തുള്ളിച്ചാടി നടന്നവരെല്ലാം
തൊട്ടാവിടികളായ് മെല്ലെ
തൊട്ടുരുമ്മാതെ തീണ്ടാതകലം
പാലിച്ചിന്നു നടന്നോളൂ.
കോവിഡ്ക്കൈയിലകപ്പെട്ടെന്നാല്
ജീവന്‍പോകും ചൊല്ലീല്ലേ.
വീഥിയിലൊക്കെ മാനവര്‍ വേണ്ടേ
തട്ടീം മുട്ടീം തൊട്ടുരമ്മാനും
തൊട്ടാവാടികളായോരെല്ലാം
തുള്ളിച്ചാടി നടക്കേണ്ടേ
തോള്ചേര്ന്നെന്നും സ്നേഹിക്കാല്ലോ
കോവിഡ്കാലം കഴിയട്ടേ.
രണ്ടോ മൂന്നോ ആഴ്ചകള്‍ വീണ്ടും
വീട്ടില്‍ കേറിയിരുന്നാലീ
മാനവരൊക്കെ പാരില്‍ തങ്ങാന്‍
കാരണമായാല്‍ നന്നല്ലേ
കോവിഡ്ശല്യം തീക്കാമെങ്കില്
കോവില്‍ കൊട്ടിയടച്ചൂടെ
കോവിഡ് പോയാല്‍ നാമെല്ലാരും
ഇഷ്ടംപോലെ നടക്കാല്ലോ
ഭീതി വേണ്ടാ. ജാഗ്രതമാത്രം!(മാർച്ച് 24, 2020)
പ്രിയ മിത്രങ്ങളേ, ഭീതി വേണ്ടാ. ജാഗ്രതമാത്രം മതി.
ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് അധികനാള്‍ നീണ്ടുനിന്നാല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കൊറോണയെ എത്രയും വേഗം തുരത്തേണ്ടത് അത്യന്താപേക്ഷിതം. കൊറോണയുടെ ചങ്ങലപൊട്ടിക്കുക എന്നതുമാത്രമാണ് ഇതിനൊരു പോവഴി.
അത്യാവശ്യമില്ലാതെ നമ്മളിലാരുംതന്നെ പുറത്തിറങ്ങാതിരിക്കുക എന്നതുമാത്രമാണ് കൊറോണയെ പ്രതികരിക്കാനുള്ള ഒറ്റമൂലിയായി ഇന്നുവരെ നമ്മുടെ മുന്നിലുള്ളത്. നമുക്കുവേണ്ടി ജീവന് പണയംവച്ച് രോഗികളോട് അടുത്തിടപഴകുന്നവര്‍ക്കും നമ്മുടെ നിത്യജീവിതത്തിന് അത്യാവശ്യമുള്ളതൊക്കെ നല്കാന്വേണ്ടി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ഒന്നുവിടാതെ അനുസരിച്ച് ലോകത്തിനുതന്നെ മാതൃകയാകുവിധം നാമോരോരുത്തരും ജാഗ്രതപാലിക്കേണ്ടതാണ് ഇപ്പോള്‍ നാം നമ്മോടും നമ്മുടെ കുടുംബത്തോടും നമുക്കു വേണ്ടപ്പെട്ടവരോടും നാം ജീവിക്കുന്ന സമൂഹത്തോടും ജില്ലയോടും സംസ്ഥാനത്തോടും സ്വദേശത്തോടും സ്വരാജ്യത്തോടും നമ്മുടെ ലോകത്തോടും കാണിക്കോണ്ടതായ നന്മ, നീതി, ന്യായം, മര്യാദ, ബഹുമാനം, ആദരവ് എന്നീ കര്‍മ്മങ്ങളിലൂടെയുള്ള ധര്‍മ്മം.
സ്വന്തം ശരീരത്തെ വൃത്തിയായും ആരോഗ്യമായും സൂക്ഷിക്കുക. കുഞ്ഞുങ്ങളേയും പ്രായംചെന്നവരേയും പ്രത്യേകം ശ്രദ്ധചെയുത്തുക.. കോവിഡ്-19 വിമുക്തലോകം മാത്രമാകട്ടെ ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. രോഗമുണ്ടെന്ന് ചെറിയൊരു സൂചന തോന്നിയാല്‍ എതയുംവേഗം പരിശോധനയ്ക്ക് സ്വയം വിധേയരാകുക എന്നതും നമ്മുടെ ഉത്തരവാദിത്ത്വമാണ് എന്നതും മറക്കാതിരിക്കുക.
