കാലത്തിന്‍ കോലം


രാഗങ്ങളേ,മധുരഗീതങ്ങളേ
സൗന്ദര്യലാസ്യലയനാദങ്ങളേ....
രാഗം,ലയം,ശ്രുതി മനോമോഹനം
നീ താളമേളമൊടെയാമോദമായ്
ചിത്തം മയക്കുമൊരു വാസന്തമായ്
തത്തിക്കളിച്ചിടുകയോരോ ദിനം. (രാഗങ്ങളേ.....)

നിന്‍ രാഗമാലികമണിത്തൂവലില്‍
മോഹാനുരാഗമൃദുതാളം വരാന്‍
ചന്തങ്ങളേകിയവരെന്നെങ്കിലും
ചിന്തുന്നയോര്‍മ്മകളിലുണ്ടാകുമോ..(രാഗങ്ങളേ.....)

രാഗത്തിനൊത്തു ശ്രുതി ചേര്‍ത്തീടുവാന്‍
മീട്ടിത്തളര്‍ന്നൊരു വിരല്‍നോവതില്‍
കാലം കടത്തിയൊരു കോലത്തിലും
നീന്തുന്നു പാഴ്ശ്രുതികളിന്നോളവും..(രാഗങ്ങളേ.....)

Comments

 1. Use this diet hack to drop 2 lb of fat in just 8 hours

  Well over 160 000 women and men are hacking their diet with a easy and SECRET "water hack" to drop 2 lbs each and every night as they sleep.

  It is scientific and it works on everybody.

  You can do it yourself by following these easy steps:

  1) Go grab a drinking glass and fill it up half the way

  2) And now follow this awesome hack

  you'll be 2 lbs lighter the next day!

  ReplyDelete

Post a Comment