അയ്യപ്പസ്തുതികൾImage may contain: 1 person, text
ശ്രീ അയ്യപ്പാ!
കാടും മേടും താണ്ടിത്താണ്ടിത്തിരുമലയുടെ മുകളിലുമെത്തിയെന്നുടെ മാനസം
നിൻ നാമങ്ങൾ പാടിപ്പാടിക്കരിമലയുടെ കഠിനമകന്നു, സത്യമിതത്ഭുതം !
ഭക്തർക്കൊപ്പം കൈകൾകൂപ്പിത്തിരുനടയിലെ നിരകളടുത്തു, ദർശനപുണ്യമായ് !
ശ്രീകോവിൽബിംബം! ഹാ കണ്ടെന്നകതളിരിലെ വിനയമുണർന്നു നിൻ തിരുനാമമായ്!  (ഡിസംബർ 7 )ശിവവിഷ്ണുചൈതന്യം
ശരണംവിളിക്കുന്ന നാവുകളിലെപ്പൊഴും
അറിവിന്റെ തത്ത്വങ്ങാളായി വിളയാടിടും
നവശോഭയെങ്ങും വിളങ്ങിവിലസാൻ ദിനം
മലമേൽ വസിക്കും മണികണ്ഠ! മമ വന്ദനം!
ശരണം വിളിക്കുന്ന ചിത്തമതിലെപ്പൊഴും
കനിവായ് വിളങ്ങുന്ന നിത്യജനരക്ഷകൻ
ദുരിതങ്ങളെല്ലാമകറ്റി, വരമേകിടും
കരുണാമയാ, ഭക്തിയോടെ മമ വന്ദനം!
അവതാരമായിപ്പിറന്ന മണികണ്ഠനേ!
ശരണം വിളിക്കുന്നു നിത്യശുഭദായകാ!
മനതാരിലെന്നും വസിച്ചുവരുമയ്യനേ!
പുലിവാഹനാ! സ്നേഹപൂർവ്വമൊരു വന്ദനം !
ശബരിക്കു മോക്ഷത്തെ നല്‌കി ജനരക്ഷകൻ
ശരണാഗതർക്കെന്നുമാശ്രയമതേകിടും
ശതകോടി ഭക്തർക്കരുൾ ചൊരിയുമയ്യനേ
ശിവവിഷ്ണുചൈതന്യപുണ്യസുത! വന്ദനം!
26 / 11 / 20 19 


ശരണമയ്യപ്പാ..
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിഹരാത്മജാ സ്വാമി ശരണമയ്യപ്പാ
കലിയുഗവരദാ സ്വാമി ശരണമയ്യപ്പാ

കുളിരിൽ പുലരും വൃശ്ചികമാസം
മനസ്സിലെ ചിന്തകൾ വിശൂദ്ധമാക്കി
തനുവും ഭവനവും വൃത്തിയാക്കി
കുളിച്ചു ജപിച്ചു ശരണംവിളിക്കും

ഹരിഹരസുതനേ സ്വാമി ശരണമേകണേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.

ഗുരുസ്വാമിയെ മനസ്സാലെ നമസ്കരിച്ചു
മാലയിട്ടു ഭക്തിയോടെ വ്രതം തുടങ്ങും
കുളിരും വൃശ്ചികപ്പുലരികളിൽ
ദിനവും മണ്ഡലവ്രതം തുടരും

കാനനവാസാ സ്വാമി ശരണമേകണേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ധരയിലെ ജീവിത ശാന്തിതേടി
മനസ്സാലായ്യനെ ദിനം വണങ്ങി
തിരുമുദ്ര ചാർത്തി, യിരുമുടികെട്ടി
തിരുനാമമന്ത്രങ്ങൾ നാവിലോതി

ശ്രിതജനപ്രിയാ സ്വാമി ശരണമേകണേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

എരുമേലി പേട്ടതുള്ളി പാട്ടുപാടി
പമ്പാതീർത്ഥത്തിൽ മുങ്ങിക്കുളിച്ചു
പമ്പാഗണപതിക്കു തേങ്ങയുടച്ചു
പമ്പാവിളക്കു കണ്ടു തൊഴുതെത്തും.

ശ്രീ മണികണ്ഠാ സ്വാമി ശരണമേകണേ .
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

വാവരുസ്വാമിയെക്കണ്ടു കൈകൂപ്പി
കാടും മേടും കരിമലയും താണ്ടി
നീലിമല ലക്ഷ്യമിട്ടു പുറപ്പെടും ഞങ്ങൾ
മാലകലാൻ മലകയറി വന്നിടും ഞങ്ങൾ.

ദുരിതമുക്തിയേകി നീ ശരണമേകണേ
ലോകരക്ഷകാ സ്വാമി ശരണമേകണേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

22 / 11 / 20 19

ശരണമയ്യപ്പാ..

വൃശ്ചികമാസമായാലെങ്ങും
വിഷ്ണുസുതാവരപൂജാകാലം
വിശ്വമഹാമയനയ്യപ്പാ
വിശ്വസിച്ചെത്തിടുന്നൂ ഞങ്ങൾ

മണ്ഡലകാലമായാലയ്യാ,
മാലയണിഞ്ഞിടുന്നൂ മാറിൽ
മാമലകേറിടുമ്പോളയ്യാ,
മന്ത്രജപങ്ങളാണേ നാവിൽ.

നാമമതോതിയെത്താമയ്യാ,
നിത്യവ്രതങ്ങളാലേ ഞങ്ങൾ.
നിർമ്മലമാനസത്താലയ്യാ,
നാദ മുണർത്തിയെത്തീടുന്നു.

17 / 11 /20 19

Comments