ഇക്കാര്യത്തില്‍ നിസ്സഹകരണം അധര്‍മ്മമാണ്. സഹകരണമാണ് ഓരോ പൗരന്റേയും ധര്‍മ്മം എന്നത് മറക്കാതിരിക്കുക. വീട്ടിലിരിക്കുക എന്ന ഈ ഒരു ധര്‍മ്മത്തിലൂടെ മാരകമായ കൊറോണയെ പ്രതിരോധിക്കുവാന്‍ സാധിക്കുമെങ്കില്‍, അതിനുസഹകരിക്കുക എന്നതുതന്നെയാണ് ഇപ്പോഴത്തെ നമ്മുടെ ധര്‍മ്മം. ഈ പ്രതിസന്ധിയില്‍നിന്ന് മറികടക്കുവാന്‍ ഏകമനസ്സോടെ ലോകാരോഗ്യസംഘടനയോട് സഹകരിക്കുക.....സഹകരിക്കുക....കൊറോണയെ തുരത്തുംവരെ സഹകരിക്കുക.
വാനിലുദിക്കുന്ന സൂര്യദേവാ
മാനവ സേവയ്ക്കിറങ്ങിടുന്ന
മാനുഷരേയൊക്കെ രക്ഷിക്കണേ
രോഗം വരാതേ നീ കാത്തിടേണേ.
മണ്ണിലെ മക്കൾക്കു കാലനായി
വന്നൊരു രോഗാണു നാശമാക്കി
വിണ്ണുലകത്തിന്റെ നാഥനേ നീ
മണ്ണുലകത്തിന്റെ രക്ഷയേകൂ.
രോഗികളെ നോക്കി സംരക്ഷിക്കും
മാനവർക്കൊക്കെയും കാവലേകീ
പോറലുപോലുമതേറ്റിടാതേ
കാത്തുകടാക്ഷിച്ചു തന്നിടേണേ.
രോഗാണുബാധയ്ക്കു നാശമേകാൻ,
നല്ലൊരു പോംവഴി തോന്നിയെന്നും
പാരിനു സംരക്ഷണങ്ങളേകാൻ
വന്ദനമേകി സ്തുതിച്ചിടുന്നേൻ.
മാനവബുദ്ധിക്കു ശക്തിയേകീ
നിന്റെ കുടച്ചോട്ടിലുള്ളവർക്കായ്
നിത്യസഹായങ്ങളേകിടാനായ്
വന്ദനമേകി സ്തുതിച്ചിടുന്നേൻ.
ശുഭം കർഫ്യു ....മാർച്ച് 22, 2020
കൊറോണ വൈറസ്. അവൻ വലിയ അഭിമാനിയാണ്. നിങ്ങളെ തേടി നിങ്ങളുടെ വീട്ടിൽ വരില്ല. നിങ്ങൾ പുറത്തുപോയി കൂട്ടീട്ടുവന്നാലേ അവൻ വരൂ. പിന്നേയ് ....നിങ്ങൾ കൂട്ടീട്ടുവന്നാൽ അതു നിങ്ങളുടെ കാര്യം. അതുമായി പുറത്തു നടന്നാൽ അകത്താകും. കൂടാതെ ആരോഗ്യസംഘടനയെയും പ്രധാനമന്ത്രിയെയും അനുസരിച്ചു വീട്ടിലിരിക്കുന്നവർക്ക് നിങ്ങളായി കൊണ്ടുപോയി കൊടുക്കാനും നില്‍ക്കേണ്ട. അതു നല്ല പൗരനു ചേർന്ന നല്ല ധർമ്മമല്ല. ഈ അധർമ്മം ചെയ്താലും അകത്താകും ട്ടോ.
പ്രാണനെടുക്കുന്ന വിലകുറഞ്ഞവന്റെ അടുത്തുപോയി സ്വയം പ്രാണനെ വച്ചു നീട്ടി വിലകളയാതെ വിലയുള്ളവരായി വീട്ടിൽ സുരക്ഷിതരായിരിക്കുക.
