അക്ഷരപ്പൂക്കൾസാന്ത്വനമഴയായ് തഴുകുമ്പോൾ
അക്ഷരമെല്ലാം പൂവാകും

സന്താപത്തിൽ തളരുമ്പോൾ
മെല്ലെത്തഴുകുംതണലാകും

സന്ദേശങ്ങൾ പകരുമ്പോൾ
പാലമൃതൂട്ടിയണയ്ക്കുന്നു.

ആശകളോടെയെന്നെന്നും
ആശയവിളയായുയരുന്നു.

പ്രകൃതിക്കൊടുമയിൽ നീന്തുമ്പോൾ
പ്രതീക്ഷകൾതന്നറിവേകും

സ്നേഹ,പ്രേമ,പ്രണയക്കാറ്റിൽ
അക്ഷരമെങ്ങും കുളിരേകും

പീഡനമായതു തട്ടുകളിൽ
പടവാളുകളോങ്ങി ജ്വലിക്കും

അന്യായങ്ങൾ തീണ്ടിടവേ
ആലയിലുരുകുംകനലാകും

ന്യായത്തിൻ കരമതിലെന്നും
അക്ഷരസുഖലാളനകൾ.

ഏതു സമൂഹച്ചിന്തയിലും
അക്ഷരപ്പൂവിനു വാട്ടമില്ലാ.

തീമഴയാലെരിയില്ലതു
പേമാരിയിൽ നനയില്ലാ.

എതിർകാറ്റിൽത്തളരില്ലൊരു
കൊടുങ്കാറ്റിലും കൊഴിയില്ലാ.

മാർവിരിയും വീറോടെന്നും
പൂർവ്വാധികമുജ്ജ്വലമാകും.

സത്യത്തിൻ പടവാളേന്തി,
ആയുധമായ് നിലനില്ക്കും

ഭൂമണ്ഡലനന്മകൾ കൊയ്യാൻ
ഭൂഷണശ്രീകലകിരീടമാകും.

Comments

 1. നല്ല കവിത👍

  ReplyDelete
 2. അതേ
  അക്ഷരപ്പൂക്കൾ
  അത് വാടില്ലൊരിക്കലും അനവരതം യാത്ര തുടർന്നീടും!ഒപ്പം
  തണലും
  തെന്നലും
  സ്വാന്ത്വനവും
  അതേകീടും.
  നല്ല വരികൾ ടീച്ചറേ!
  എഴുതുക അറിയിക്കുക ആശംസകൾ. :-)

  ReplyDelete
 3. കവിതയും താളവും ഇഷ്ടം

  ReplyDelete
 4. ഏതു സമൂഹച്ചിന്തയിലും
  അക്ഷരപ്പൂവിനു വാട്ടമില്ലാ.

  നല്ല കവിത...
  ഇഷ്ടം...

  ReplyDelete
 5. നല്ല കവിത !!!
  വാട്ടമില്ലാത്ത കരുത്തേറിയ പൂക്കൾ ..
  സന്ദർഭോചിതം നിറം മാറുന്ന പൂക്കൾ ....

  ReplyDelete
 6. സിൽസിലാ ഹേ സിൽസിലാ

  ReplyDelete
 7. അക്ഷരങ്ങൾ ചില്ലറക്കാരല്ല..

  ReplyDelete
 8. ഭൂമണ്ഡലനന്മകൾ കൊയ്യാൻ
  ഭൂഷണശ്രീകലകിരീടമാകും.
  നല്ല വരികൾ
  ആശംസകൾ

  ReplyDelete
 9. നല്ല കവിത

  ReplyDelete
 10. നീയൊരു പുഴയായ് തഴുകുമ്പോൾ ഞാ‌ൻ
  പ്രണയം വിടരും കരയാകും
  എന്ന പാട്ട് ഓർമ്മ വന്നു :)

  അക്ഷരപ്പൂക്കൾക്ക് അഭിനന്ദനങ്ങൾ.

  ReplyDelete
 11. അക്ഷരത്തെ സ്നേഹിക്കുന്ന വർ ആണ് എല്ലാ ബ്ലോഗ് എഴുത്തുകാരും.. ഇഷ്ടം.. ആശംസകൾ

  ReplyDelete
 12. ആശയം കൊള്ളാം.. അവതരണത്തെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു.

  ReplyDelete

Post a Comment