അപ്പൊ എല്ലാം പറഞ്ഞതുപോലെ ട്ടോ
നമ്മുടെ ആരോഗ്യവും സുരക്ഷിതത്വവും കാക്കുന്ന സർക്കാരിന്, ഡോക്ടേഴ്സിന്, നഴ്സിംഗ് സ്റ്റാഫിന്, ആരോഗ്യ പ്രവർത്തകർക്ക്, പോലീസുദ്യോഗസ്ഥർക്ക് *നന്ദി, അഭിനന്ദനങ്ങൾ*
ഒരു നാൾ ലോക് ഡൗൺ
സുന്ദരമായി ഒരു നാൾ മുഴുവൻ
വീട്ടിലിരിക്കാം പ്രണയിക്കാം.
കണ്മണിമാരേ, കണവൻ മടിയിൽ
ചാഞ്ഞുകിടക്കാം കഥ ചൊല്ലാം.
ഇന്നു തിരക്കുകളങ്ങു കുറഞ്ഞു
ശാന്തതയെങ്ങും നടമാടും.
കുട്ടികളെക്കണ്ടൊരുനാൾ മുഴുവൻ
വീട്ടിലിരിക്കാം കളിയാടാം.
കിട്ടിയനാളതിസുന്ദരമാക്കാം
ഭക്ഷണവും തിന്നു രസിക്കാം.
മാനവദേഹമതു കിട്ടാതലയും
രോഗാണുക്കൾ താനേ മറയും.
ലോകം മുഴുക്കെ ശാന്തിലഭിക്കാൻ
കോവിഡ് വിമുക്ത ഭാരതമാക്കാം.
അപ്പൊ എങ്ങനെ...എല്ലാരും വീട്ടിലിരിക്ക്യല്ലേ.
കൊറോണച്ചങ്ങല തകർക്കാം
പ്രധാനമന്ത്രി പറഞ്ഞതുപോലെ നാളെ (മാർച്ച് 21 , 2020)
എല്ലാവരും വീട്ടിലിരിക്കാം. കൊറോണവൈറസ്ചങ്ങല തകർക്കാം. രോഗവിമുക്ത ഭാരതം നമ്മുടെ ലക്ഷ്യം.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻ലോകാസമസ്താസുഖിനോഭവന്തു🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ലോകസമാധാനത്തിനുവേണ്ടി
അകമഴിഞ്ഞ പ്രാർത്ഥനയോടെ

(ഇത് വൃത്തമോ താളമോ ശ്രദ്ധിക്കാതെ എഴുതിയ വരികളാണ്. കവിതയല്ല).
കൂട്ടുകുടുംബത്തിൽ കാരണവർ
കല്പിതചിട്ടയനുസരിച്ചും
വീട്ടിലെ അച്ഛൻറെ ചൊല്പടിയിൽ
നേട്ടങ്ങളൊത്തിരി കൊയ്തതല്ലേ
നാട്ടുനടപ്പിന്റെ ഭാഗമായി
എന്തൊക്കെ നമ്മളനുസരിച്ചൂ
ഒക്കെയും നമ്മുടെ നന്മയ്ക്കുള്ള
അച്ചടക്കങ്ങളതായിരുന്നു.
വിദേശനാട്ടീന്നു വന്നവർകൾ
മനസ്സാക്ഷിയില്ലാത്ത വാശികളാൽ
നല്ലൊരു പൗരന്റെ ധർമ്മം മറന്നു
കോവിഡിൻ വിത്തു വിതച്ചിവിടെ.
കാര്യത്തിന് ഗൗരവമോർത്തിടാതെ
ജോലിയോടാത്മാർത്ഥമായിടാതെ
കണ്ണടച്ചൊന്നു കളഞ്ഞുപോയി
നമ്മുടെ നാട്ടിലെ ഉദ്യാഗസ്ഥർ.
പ്രാണനെ കൊയ്തു രസിച്ചീടുന്ന
മാരകമാകുമീ വ്യാധിക്കു മുൻപിൽ
പക്ഷിമൃഗാദികൾ പണ്ടുതൊട്ടേ
മുട്ടുമടക്കിയതാണുപോലും.
കോവിഡു പെറ്റുപെരുകിയെങ്ങും
മാനവജീവനും വിലപേശുമ്പോൾ
ഭീതിതരാകാതെ നമ്മളെല്ലാം
നാട്ടുതലവരെ അനുസരിക്കാം.
ജീവൻ പണയപ്പെടുത്തിയല്ലേ
ശുശ്രൂഷമേഖലതൻ സേവനം
നമ്മെ രക്ഷിക്കുവാൻ പാടുപെടും
ഇത്തരക്കാരും മനുഷ്യരല്ലേ.
എത്ര വിനകളെയിന്നു കൊയ്തു
എന്നു ലഭിക്കുമിനിയിതീന്നു
നല്ലൊരു മോചനമെന്നു തേടി
ഇന്നു തലവരും ഭീതിതരായ്.
ഇന്നൊരു നാളിനെ കേട്ടു മന്ത്രി
നമ്മുടെ നന്മയ്ക്കുവേണ്ടിമാത്രം.
നാട്ടു തലവന്റെ ആജ്ഞകളെ
കേട്ടു നടപ്പതു പൗരധർമ്മം.
നമ്മുടെ ആരോഗ്യശ്രദ്ധകളാൽ
ഒരുപക്ഷെ മറ്റുള്ള രോഗാണുക്കൾ
ഒന്നായ് മറഞ്ഞെന്നുവന്നീടുകിൽ
ജീവിതം സ്വർഗ്ഗമായ് തീരുകില്ലേ.
ഇത്രയും വീരനാം കോവിഡിനെ
പാരീന്നുതന്നെ തുരത്തിവിട്ടാൽ
മറ്റുള്ള വ്യാധിയിൽനിന്നുപോലും
മോചനം നേടുക സാദ്ധ്യമാകും.
എന്ന ശുഭാപ്തിവിശ്വാസമോടെ
നാമെല്ലാമൊത്തമനസ്സുമായീ
ആരോഗ്യസംരക്ഷകർ തരുന്ന
നിർദ്ദേശമൊക്കെയനുസരിക്കാം.
ലോകം മുഴുവനുമെന്നന്നേക്കും
മാരകാണുക്കൾതൻ കൈപ്പിടിക്കുൾ
പെട്ടുഴലാതെയിരിക്കുവാനായ്
ശ്രദ്ധാലുവാകണം ശുദ്ധതയിൽ
ഇന്നു ഞാനെങ്ങോട്ടും പോകുകില്ലാ
എന്ന പ്രതിജ്ഞയെടുത്തിടാമേ
സായാഹ്നമായെന്നാൽ നന്ദിയോതാം
മറ്റു പ്രവർത്തകസോദരർക്കായ്.
പഴമ നല്ലത് (മാർച്ച് 17, )
പ്രഭാതത്തിൽ സൂര്യൻ ഉദിച്ചൂ വരുമ്മുൻഅടിച്ചൂ തളിക്കുന്നു വീടിന്റെ മുറ്റം
ഗൃഹത്തിന്റെ മുറ്റത്തഴുക്കൊന്നു കണ്ടാൽ
കറുത്തുള്ള കാക്കേം വെടുപ്പാക്കിടുന്നൂ.
പുരാണങ്ങളെല്ലാം പഠിക്കുന്ന കാലം
നലം സസ്യഭുക്കായി ജീവിച്ചിരുന്നു.
പരിഷ്ക്കാരബോധം തലയ്ക്കങ്ങടിച്ചൂ
മൃഗത്തിന്റെ മാംസം ഭുജിക്കുന്നു നമ്മൾ.
പരർക്കോരു ദോഷം വരാതേയിരിക്കാൻ
കരം കൂപ്പി അമ്മ നമസ്തേ പറഞ്ഞാൽ,
മതിക്കാതെ നമ്മൾ പലപ്പോഴുമിന്നും
മുഖം പുച്ഛമാക്കിക്കുലുക്കുന്നു കൈകൾ.
പുറത്തൊന്നു പോയിത്തിരിച്ചെത്തിയെന്നാൽ
മുഖം, കാൽ, കരങ്ങൾ നനച്ചും തുടച്ചും
അണുക്കൾക്കു നാശം വരുത്തീ വെടുപ്പായ്
അകം പൂകിടന്നോരു ശീലം മറന്നൂ.
പ്രഭാതത്തിലെത്തുന്ന സൂര്യൻ ഗമിച്ചാൽ,
പ്രപഞ്ചത്തിലാകേ ചരിക്കുന്നണുക്കൾ.
നമുക്കൊക്കെ രോഗം വരാതെയിരിക്കാൻ
അകത്തൊക്കെയമ്മ പുകയ്ക്കുന്നു ധൂപം.
തൃസന്ധ്യയ്ക്കു നന്നായടിച്ചൂ തളിച്ചൂ
നറുംനെയ്യൊഴിച്ചൂ ചിരാതേറ്റിയമ്മ
ജഗത്തിന്റെ നന്മയ്ക്കു വേണ്ടുന്ന മന്ത്രം
ജപിച്ചൊന്നു പ്രാർത്ഥിച്ചിരുന്നൂ ഗൃഹത്തിൽ.
ശരീരത്തിനെന്നും സുഖം കിട്ടുവാനും
മതിക്കെന്നുമെന്നും തെളിച്ചം വരാനും
ഗൃഹത്തിൽ വിളക്കേറ്റി നാമം ജപിക്കാൻ
ലഭിക്കുന്നതില്ലാ നമുക്കിന്നു നേരം.
തിരക്കാണു നിത്യം നമുക്കീ ജഗത്തിൽ
സുഖത്തെയറിഞ്ഞില്ല, നാൾകൾ കൊഴിഞ്ഞൂ
സദാ നമ്മളീ നല്ലകാലം ത്യജിച്ചൂ
കഴിഞ്ഞോരുകാലം സ്മരിക്കുന്നു നിത്യം.
വയസ്സിന്റെയാധിക്യവ്യാധിക്കു മുന്നിൽ
മരിക്കുന്ന നാളിന്റെയാധീയടുക്കേ,
ഗജത്തിന്റെ തുമ്പിക്കരംകൊണ്ടുപോലും
വലിച്ചങ്ങെടുക്കാനുമാകില്ല കാലം.
മനുഷ്യന്റെ പ്രാണൻ മടങ്ങുന്ന പിൻപേ
പൊരുൾജ്ഞാനമില്ലാതെയാണെങ്കിലും നാം
അണുക്കൾ പരക്കാതിരിക്കാൻ തലയ്ക്കൽ
വിളക്കിന്റെ നാളം തെളിക്കുന്നു സത്യം
ഒടുക്കം മുഖം കണ്ടു കൈകൂപ്പിടാനായ്
തടിച്ചങ്ങു കൂടും ജനങ്ങൾക്കു മദ്ധ്യേ
കരഞ്ഞങ്ങൊരന്ത്യോപചാരം നടത്തീ
തിരിച്ചെത്തിടുമ്പോൾ കുളിച്ചൊന്നു കേറും.
അണുക്കൾ നശിക്കാൻ ജഡത്തേയെരിക്കും
നെരുപ്പിന്റെ ദാഹം ശമിച്ചാൽ കുളിക്കും
അടിച്ചും തുടച്ചും വെടിപ്പാക്കിയല്ലേ
വിശപ്പൊന്നടക്കുന്നതന്നൊക്കെ നമ്മൾ
വിരുന്നായിയെത്തുംപരിഷ്ക്കാരമെല്ലാം
ഉപേക്ഷിച്ചിടാനുള്ള കാലം ഞെരുങ്ങീ
തിരിച്ചൂ പിടിക്കാം നമുക്കിന്നു വീണ്ടും
മറഞ്ഞങ്ങു പോകുന്ന സംസ്ക്കാരമെല്ലാം.
നറുംനെയ്യൊഴിച്ചൂ ചിരാതേറ്റിയമ്മ
ജഗത്തിന്റെ നന്മയ്ക്കു വേണ്ടുന്ന മന്ത്രം
ജപിച്ചൊന്നു പ്രാർത്ഥിച്ചിരുന്നൂ ഗൃഹത്തിൽ.
ശരീരത്തിനെന്നും സുഖം കിട്ടുവാനും
മതിക്കെന്നുമെന്നും തെളിച്ചം വരാനും
ഗൃഹത്തിൽ വിളക്കേറ്റി നാമം ജപിക്കാൻ
ലഭിക്കുന്നതില്ലാ നമുക്കിന്നു നേരം.
തിരക്കാണു നിത്യം നമുക്കീ ജഗത്തിൽ
സുഖത്തെയറിഞ്ഞില്ല, നാൾകൾ കൊഴിഞ്ഞൂ
സദാ നമ്മളീ നല്ലകാലം ത്യജിച്ചൂ
കഴിഞ്ഞോരുകാലം സ്മരിക്കുന്നു നിത്യം.
വയസ്സിന്റെയാധിക്യവ്യാധിക്കു മുന്നിൽ
മരിക്കുന്ന നാളിന്റെയാധീയടുക്കേ,
ഗജത്തിന്റെ തുമ്പിക്കരംകൊണ്ടുപോലും
വലിച്ചങ്ങെടുക്കാനുമാകില്ല കാലം.
മനുഷ്യന്റെ പ്രാണൻ മടങ്ങുന്ന പിൻപേ
പൊരുൾജ്ഞാനമില്ലാതെയാണെങ്കിലും നാം
അണുക്കൾ പരക്കാതിരിക്കാൻ തലയ്ക്കൽ
വിളക്കിന്റെ നാളം തെളിക്കുന്നു സത്യം
ഒടുക്കം മുഖം കണ്ടു കൈകൂപ്പിടാനായ്
തടിച്ചങ്ങു കൂടും ജനങ്ങൾക്കു മദ്ധ്യേ
കരഞ്ഞങ്ങൊരന്ത്യോപചാരം നടത്തീ
തിരിച്ചെത്തിടുമ്പോൾ കുളിച്ചൊന്നു കേറും.
അണുക്കൾ നശിക്കാൻ ജഡത്തേയെരിക്കും
നെരുപ്പിന്റെ ദാഹം ശമിച്ചാൽ കുളിക്കും
അടിച്ചും തുടച്ചും വെടിപ്പാക്കിയല്ലേ
വിശപ്പൊന്നടക്കുന്നതന്നൊക്കെ നമ്മൾ
വിരുന്നായിയെത്തുംപരിഷ്ക്കാരമെല്ലാം
ഉപേക്ഷിച്ചിടാനുള്ള കാലം ഞെരുങ്ങീ
തിരിച്ചൂ പിടിക്കാം നമുക്കിന്നു വീണ്ടും
മറഞ്ഞങ്ങു പോകുന്ന സംസ്ക്കാരമെല്ലാം.
കോറോണ-കോവിഡ് -19 (മാർച്ച് 11, 2020)
ഇതു വരുന്നതുവരെ ഇവിടെ ആരും മരിച്ചിരുന്നില്ലേ. പ്രളയം വരുന്നതുവരെ ഇവിടെ ആരും മരിച്ചിരുന്നില്ലേ. പ്രളയം വന്നാലും കോവിഡ് വന്നാലും ഇനി ഇതൊക്കെ വന്നില്ലെങ്കിലും ജനിച്ചാല്‍ ഒരുനാള്‍ മരിക്കും. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മണത്തെ പിടിച്ചുനിര്‍ത്താനോ ആയുസ്സിനെ തടഞ്ഞുനിറുത്താനോ ഉള്ള ശ്രമം പാഴ്ശ്രമം തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ ഇന്നും. ആരോഗ്യമുള്ളവരെക്കൊണ്ടുമാത്രമേ ഭൂമിയില്‍ നീണ്ടനാള്‍ നന്നായി ജീവിക്കാന്‍ സാധിക്കുന്നുള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് അമിതമായ പ്രചരണങ്ങളെ കണ്ട് ഭയക്കാതിരിക്കാം. അതുമൂലം മനസ്സ് തളരാതെ നോക്കാം. പ്രളയം വന്നപ്പോള്‍ ജാതിയുപേക്ഷിച്ച്, മതമുപേക്ഷിച്ചു പരസ്പരം കൈകോര്‍ത്ത് ഐക്യതയോടെ അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടി ഒരു പരിധിവരെ വിജയിച്ചു നിലക്കേയാണ് ഈ കോവിഡ് -19, പ്രളയത്തേക്കാള്‍ ഭീകരമായി നമ്മെ ആക്രമിക്കാനുള്ള പുറപ്പാടുമായി എത്തിയിരിക്കുന്നത്. ഒന്നാലോചിക്കുക. മനസ്സിനാരോഗ്യമുള്ളവര് പാഷാണത്തിലെ ക്രിമികളായ പലരുടെയും കുത്തുവാക്കുകളെയും ദ്രോഹപ്രവര്ത്തികളെയും അവഗണിച്ച് മുന്നേറി വിജയക്കൊടി പറത്തുന്നില്ലേ. അതുപോലെ നമ്മുടെ ദേഹത്തിനാരോഗ്യമുണ്ടെങ്കില് ഏതു രോഗത്തെയും ചെറുത്തുനില്‍ക്കാനാവും നമുക്കിവിടെ എന്ന സത്യം തിരിച്ചറിയുക ആദ്യം. ഭീതി ഏതാരോഗ്യമുള്ള മനസ്സിനെയും ഒന്നു തളര്‍ത്താനേ ശ്രമിക്കൂ എന്നു മനസ്സിലാക്കുക. ആരോഗ്യസംരക്ഷണങ്ങളില് നമ്മള് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. അതുകൊണ്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.
അധികമായാല്‍ അമൃതും വിഷം എന്നപോലെ ഈ പ്രചരണങ്ങളെയും ഭീതിപ്പെടുത്തലുകളെയും കണ്ട് കോറോണ കോറോണ എന്ന് ആവര്‍ത്തിക്കാതിരിക്കുക. ആവര്‍ത്തിച്ചു ചൊല്ലുന്ന മന്ത്രങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതുപോലെ അതിവിടെ കുറ്റിയടിക്കാതിരിക്കാനെങ്കിലും പ്രയോജനപ്പെടട്ടെ. ആയുസ്സു തീരാനുള്ളതാണെങ്കില് സാധാരണ പനി വന്നാലും തീരും. ആപത്തു വരുമെന്നു കരുതി ആരെങ്കിലും വണ്ടി വാങ്ങാതിരിക്കുമോ. നടന്നുപോകുന്നവന്റെ ദേഹത്ത് വണ്ടിമുട്ടിയാലും മതി ആയുസ്സു തീര്ന്നവന് യാത്രയാകാന്‍. അതുകൊണ്ട് ചിന്തിക്കുക. ധാരാളം വെള്ളം കുടിക്കുക. വെള്ളം മൂത്രമാക്കുന്ന നമ്മുടെ ശാരീരികപ്രക്രിയ രോഗാണുക്കളെ അപ്പപ്പോള്‍ പുറത്തുകളയാന്‍ സഹായിക്കുന്നതാണ്. രോഗം വരു വരും എന്നു പേടിച്ചു ജീവിക്കാതിരിക്കുക. ഏതു രോഗാണുക്കളെയും ചെറുത്തുനില്ക്കാന് ഞാന്‍ എന്റെ ശരീരം ആരോഗ്യമായി സൂക്ഷിക്കും എന്ന് പോസിറ്റീവായി ചിന്തിക്കുക.... അതുപോലെ ജീവിക്കുക..ഒന്നിനേയും ഭയപ്പെടാതിരിക്കുക. അതാണ് ഉത്തമം എന്ന് എന്റെ മനസ്സു പറയുന്നു.
ആരോഗ്യപരമായി പിന്നിലാണെന്നു തോന്നുന്നവര്‍ക്ക് യാതൊരു പാര്ശ്വഫലദോഷങ്ങളും ഇല്ലാത്ത രോഗപ്രതിരോധമരുന്നുകള് ഹോമിയോവില്‍ ലഭ്യമാണ്. അതു വാങ്ങി കഴിക്കാവുന്നതാണല്ലോ.
അസുഖം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വന്തം ശരീരത്തെ ആരോഗ്യകരമായി സൂക്ഷിക്കുക എന്നതുതന്നെയാണ്. ദേഹം വൃത്തിയായി സൂക്ഷിക്കുകയും ആഹാരം ചിട്ടയായി ഭക്ഷിക്കുകയും ചെയ്താല്‍ ശരീരവും മനസ്സും ആരോഗ്യമായി സകസൂഷിക്കാനാകും എന്നത് മറക്കാതിരിക്കുക.
കോറോണയെ അല്ല അവന്റെ അപ്പാപ്പന്റെ അപ്പാപ്പനെവരെ വിരട്ടാനുള്ള കഴിവുണ്ട് നമ്മിലോരോരുത്തരിലും. ആ കഴിവാണ് നമ്മുടെ ശാരീരികാരോഗ്യവും അതുമൂലമുള്ള മാനസികാരോഗ്യവും. അതുകൊണ്ട് നമ്മള് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാം ആദ്യം. അതിനായി ആരോഗ്യവകുപ്പിന്റെ ശരിയായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. രോഗങ്ങളില്‍നിന്നു മുക്തിനേടുക. അതാകട്ടെ നമ്മുടെ മുദ്രാവാക്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